AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: കിച്ചു കഞ്ചാവ് വലിക്കും, ഉദ്ഘാടനത്തിന് വേണ്ടി ശരീരം കാണിക്കുന്നു…. മറുപടിയുമായി രേണു സുധി

Renu Sudhi about Social Media Criticism: സുധിച്ചേട്ടന്റെ അനു​ഗ്രഹം കൊണ്ടായിരിക്കും ബി​ഗ് ബോസ് എന്ന വലിയൊരു ഷോയിലേക്ക് വിളിച്ചത്. ഞാൻ എന്താണെന്ന് നിങ്ങൾ അവിടെ കണ്ടതാണെന്നും രേണു പറഞ്ഞു.

Renu Sudhi: കിച്ചു കഞ്ചാവ് വലിക്കും, ഉദ്ഘാടനത്തിന് വേണ്ടി ശരീരം കാണിക്കുന്നു…. മറുപടിയുമായി രേണു സുധി
Renu Sudhi Image Credit source: social media
Nithya Vinu
Nithya Vinu | Updated On: 26 Feb 2026 | 02:27 PM

സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് രേണു സുധി. ഷോർട്ട് ഫിലിമുകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും റീൽസുകളിലൂടെയുമെല്ലാം രേണു സുധി നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. എന്നാൽ താരത്തിനെതിരെയുള്ള സൈബൽ അറ്റാക്കുകൾ ഇപ്പോഴും തുടരുകയാണ്. ഉദ്ഘാടനങ്ങളിലെ വസ്ത്രധാരണത്തിന്റെ പേരിലാണ് ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നത്. കൂടാതെ മുത്ത മകൻ കിച്ചു ലഹരിക്കടിമയാണെന്ന അപവാദങ്ങളും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇത്തരത്തിലുള്ള നെ​ഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകുകയാണ് രേണു സുധി.

ഞാൻ ആരെയും ഉപദ്രവിക്കുന്നില്ല. എല്ലാവരെയും പോലെ സന്തോഷവും സങ്കടങ്ങളുമടക്കം എല്ലാ ഫീലിങ്സുമുള്ള വ്യക്തിയാണ്. ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പാടില്ലേ? എന്റെ കുഞ്ഞുങ്ങളെ പട്ടിണിക്കിടാൻ പറ്റില്ല. ജീവിതം വഴിമുട്ടി നിന്നപ്പോൾ ഭാ​ഗ്യം പോലെ ചെറിയ ആൽബങ്ങളെല്ലാം വന്ന് ചെയ്തതാണ് ഞാൻ. സുധിച്ചേട്ടന്റെ അനു​ഗ്രഹം കൊണ്ടായിരിക്കും ബി​ഗ് ബോസ് എന്ന വലിയൊരു ഷോയിലേക്ക് വിളിച്ചത്. ഞാൻ എന്താണെന്ന് നിങ്ങൾ അവിടെ കണ്ടതാണെന്നും രേണു പറഞ്ഞു.

ALSO READ: വിരോഷ് വിവാഹം കെങ്കേമം; വിജയും രശ്മികയും വിവാഹിതരായി

അതുപോലെ ഉദ്ഘാടനങ്ങൾ കിട്ടാൻ വേണ്ടി ശരീരം പ്രദർശിപ്പിക്കുന്നുവെന്ന വിമർശനങ്ങളോടും രേണു പ്രതികരിച്ചു. ഞാൻ എക്സ്പോസ് ചെയ്ത് വസ്ത്രം ധരിക്കുന്നുവെന്ന് പറയുന്നവരോട്, എന്റെ ഈ ശരീരത്തിൽ നിന്ന് എന്ത് കാണാനാണ്? എന്താണ് ഞാൻ കാണിക്കേണ്ടത്, പിന്നെ പറയുന്നവർ പറയട്ടെ. ദൈവത്തെ പ്രാർത്ഥിച്ചാണ് ഓരോ ഉദ്ഘാടനവും ഞാൻ ചെയ്യുന്നത്. അതിന്റെ അനുഗ്രഹം എനിക്കുണ്ടാകുമെന്ന് രേണു പ്രതികരിച്ചു.

കിച്ചു കഞ്ചാവ് വലിക്കുന്നയാളാണ്, മദ്യപിക്കുന്നയാളാണ് എന്ന് പറഞ്ഞും കമന്റുകൾ വരാറുണ്ട്. അങ്ങനെ പറഞ്ഞവന്റെ വീട്ടിലെ മക്കൾ ആയിരിക്കും അങ്ങനെ ചെയ്യുന്നത്. എന്റെ മകൻ ചെയ്യാറില്ലെന്നും രേണു കൂട്ടിച്ചേർത്തു.

Follow Us