5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Rima Kallingal : ഗായിക സുചിത്രയുടെ മയക്കുമരുന്ന് പാർട്ടി ആരോപണം; മറുപടിയുമായി റിമ കല്ലിങ്കൽ, കേസ് കൊടുക്കുമെന്നും നടി

Rima Kallingal- Singer Suchitra Controversy : നടി റിമ കല്ലിങ്കലും ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവും ചേർന്ന് കൊച്ചിയിൽ മയക്കുമരുന്ന് പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നാണ് ഗായിക സുചിത്ര അഭിമുഖത്തിലൂടെ ആരോപിച്ചത്.

Rima Kallingal : ഗായിക സുചിത്രയുടെ മയക്കുമരുന്ന് പാർട്ടി ആരോപണം; മറുപടിയുമായി റിമ കല്ലിങ്കൽ, കേസ് കൊടുക്കുമെന്നും നടി
നടി റിമ കല്ലിങ്കല്ലും ഗായിക സുചിത്രയും (Image Courtesy : Instagram)
Follow Us
jenish-thomas
Jenish Thomas | Updated On: 03 Sep 2024 14:37 PM

റിമ കല്ലിങ്കല്ലും (Rima Kallingal) ഭർത്താവ് ആഷിഖ് അബുവും കൊച്ചിയിൽ മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്നുള്ള തമിഴ് ഗായിക സുചിത്രയുടെ (Singer Suchitra) ആരോപണത്തിനെതിരെ നിയമനടപടിക്കൊരുങ്ങി നടി. ഗായിക നൽകിയ 30 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ ഉടനീളം അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്തു എന്ന പറയുന്ന സംഭവം ഒരിക്കൽ പോലും എവിടെയും നടന്നിട്ടില്ല. ഗായികയുടെ ആരോപണങ്ങൾക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയെന്നും മാനനഷ്ടത്തിന് നോട്ടീസ് അയച്ചുയെന്നും റിമ കല്ലിങ്കൽ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.

റിമ കല്ലിങ്കലിൻ്റെ സോഷ്യൽ മീഡിയ കുറിപ്പ്

“വർഷങ്ങളായി നിങ്ങൾ ഡബ്ല്യസിസിക്കൊപ്പവും അത് എന്തിനാണെന്നും അറിഞ്ഞ് കൂടെ നിന്നു. ആ പിന്തുണയും വിശ്വാസവുമാണ് ഈ കുറിപ്പെഴുതാൻ പ്രചോദിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, ഒരു യുട്യൂബ് ചാനലിന് തമിഴ് ഗായിക സുചിത്ര നൽകിയ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തി ചില മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്തിരുന്നു. 30 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ 2017ൽ ലൈംഗിക അതിക്രമത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തുക മാത്രമല്ല അവരെ അധിക്ഷേപിക്കുകയും ചെയ്തു. ഇരയായ നടിക്ക് ഇത് സംഭവിക്കാൻ പോകുന്നു എന്ന് അറിവുണ്ടായിരുന്നുയെന്നു ഗായിക അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ഹേമ കമ്മറ്റി യുവനടന്മാരായ ഫഹദ് ഫാസിൽ തുടങ്ങിയവരുടെ കരിയറിന് തടയിടാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നും ആരോപിച്ചു. നമ്മുക്ക് എല്ലാവർക്കും അറിയാം ഹേമ കമ്മറ്റി എന്തിനാണ് രൂപീകരിച്ചത് എന്ന്, അങ്ങനെ മറ്റ് പല വിശേഷണങ്ങൾ നൽകുന്നവർ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

എന്നിരുന്നാലും കാട് അടച്ച് വെടിവെക്കുന്ന അവരുടെ ആരോപണങ്ങൾ മുഖ്യധാര മാധ്യമങ്ങളിൽ വന്നിട്ടില്ല. എന്നെ കുറിച്ചുള്ള അടിസ്ഥാനരഹിതമായ പ്രസ്താവന – എന്നെ അറസ്റ്റ് ചെയ്തു എന്നുള്ള വാർത്ത ശ്രദ്ധിക്കാൻ ഇടയായി. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലയെന്ന് വ്യക്തമായി തന്നെ എനിക്ക് പറയാൻ സാധിക്കും.

ഇതിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയും ഗായികക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു” റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ : Kamal Haasan: ‘എന്നെയും അനിയത്തിയെയും അമര്‍ത്തി ചുംബിച്ചു, പീഡിപ്പിക്കപ്പെട്ടു’; കമല്‍ഹാസനെതിരെ ആരോപണം

 

View this post on Instagram

 

A post shared by Rima Kallingal (@rimakallingal)

അഭിമുഖത്തിൽ സുചിത്ര റിമ കല്ലിങ്കല്ലിനെതിരെ പറഞ്ഞത് ഇങ്ങനെ

തമിഴ് യുട്യൂബ് ചാനലായ എസ്എസ് ബസ്സിന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മലയാളി താരത്തിനെതിരെ ആരോപണം ഉയർത്തിയത്. റിമ കല്ലിങ്കലിൻ്റെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ പാർട്ടികളാണെന്ന് സുചിത്ര പറയുന്നത്. ‘ഒരു പാർട്ടിയില്‍ ഉപയോഗിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് മുതിർന്നവരുടെ പാർട്ടി ആണെങ്കിൽ പോലും ഇവർ ഉൾപ്പെടുത്താറുണ്ട്. ഇത്തരം കാര്യങ്ങളിൽ റിമയുടെ പങ്കിനെ കുറിച്ച് അറിഞ്ഞപ്പോള്‍ താൻ ഞെട്ടിപ്പോയി. ഈ പാർട്ടികളില്‍ പങ്കെടുത്ത നിരവധി മലയാളി ഗായകർ അവിടെ നടന്ന സംഭവങ്ങളെ കുറിച്ച് അസ്വസ്ഥതയോടെ തന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ മുൻപ് റെയ്‌ഡുകൾ നടന്നത് റിമ കല്ലിങ്കലിനും അന്ന് അവരുടെ കാമുകനായിരുന്ന (ഇപ്പോഴത്തെ ഭർത്താവ്) ആഷിഖ് അബുവിനുമെതിരെയല്ലേ എന്ന ചോദ്യവും സുചിത്ര അഭിമുഖത്തിൽ ഉന്നയിച്ചു.

‘റിമയുടെ വീട്ടില്‍ നടന്ന പാർട്ടികളില്‍, എത്ര പെണ്‍കുട്ടികള്‍ ആണ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ളതെന്ന് അറിയാമോ? പെൺകുട്ടികൾ മാത്രമല്ല പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാൻ സ്വയം തീരുമാനിച്ചോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല’ എന്നും സുചിത്ര പറഞ്ഞു.

Latest News