AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi:ക്യാൻസർ ആണെന്ന വാർത്ത അറിഞ്ഞിട്ട് പോലും കിച്ചു എന്നെ വിളിച്ചില്ല; നന്ദി പറഞ്ഞ് രേണു സുധി

Renu Sudhi about Kichu:കാൻസറാണ് എന്ന വാർത്തകൾ കേട്ടതതിനു പിന്നാലെ എനിക്ക് പരിചയമില്ലാത്തവർ പോലും എന്നെ വിളിച്ച് ഇപ്പോൾ ഓക്കെയാണോ കുഴപ്പമൊന്നുമില്ലല്ലോ ഹെൽത്ത് എങ്ങനെയുണ്ട് എന്ന രീതിയിൽ തന്നോട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നു. എന്നാൽ തന്റെ മകനായ കിച്ചു ഒന്ന് വിളിച്ചു നോക്കിയില്ല എന്ന പരിഭവമാണ് രേണു പറയുന്നത്..........

Renu Sudhi:ക്യാൻസർ ആണെന്ന വാർത്ത അറിഞ്ഞിട്ട് പോലും കിച്ചു എന്നെ വിളിച്ചില്ല; നന്ദി പറഞ്ഞ് രേണു സുധി
Renu Sudhi With KichuImage Credit source: Social Media
Ashli C
Ashli C | Published: 02 Jun 2026 | 01:03 PM

മകൻ കിച്ചു സുധിക്ക് എതിരെ തുറന്നടിച്ച് രേണു സുധി. ഇരുവരും തമ്മിൽ തുറന്ന പോര് ആരംഭിച്ചിട്ട് കുറച്ച് ദിവസങ്ങളായി. ഇപ്പോഴിതാ തനിക്ക് ഈ ലോകത്ത് ആരൊക്കെയുണ്ട് എന്നും തന്നെ ആരെല്ലാം സ്നേഹിക്കുന്നുണ്ട് എന്നും ഒരു കാര്യത്തിലൂടെ തനിക്ക് മനസ്സിലാക്കാൻ സാധിച്ചു എന്നാണ് രേണു സുധി പറയുന്നത്.

അത് മറ്റൊന്നുമല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എത്തുന്ന വാർത്തയാണ് രേണുവിന് ക്യാൻസറാണ് ബ്രസ്റ്റ് കാസറാണ് എന്ന തരത്തിലുള്ള വാർത്തകൾ. എന്നാൽ ഇതിനോട് താരം ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. എന്നാൽ ക്യാൻസർ ഇല്ല എന്ന് എവിടെയും തീർത്തും പറയുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് തനിക്കെതിരെയുള്ള ചില യൂട്യൂബേഴ്സ് ആണ് എന്നും. ആർക്കും ക്യാൻസർ വരരുത് എന്നാണ് തന്റെ പ്രാർത്ഥന എന്നിരുന്നാലും ഈ യൂട്യൂബേഴ്സിന് അത്രയും മാരകമല്ല ആ രോഗം എന്നും രേണു പറയുന്നുണ്ട്.

ആ വീട്ടുകാർ ആരും വിളിച്ചില്ല

ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് താരം പറയുന്നത്. പലരും പല യൂട്യൂബുകളിൽ നിന്നും തനിക്ക് കാൻസറാണ് എന്ന വാർത്തകൾ കേട്ടതതിനു പിന്നാലെ എനിക്ക് പരിചയമില്ലാത്തവർ പോലും എന്നെ വിളിച്ച് ഇപ്പോൾ ഓക്കെയാണോ കുഴപ്പമൊന്നുമില്ലല്ലോ ഹെൽത്ത് എങ്ങനെയുണ്ട് എന്ന രീതിയിൽ തന്നോട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നു. എന്നാൽ തന്റെ മകനായ കിച്ചു ഒന്ന് വിളിച്ചു നോക്കിയില്ല എന്ന പരിഭവമാണ് രേണു പറയുന്നത്. മാത്രമല്ല ആ വീട്ടുകാർ ആരും തന്നെ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് വിളിച്ചു ചോദിച്ചില്ല.

എന്നാൽ എനിക്ക് ഓക്കേ ആണോ കുഴപ്പമൊന്നുമില്ലല്ലോ എന്ന് അറിയാൻ ഒരുപാട് പേരുണ്ടായിരുന്നു. ഒരു കണക്കിന് എനിക്ക് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചവരുടെ നന്ദി പറയാനുണ്ട്. കാരണം ജീവിതത്തിൽ എത്രപേർക്ക് എന്നോട് ആത്മാർത്ഥതയുണ്ട് എന്നോട് സ്നേഹമുണ്ട് എന്ന് തിരിച്ചറിയാനും അല്ലാത്തവർ ആരൊക്കെയാണെന്ന് മനസ്സിലാക്കാനും സാധിച്ചു അതിന് അവരോട് നന്ദിയുണ്ട് എന്ന് പറഞ്ഞു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി രേണു സുധിയും കിച്ചു സുധിയും തമ്മിൽ അത്ര രസത്തിലല്ല. ഇരുവരും തമ്മിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്നd പോരടിക്കുന്നത് ഇപ്പോൾ സാധാരണമായി കൊണ്ടിരിക്കുന്നു. രേണു സുധിയെക്കുറിച്ച് ഒരിക്കൽ കിച്ചു സുധി തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് രണ്ടുപേരെയും തമ്മിൽ അടിപ്പിക്കാൻ കാരണമായത്. അതിനുശേഷം ഇതുവരെ അത്ര നല്ല രീതിയിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുമില്ല.

അതേസമയം രേണു സുധിക്ക് ദുബായിൽ വച്ചാണ് ക്യാൻസർ സ്ഥിരീകരിച്ചത് എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. അതിനുശേഷം താരം അതിന്റെ ചികിത്സയിലാണ് എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇതിന് മറുപടിയായി താരം പറഞ്ഞത് 30 വയസ്സ് കഴിഞ്ഞ എല്ലാവരും തങ്ങൾക്ക് ബ്രസ്റ്റ് ക്യാൻസർ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ് എന്നാണ്. അങ്ങനെ താനും ഒരു പക്ഷേ ടെസ്റ്റ് ചെയ്തിട്ടുണ്ടായിരിക്കാം അതൊക്കെ ഞാൻ പൊതുസമൂഹത്തിന് മുന്നിൽ വിളിച്ചു പറയേണ്ടതുണ്ടോ എന്ന തരത്തിലായിരുന്നു മറുപടി.

ENGLISH SUMMARY

Renu Sudhi has openly lashed out at her son Kichu Sudhi. It has been a few days since the two started an open fight. Renu Sudhi says that now she has been able to understand who is there for her in this world and who loves her through something.

Follow Us