AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ‘തന്നെ ദേവിയായി കാണുന്ന ഭക്തനുണ്ട്, കാലിനോടും ചെരുപ്പിനോടും വരെ ആരാധന’

Renu Sudhi Opens Up About Obsessive Fan: വിമർശനങ്ങളിൽ തളരാതെ രേണു സുധി മുന്നേറുകയാണ്. നിലവിൽ താരത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്. എന്നാൽ തന്റെ ആരാധകനെ കുറിച്ച് രേണു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Renu Sudhi: ‘തന്നെ ദേവിയായി കാണുന്ന ഭക്തനുണ്ട്, കാലിനോടും ചെരുപ്പിനോടും വരെ ആരാധന’
Renu Sudhi Image Credit source: social media
Nithya Vinu
Nithya Vinu | Updated On: 23 Feb 2026 | 10:23 PM

ഷോർട്ട് ഫിലിമുകളിലൂടെയും മ്യൂസിക് വിഡിയോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയാണ് രേണു സുധി. ഭർത്താവും കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അഭിനയത്തിലേക്ക് ഇറങ്ങിയ രേണുവിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. വളരെയധികം സൈബർ അറ്റാക്കും ഉണ്ടായി. എന്നാൽ വിമർശനങ്ങളിൽ തളരാതെ രേണു സുധി മുന്നേറുകയാണ്. നിലവിൽ താരത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്.

എന്നാൽ തന്റെ ആരാധകനെ കുറിച്ച് രേണു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കമന്റ് ബോക്സിൽ വന്ന് ചീത്ത വിളിക്കുന്നവർ മാത്രമല്ല, തന്നോട് കടുത്ത ആരാധനയുള്ളവർ വരെ ഫോളോവേഴ്സിൽ ഉണ്ടെന്ന് താരം പറഞ്ഞു. തന്നെ ദേവിയായി കണ്ട് ആരാധിക്കുന്ന ഭക്തനുണ്ടെന്നും താരം വെളിപ്പെടുത്തിയതായി ഫിലിമിബൈറ്റ് റിപ്പോർട്ട് ചെയ്തു.

ALSO READ: പുഴയോരം, കറുത്ത കാർ, സംഘർഷങ്ങൾ നിറഞ്ഞ മുഖഭാവം, ദൃശ്യം 3 പുതിയ പോസ്റ്ററെത്തി ഒപ്പം റിലീസ് തിയതിയും

കരിമിഴി കണ്ണാലെ എന്ന എന്റെ ആൽബം ഇറങ്ങിയതിന് ശേഷമാണ് പുള്ളിക്ക് എന്നോട് ആരാധന വന്നതെന്ന് തോന്നുന്നു. ഞാൻ ആദ്യം കളിയാക്കുകയാണെന്നാണ് കരുതിയത്. എല്ലാത്തിനും കമന്റിടും. ദേവി അനു​ഗ്രഹിക്കണേ, രേണു ദേവി, അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമെ എന്നൊക്കെ മെസേജ് കാണാം.

തന്റെ കാലിനോടും ചെരുപ്പിനോടും വരെ അയാൾക്ക് ആരാധനയാണ്. അയാളുടെ കോൾ വരുമ്പോൾ നമ്മൾ എടുക്കാൻ തുടങ്ങും. പക്ഷേ, കോൾ എടുക്കാനല്ല, പുള്ളിക്ക് മെസ്സേജ് കാണുകയാണ് വേണ്ടത്. എന്റെ ചെരുപ്പൊന്ന് കണ്ടാൽ മതി പുള്ളിക്ക് ആശ്വാസമാകും. ഇപ്പോഴല്ല, മാസങ്ങളായി തുടങ്ങിയ ആരാധനയാണിതെന്നും രേണു പറഞ്ഞു.