Sarath Das: ‘വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി; എനിക്ക് വെടികൊണ്ട് ശീലമില്ലല്ലോ?’; ശരത് ദാസ്

Sarath Das Responds to Trolls: അത് ടെലികാസ്റ്റ് ചെയ്തപ്പോൾ കുഴപ്പം ഇല്ലായിരുന്നുവെന്നും ആ സീൻ പോസ് ചെയ്തിട്ട് അതിന്റെ ഫോട്ടോ എടുത്താണ് അത് ട്രോൾ ആക്കിയതെന്നുമാണ് നടൻ പറയുന്നത്.

Sarath Das: വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി; എനിക്ക് വെടികൊണ്ട് ശീലമില്ലല്ലോ?; ശരത് ദാസ്

Sarath Das

Published: 

29 Jan 2026 | 01:32 PM

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ ശരത് ദാസ്. നായകനായും വില്ലനായും നിരവധി സിനിമകളിലൂടെയും സീരീയലുകളിലൂടെയും താരം വേഷമിട്ടിട്ടുണ്ട്. ഇതിനിടെയിൽ താരം ഒരു സീരിയലിൽ വെടിയേറ്റു വീഴുന്ന ഒരു രംഗം വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് ശരത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അത്തരം ട്രോളുകൾ താൻ ഇപ്പോൾ ശ്രദ്ധിക്കാറില്ലെന്നും എന്നാൽ തന്റെ ഫോട്ടോ വെച്ചിട്ടുള്ള സ്റ്റിക്കറുകൾ താൻ തന്നെ പലർക്കും അയച്ചുകൊടുക്കാറുണ്ടെന്നുമാണ് ശരത് പറയുന്നത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

താൻ വളരെ കഷ്ടപ്പെട്ടും സത്യസന്ധമായാണ് അഭിനയിച്ചത്. ആ സീരിയലിന്റെ സ്ക്രിപ്റ്റ് എഴുതിയ ഡോക്ടറെ വിളിച്ചാണ് ആ രംഗം ചെയ്തത്. വെടി കൊണ്ടയാളുടെ കണ്ണ് എങ്ങോട്ടാണ് പോകുക എന്ന് ചോദിച്ചപ്പോൾ മുകളിലേക്കായിരിക്കും എന്നാണ് ഡോക്ടർ പറഞ്ഞത്. ഇത് ട്രോൾ ആകും എന്നൊന്നും അന്ന് കരുതുന്നില്ലല്ലോ എന്നാണ് ശരത് പറയുന്നത്. അത് ടെലികാസ്റ്റ് ചെയ്തപ്പോൾ കുഴപ്പം ഇല്ലായിരുന്നുവെന്നും ആ സീൻ പോസ് ചെയ്തിട്ട് അതിന്റെ ഫോട്ടോ എടുത്താണ് അത് ട്രോൾ ആക്കിയതെന്നുമാണ് നടൻ പറയുന്നത്.

Also Read:’എന്റെ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തിയാൽ ഞാൻ പേര് മാറ്റും’: തുറന്നുപറഞ്ഞ് രേണു സുധി

തനിക്ക് രണ്ടാഴ്ച വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അയച്ചു തരാൻ തുടങ്ങി. എന്തുപറ്റി എന്നൊക്കെ ആളുകൾ ചോദിച്ച് തുടങ്ങിയിരുന്നു. തനിക്ക് ശരിക്കും വെടി കൊണ്ടിട്ടൊന്നുമില്ല. വെടി കൊണ്ട് ശീലം ഇല്ലാത്തത് കൊണ്ട് അങ്ങനെ ആയിപ്പോയതാണ് എന്ന് അവരോടൊക്കെ പറഞ്ഞുവെന്നും നടൻ പറയുന്നു. ആദ്യമൊക്കെ ഈ ട്രോളുകൾ വന്നപ്പോൾ എല്ലാവർക്കു നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നും പിന്നീട് അത് ശീലമാവും. തന്റെ ചിത്രം വച്ചുള്ള സ്റ്റിക്കറുകൾ ഉണ്ടെന്നും അത് താൻ തന്നെ പലർക്കും അയച്ചു കൊടുക്കാറും ഉണ്ടെന്നും ശരത് ദാസ് അഭിമുഖത്തിൽ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Rimi Tomy: റിമിയുടെ ചെക്കൻ ബോഡിബിൽഡർ, കല്യാണം നവംബറിൽ ; കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് താരം
Bigg Boss Malayalam Season 8: വീണ്ടും എവിക്ഷൻ, വേദാം​ഗി ഹൗസിന് പുറത്ത്
“മേള’യുടെ പരിപാടികൾ തുടങ്ങിയിട്ടുണ്ട്, മമ്മൂക്കയ്ക്ക് പാടാനുള്ള ട്രാക്ക് റെഡിയാണ്”; സസ്പെൻസ് പുറത്തുവിട്ട് വിഷ്ണു വിജയ്
November Movies: സൂര്യയുടെ സീൻ മുതൽ നസ്ലെന്റെ ബാച്ച്ലർ പാർട്ടി വരെ, നവംബറിലെ പ്രധാന റിലീസുകൾ
Shamna Kasim: “അന്ന് രജനി സാർ എൻ്റെ പെർഫോമൻസ് കണ്ട് കയ്യടിച്ചു”; സുപ്പർസ്റ്റാറിൽ നിന്നുമുള്ള ആ കോമംപ്ലിമെൻ്റിനെ കുറിച്ച് ഷംന കാസിം
Athimanoharam : ബുള്ളറ്റിൽ മാസ്സ് എൻട്രി, പോലീസ് വേഷത്തിൽ ലാലേട്ടൻ റിട്ടേൺസ്! മിന്നിച്ചേക്കണേ എന്ന് ആരാധകർ
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം
7000mAh ബാറ്ററി, വില 10999; കാർബൺ റെബൽ ലോഞ്ച് ചെയ്തു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം