AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hareesh Kanaran- N M Badusha: ആ നടന്മാർക്കൊക്കെ മനസ്സിലായല്ലോ… ഹരീഷിന് മാത്രം എന്താ? ബാദുഷ

Hareesh Kanaran- N M Badusha Controversy: പണം വാങ്ങിച്ച ഘട്ടത്തിലും തിരിച്ചു ചോദിച്ച ഘട്ടത്തിലും ശമ്പളമായി കരുതണം എന്ന് ബാദുഷ പറഞ്ഞില്ലെന്ന് ഹരീഷ് പറയുന്നത്. വീടുപണി നടക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് പണം തിരികെ ചോദിച്ചത്. ഇതിനുശേഷമാണ് തനിക്ക് എആർ എം...

Hareesh Kanaran- N M Badusha: ആ നടന്മാർക്കൊക്കെ മനസ്സിലായല്ലോ… ഹരീഷിന് മാത്രം എന്താ? ബാദുഷ
Nm Badusha, Hareesh KanaranImage Credit source: Tv9 Network
Ashli C
Ashli C | Published: 28 Jan 2026 | 08:32 PM

മലയാള സിനിമയിൽ പുകയുന്ന പ്രശ്നങ്ങൾക്കിടയിൽ മറ്റൊരു പുകച്ചിലായി മാറുകയാണ് നടൻ ഹരീഷ് കണാരനും പ്രൊഡ്യൂസറുമായ എൻ എം ബാദുഷയും തമ്മിലുള്ള പ്രശ്നങ്ങൾ. ഹരീഷ് കണാരനിൽ നിന്നും പണം കടം വാങ്ങിയശേഷം അത് ബാദുഷ നൽകിയില്ല എന്ന് ഹരീഷ് തുറന്നു പറയുന്നതിലൂടെയാണ് പ്രശ്നത്തിന്റെ തുടക്കം. സംഗതി ഹരീഷിൽ നിന്നും താൻ പണം വാങ്ങി എങ്കിലും അത് കൊടുക്കേണ്ടതില്ല എന്നത് വാദിച്ച പ്രസ്താവിക്കുകയാണ് ബാദുഷ. ഇതിന് പിന്നാലെ മറുപടിയുമായി ഹരീഷ് കണാരനും എത്തിയതോടെ വിഷയം ഇപ്പോൾ കൂടുതൽ ഗൗരവമായി മാറുകയാണ്. ഹരീഷിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് ബാദുഷ സമ്മതിച്ചെങ്കിലും പറഞ്ഞ തുകയിൽ മാറ്റം ഉണ്ടെന്നായിരുന്നു അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞത്.

വായ്പയായി 20 ലക്ഷം ആണ് ചോദിച്ചത് എന്നാൽ ലഭിച്ചത് 14 ലക്ഷം ആണ്. 7 ലക്ഷം രൂപയോളം താൻ തിരികെ നൽകിയെന്നാണ് ബാദുഷ പറയുന്നത്. ബാക്കി തുകയെല്ലാം ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി താൻ കണക്കാക്കും എന്ന് കരുതി എന്നും ബാദുഷ പറഞ്ഞു. എന്നാൽ ഇതിനു മറുപടിയായി ഹരീഷ് കാണാരനും രംഗത്തെത്തി. പണം വാങ്ങിച്ച ഘട്ടത്തിലും തിരിച്ചു ചോദിച്ച ഘട്ടത്തിലും ശമ്പളമായി കരുതണം എന്ന് ബാദുഷ പറഞ്ഞില്ലെന്ന് ഹരീഷ് പറയുന്നത്. വീടുപണി നടക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് പണം തിരികെ ചോദിച്ചത്. ഇതിനുശേഷമാണ് തനിക്ക് എആർ എം ( അജയന്റെ രണ്ടാം മോഷണം) എന്നാ നിവിൻപോളി നായകനായ ചിത്രത്തിൽ അവസരം നഷ്ടപ്പെടുത്തിയത് എന്ന് ഹരീഷ് കണാരൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ഇതിനു പിന്നാലെ ഇപ്പോൾ ഇതിനെതിരെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാദുഷ. തനിക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് ഹരീഷ് ഉന്നയിക്കുന്നത് എന്നും ഇതെല്ലാം തന്നെ ഞെട്ടിച്ചു എന്നും അദ്ദേഹം പറഞ്ഞു. ആർട്ടിസ്റ്റുകളെ പ്രോപ്പറായി മാനേജ് ചെയ്യുന്ന ഒരു പ്രൊഫഷണൽ ആയ മേഖല സിനിമ രംഗത്തുണ്ട്. താനും കഴിഞ്ഞ കുറെ കാലമായി ആ കാര്യങ്ങൾ ചെയ്യുന്നു. നടന്റെയോ അല്ലെങ്കിൽ നടിയുടെയോ ഡേറ്റ് മാനേജ്മെന്റ് അവസരങ്ങൾ ഉറപ്പാ വരുത്തുക കൃത്യമായി ശമ്പളം വാങ്ങി നൽകുക എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. അത്തരത്തിൽ ഹരീഷിനു വേണ്ടി ജോലി ചെയ്തിട്ടുള്ള ആളാണ് ഞാൻ. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നൽകേണ്ടത് ഹരീഷാണ് എന്നാണ് എന്റെ വിശ്വാസം. പരാമർശത്തിന് വിധേയരായ മറ്റു രണ്ട് കലാകാരന്മാർക്കും ഇതേക്കുറിച്ച് ധാരണ ഉള്ളവരാണ്. ഹരീഷിന് എന്താണ് അതില്ലാതെ പോയതെന്ന് മനസ്സിലാകുന്നില്ല എന്നും ബാദുഷ പറഞ്ഞു.