Santhosh Varkey: കാൻസറിന്റെ പേരിൽ പണപ്പിരിവും? വിവാദച്ചുഴിയിൽ ആറാട്ടണ്ണൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

Santhosh Varkey Money Scam Allegation on Cancer: തനിക്ക് ക്യാൻസർ ആണെന്നായിരുന്നു സന്തോഷിന്റെ വെളിപ്പെടുത്തൽ. ഇതോടെ സോഷ്യൽ മീഡിയയിൽ ആളുകൾ ടീമായി തിരിഞ്ഞ് ഇതിനോട് പ്രതികരിക്കാൻ ആരംഭിച്ചു. ഒരു വിഭാഗം ആളുകൾ ഇത് അയാളുടെ സ്ഥിരം വേലയാണെന്ന് ഉറപ്പിച്ചു പറഞ്ഞു

Santhosh Varkey: കാൻസറിന്റെ പേരിൽ പണപ്പിരിവും? വിവാദച്ചുഴിയിൽ ആറാട്ടണ്ണൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

Santhosh Varkey Money Scam allegation

Published: 

06 Oct 2025 | 08:16 AM

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സിനിമ റിവ്യൂ പറഞ്ഞ് മലയാളികൾക്കിടയിലേക്ക് വന്ന സന്തോഷ് പിന്നീട് തിയേറ്ററുകളിലെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു. മലയാള സിനിമയിൽ റിവ്യൂ പറയുക എന്ന രീതി കൊണ്ടുവന്നത് പോലും താനാണെന്നാണ് സന്തോഷ് സ്വയം അവകാശപ്പെടുന്നത്. ഒരു ഘട്ടത്തിൽ തന്നെ ഇപ്പോൾ ആരും മൈൻഡ് ചെയ്യുന്നില്ല എന്നു പറഞ്ഞ് ഇയാൾ സോഷ്യൽ മീഡിയയിൽ ചർച്ചാ കേന്ദ്രമാകാൻ ശ്രമിക്കും. അത്തരത്തിൽ സ്വയം വിവാദങ്ങൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കലാണ് അണ്ണന്റെ മെയിൻ ഹോബി.

അത്തരത്തിൽ ഈ അടുത്ത് നടത്തിയ സന്തോഷ് വർക്കിയുടെ വെളിപ്പെടുത്തലുകൾ വീണ്ടും വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. എന്നാൽ ഇത്തവണ അല്പം കടന്ന കൈയായി പോയി എന്നാണ് നെറ്റിസൺസ് ചൂണ്ടി കാണിക്കുന്നത്. മറ്റൊന്നുമല്ല തനിക്ക് ക്യാൻസർ ആണെന്നായിരുന്നു സന്തോഷിന്റെ വെളിപ്പെടുത്തൽ. ഇതോടെ സോഷ്യൽ മീഡിയയിൽ ആളുകൾ ടീമായി തിരിഞ്ഞ് ഇതിനോട് പ്രതികരിക്കാൻ ആരംഭിച്ചു. ഒരു വിഭാഗം ആളുകൾ ഇത് അയാളുടെ സ്ഥിരം വേലയാണെന്ന് ഉറപ്പിച്ചു പറഞ്ഞു. മറ്റൊരു വിഭാഗമോ, സന്തോഷിനു വേണ്ടി സഹകപിക്കാനും ആരംഭിച്ചു. സഹതപിക്കാതിരിക്കാനും വയ്യ കാരണം അത്തരത്തിലുള്ള പോസ്റ്റുകൾ ആയിരുന്നു സന്തോഷ് തുടരെത്തുടരെ പങ്കുവെച്ചത്.

ഇനി തനിക്ക് രണ്ടുമാസം കൂടിയേ ഉള്ളൂ…, അച്ഛനും ഈ രോഗമായിരുന്നു ഞാൻ അച്ഛന്റെ അടുത്തേക്ക് പോവുകയാണ്…., ആരോടെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക എന്നൊക്കെ സാധാരണക്കാരന്റെ കരളലിയിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകൾ ആയിരുന്നു ആറാട്ടണ്ണൻ പങ്കുവെച്ചത്. ക്യാൻസർ വെളിപ്പെടുത്തലിന്റെ മണിക്കൂറുകൾക്കു ശേഷം തനിക്ക് ക്യാൻസർ ഇല്ലെന്നും പറഞ്ഞ് മറ്റൊരു പോസ്റ്റുമായും സന്തോഷ് എത്തി. തന്നെ ആദ്യം പരിശോധിച്ച ഡോക്ടർക്ക് തെറ്റു പറ്റിയതാണെന്നും തനിക്ക് കാൻസർ ഇല്ലെന്നും സന്തോഷ് പറഞ്ഞു. പിന്നാലെ സ്ഥിരം നടക്കാറുള്ള തരത്തിൽ അയാളെ തെറി വിളിക്കാനായി ഒരു കൂട്ടവും പാഞ്ഞെത്തി. പിന്നീട് അതിനെ ന്യായീകരിക്കാനുള്ള പോസ്റ്റുകൾ ആയിരുന്നു പിന്നീട് സന്തോഷിന്റെ ഭാഗത്ത് നിന്നും വന്നത്. ഇപ്പോഴിതാ തന്റെ ക്യാൻസറിന്റെ പേരിൽ ആരോ തന്റെ പേരും പറഞ്ഞ് പണം പിരിച്ചു എന്നാണ് ഇയാളുടെ പുതിയ ആരോപണം.

സന്തോഷിന്റെ പോസ്റ്റ്

എന്റെ അസുഖത്തിന്റെ പേരിൽ കള്ള പിരിവ് നടത്തിയവൻ ആണ് മുവാറ്റുപുഴകാരനായ ഒരു നാറി. അവൻ ഇപ്പോൾ പിന്നിൽ നിന്നു എന്നെ കുത്തുന്നു. എന്റെ കൈയിൽ നിന്ന് 50 ആയിരം രൂപ വാങ്ങിച്ചു ആദർവ് തരാൻ നോക്കിയ കള്ളൻ ആണ് അവൻ.അവന്റ് കൂട്ടുകാരൻ എന്റെ കൈയിൽ നിന്നു ഒരുപാട് രൂപ വാങ്ങിയിട്ടുണ്ട്.അവൻ പെരേരയെ അടുത്ത കാലത് ഒരു പ്രോഗ്രാം കൊണ്ട് പോയി 500 രൂപ ആണ് കൊടുത്തത്. പെരേരയെ ഗൾഫിൽ കൊണ്ട് പോകാം പറഞ്ഞു പാസ്പോർട്ട്‌ വാങ്ങിച്ചു പറ്റിച്ചവൻ ആണ്. ഒരു പാട്ടും പാടാൻ കഴിവ് ഇല്ലാത്ത ഗായകൻ ആണ് അവൻ. From ആറാട്ട് അണ്ണൻ.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്