Sanju Samson Basil Joseph: സഞ്ജുവിന്റെ കഥ സിനിമയാക്കും? ബേസിൽ ജോസഫ് പറഞ്ഞത് കേട്ടോ

Sanju Samson Biopic:സഞ്ജു സാംസണിന്റേത് വെറും കളിയും വിജയവും മാത്രമല്ല എന്നും ഇതൊരു ഡെസ്റ്റിനി ആണെന്ന് ആണ് എന്നുമാണ് ബേസിൽ ജോസഫിന്റെ വാക്കുകൾ....

Sanju Samson Basil Joseph: സഞ്ജുവിന്റെ കഥ സിനിമയാക്കും? ബേസിൽ ജോസഫ് പറഞ്ഞത് കേട്ടോ

Basil Joseph, Sanju Samson

Published: 

09 Mar 2026 | 08:20 AM

സഞ്ജു സാംസൺ ടി ട്വന്റി ലോകകപ്പിൽ മിന്നും വിജയം കാഴ്ചവച്ചതിന്റെ ആഘോഷത്തിലാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ബേസിലും സഞ്ജുവും തമ്മിൽ ഉറ്റ സുഹൃത്തുക്കളാണ്. പലപ്പോഴും ഇവർ തമ്മിലുള്ള വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ലോകകപ്പ് മാച്ച് കാണുന്നതിനായി ബേസിൽ ജോസഫ് കൂട്ടരും വേദിയിലെത്തിയപ്പോൾ ഉണ്ടായിരുന്ന വീഡിയോയും എല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ ഇന്ത്യൻ ടീമും സഞ്ജുവും വിജയം കൈവരിച്ചതിന് പിന്നാലെ കളിക്കളത്തിന് പുറത്ത് ബേസിലിന്റെ ആഘോഷത്തിമർപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇനി സഞ്ജുവിനെ ആദ്യം കണ്ടാൽ എന്താണ് ചെയ്യുക എന്ന് അവതാരകന്റെ ചോദ്യത്തിന് ഓടിച്ചെന്ന് ഒന്ന് കെട്ടിപ്പിടിക്കും എന്നാണ് ബേസിൽ പറയുന്നത്. സഞ്ജു സാംസണിന്റേത് വെറും കളിയും വിജയവും മാത്രമല്ല എന്നും ഇതൊരു ഡെസ്റ്റിനി ആണെന്ന് ആണ് എന്നുമാണ് ബേസിൽ ജോസഫിന്റെ വാക്കുകൾ. ഇത് ശരിക്കും ഒരു സിനിമാറ്റിക് രംഗങ്ങളാണ്. സഞ്ജുവിന്റെ ജീവിതം ഒരു ബയോപിക് ആക്കേണ്ടത് തന്നെയാണെന്ന് ബേസിൽ പറയുന്നു.

ബേസിലിന്റെ വാക്കുകൾ

സഞ്ജുവിന്റെ കളിയും അത് കഴിഞ്ഞുള്ള ആ നിൽപ്പുമെല്ലാം പീക് സിനിമാറ്റിക് നിമിഷമാണ്. സഞ്ജുവിന്റെത് ഒരു കളി മാത്രമായി നമ്മൾ കാണരുത് അതൊരു ജീവിത പാഠമാണ്. ഒരു വീഴ്ച ഉണ്ടായാലും തിരിച്ചുവരാനുള്ള അവസരം എല്ലാവർക്കും ഉണ്ട് എന്ന ഒരു പാഠമാണ് സഞ്ജുവിന്റെ ഈ നേട്ടത്തിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. ആത്മാർത്ഥമായി നിൽക്കുന്ന ഏതൊരാൾക്കും ആ സമയമാകുമ്പോൾ അവരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കും.

അതേസമയം സഞ്ജുവിനെ വെച്ച് അല്ലെങ്കിൽ സഞ്ജുവിന്റെ ജീവിതം എപ്പോഴെങ്കിലും സിനിമയാക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് അതെനിക്കറിയില്ല എന്നാൽ അത് ഒരു സിനിമയാക്കാനുള്ള കഥയുണ്ട് എന്നാണ് ബേസിൽ പറയുന്നത്. ഞാനൊരു സിനിമ എടുക്കുമോ എന്നതിലുപരി അതൊരു ബയോപിക്ക് തന്നെയാണ്. കുട്ടിക്കാലം മുതൽ തിരുവനന്തപുരം വിഴിഞ്ഞത്ത് ഒരു സാധാരണ പയ്യനായി ജനിച്ചു വളർന്ന ഇപ്പോൾ ലോകകപ്പ് നേടി ടി 20 ലോകകപ്പിൽ മാൻ ഓഫ് ദ ടൂർണ്ണമെന്റ് ആയി നിൽക്കുകയാണ്. ആ യാത്ര വളരെ പ്രധാനപ്പെട്ടത് തന്നെയാണെന്നും ബോസിൽ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Nikhila Vimal: “നിങ്ങൾക്ക് വേണ്ടത് ഒരു കണ്ടൻ്റാണ് എന്നെനിക്കറിയാം” ചോദ്യങ്ങളെ ഭയമാണോ എന്ന ചോദ്യത്തിന് നിഖിലയുടെ മറുപടി
“പൃഥ്വിരാജിൻ്റെ തനിരൂപം കാണണമെങ്കിൽ വീട്ടിൽ വരണം; അമർ അക്ബർ ആൻ്റണിയിലെ അതേ സ്വഭാവം”: മല്ലിക സുകുമാരൻ
Bethlehem Kudumba Unit OTT: നിവിനും മമിതയും ഇനി വീടുകളിലേക്ക്, ബെത്ലഹേം കുടുംബയൂണിറ്റ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു
Big boss Season 8: മരിക്കുന്നതുവരെ ആ ട്രോമ മാറില്ല; ടാസ്കിനിടയിൽ ചെയ്ത മോശം പ്രവർത്തിയെ ചോദ്യംചെയ്ത് മോഹൻലാൽ
Parvathy Thiruvothu: കഥാപാത്രങ്ങളെ ആഴത്തിൽ പ്രണയിക്കാൻ അനുവദിക്കണം! ഇന്ന് പ്രണയകഥകൾ ട്രാജഡി ആക്കുന്നു; പാർവതി തിരുവോത്ത്
Pradhama Drishtiya Kuttakkar OTT Release: ഹോട്ട് സ്റ്റാർ തന്നെ? പ്രഥമദൃഷ്ട്യ കുറ്റക്കാർ ഒടിടി സൂചനകൾ
യു.എ.ഇയിൽ സുഹൃത്തുക്കളുടെ ട്രാഫിക് പിഴ നിങ്ങൾക്ക് അടക്കാം; എങ്ങനെയെന്നറിയാമോ?
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി