Sanju Samson: ‘സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്’; സൗഹൃദത്തെ കുറിച്ച് ബേസില്‍

Sanju Samson Basil Joseph Friendship: ക്രിക്കറ്റിന് പുറമെ സംസാരം കൊണ്ടും ജീവിതരീതി കൊണ്ടുമെല്ലാം സഞ്ജു ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റാറുണ്ട്. മലയാള സിനിമാ മേഖലയിലും താരത്തിന് ഒട്ടേറെ സുഹൃത്തുക്കളുണ്ട്, അക്കൂട്ടത്തിലൊരാളാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.

Sanju Samson: സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്; സൗഹൃദത്തെ കുറിച്ച് ബേസില്‍

സഞ്ജു സാംസണ്‍, ബേസില്‍ ജോസഫ്‌

Published: 

04 Mar 2026 | 01:34 PM

ടി20 ലോകകപ്പില്‍ ഇന്ത്യയിലെ സെമി ഫൈനലിലേക്ക് എത്തിച്ച ആ മലയാളി പയ്യനെ, ഇന്ത്യയുടെ ചേട്ടനെ വാനോളം പുകഴ്ത്തുകയാണ് ലോകം. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്. അതിന് ഇന്ത്യയ്ക്ക് ഊര്‍ജം പകര്‍ന്നതാകട്ടെ സഞ്ജു സാംസണും. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സുമായാണ് സഞ്ജു ഇന്ത്യയെ സെമിയിലേക്ക് എത്തിച്ചത്. ഇപ്പോള്‍ എവിടെ തിരിഞ്ഞാലും സഞ്ജുവാണ് ചര്‍ച്ചാ വിഷയം. അദ്ദേഹത്തിന്റെ ആരാധകരുടെ പട്ടികയില്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രമുഖരും ഉള്‍പ്പെടുന്നു.

ക്രിക്കറ്റിന് പുറമെ സംസാരം കൊണ്ടും ജീവിതരീതി കൊണ്ടുമെല്ലാം സഞ്ജു ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റാറുണ്ട്. മലയാള സിനിമാ മേഖലയിലും താരത്തിന് ഒട്ടേറെ സുഹൃത്തുക്കളുണ്ട്, അക്കൂട്ടത്തിലൊരാളാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ഇരുവരും തമ്മിലുള്ള സൗഹൃദവും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

ബേസിലും സഞ്ജുവും ഒന്നിച്ചെത്തുമ്പോഴെല്ലാം കാണികള്‍ക്ക് ലഭിക്കുന്നത് ഇരട്ടി ഊര്‍ജമാണ്. എന്നാല്‍ രണ്ട് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇരുവരും എങ്ങനെ പരിചയപ്പെട്ടു, സൗഹൃദത്തിലായി എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് എപ്പോഴും സംശയമുണ്ടാകാറുണ്ട്. ഇപ്പോഴിതാ അക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ബേസില്‍ ജോസഫ്. റെഡ് എഫ് എമ്മിനോടായിരുന്നു പ്രതികരണം.

“ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ഈയടുത്തകാലത്താണ് തുടങ്ങിയത്. നേരത്തെ മുതല്‍ കോണ്‍ടാക്ട് ഉണ്ട്, ഗോദ സിനിമ കഴിഞ്ഞ സമയത്ത് എയര്‍പോര്‍ട്ടില്‍ വെച്ചാണ് സഞ്ജുവിനെ മീറ്റ് ചെയ്യുന്നത്. അവിടെ നിന്ന് സംസാരിച്ച് നമ്പറൊക്കെ കൊടുത്തു, പിന്നെ ഇടയ്ക്കിടയ്ക്ക് മെസേജ് ഒക്കെ അയക്കും, കളി തുടങ്ങുമ്പോഴും, കളി കഴിയുമ്പോഴുമെല്ലാം. എനിക്കിപ്പോഴും പുള്ളിയെ ഇഷ്ടമാണ്, അദ്ദേഹത്തിന്റെ സ്റ്റൈല്‍, അതിലുപരി മലയാളി ആണെന്നതിന്റെ പ്രത്യേക സ്‌നേഹവുമുണ്ട്. ഇപ്പോഴും പുള്ളി ബാറ്റ് ചെയ്യാന്‍ വരുമ്പോഴൊക്കെ ടെന്‍ഷനാണ്, എന്താകും എന്നാലോചിച്ച്.

Also Read: Vijay – Sangeetha Divorce: 250 കോടി നൽകി സംഗീതയുടെ വായടപ്പിക്കാൻ വിജയ്? വിവാഹമോചന കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന

പുള്ളിക്കും സിനിമകളൊക്കെ ഇഷ്ടമാണ്, എന്റെ സിനിമകളും ഇഷ്ടമാണ്. ഗോദ ഇഷ്ടമാണ്, പടയോട്ടത്തില്‍ അഭിനയിച്ചതൊക്കെ ഇഷ്ടപ്പെട്ടിരുന്നു, പുള്ളി ഇടയ്ക്കിടയ്ക്ക് പറയും അത്. വെറുതെ ഫോണൊക്കെ വിളിക്കുമ്പോള്‍, എവിടെത്തി…എന്തായി എന്നും ചോദിച്ച് പടയോട്ടത്തിലെ കഥാപാത്രം സംസാരിക്കുന്നത് പോലെ ചോദിക്കും. ആ ഇന്റര്‍വ്യൂവിന്റെ ഇടയ്ക്കാണ് നമ്മള്‍ തമ്മില്‍ കൂടുതല്‍ അടുപ്പമായത്. രണ്ടുപേരും രണ്ട് ഇന്‍ഡസ്ട്രിയില്‍ ആണെങ്കിലും കോമണ്‍ ആയിട്ടുള്ള പല കാര്യങ്ങളുമുണ്ടല്ലോ,” ബേസില്‍ പറയുന്നു.

 

Follow Us
Related Stories
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്