AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bhagyalakshmi: “ആ ബലാത്സംഗത്തിൽ കമലഹാസൻ രക്ഷയായി”; റിയലിസ്റ്റിക്കായി എടുത്തു, എന്റെ ബ്ലൗസ് ഒക്കെ കീറി, ”; ഭാഗ്യലക്ഷ്മി

Bhagyalakshmi about experience in kamal haasan movie: . ആ സിനിമ തന്നെ ജീവിതത്തിൽ ഒരുപാട് വേദനകൾ ഉണ്ടാക്കിയിട്ടുണ്ട് അതിലെ ബലാത്സംഗ സീനിൽ പ്രതാപ് ചന്ദ്രനായിരുന്നു ഒപ്പം അഭിനയിച്ചത്. ആ കാലങ്ങളിൽ ഇത്തരം സീനുകൾ ഒക്കെ വളരെ റിയലിസ്റ്റിക് ആണ് എടുത്തിരുന്നത്....

Bhagyalakshmi: “ആ ബലാത്സംഗത്തിൽ കമലഹാസൻ രക്ഷയായി”; റിയലിസ്റ്റിക്കായി എടുത്തു, എന്റെ ബ്ലൗസ് ഒക്കെ കീറി, ”; ഭാഗ്യലക്ഷ്മി
Bhagyalakshmi, Kamal HaasanImage Credit source: Instagram
Ashli C
Ashli C | Published: 28 Jan 2026 | 03:51 PM

തന്റെ നിലപാടുകൊണ്ടും വ്യക്തിത്വം കൊണ്ടും അഭിപ്രായപ്രകടനങ്ങളും എന്നും ശ്രദ്ധേയയായ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമാണ് ഭാഗ്യലക്ഷ്മി.
ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിലുപരി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത നടി കൂടിയാണ് ഭാഗ്യലക്ഷ്മി. അവരുടെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളാണ് ചാമരം, മാറ്റുവിൻ ചട്ടങ്ങളെ, സെല്ലുലോയിഡ്, പാവ, ഒരു മുത്തശ്ശി ഗദ തുടങ്ങിയവ. ഇപ്പോഴിതാ ഒരു സിനിമയിൽ താൻ നേരിട്ട അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി. കമൽഹാസൻ നായകനായ മാറ്റുവിൻ ചട്ടുകങ്ങളെ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഒരു സീൻ അഭിനയിച്ചതിനെ കുറിച്ചാണ് അവർ പറയുന്നത്.

സിനിമയിൽ ഒരു ബലാൽസംഗരംഗം ഉണ്ടായിരുന്നുവെന്നും അത് റിയലിസ്റ്റിക് ആയിട്ടാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ചിത്രത്തിൽ നായകന്റെ പെങ്ങളുടെ റോളിൽ ആയിരുന്നു താൻ അഭിനയിച്ചത്. അതിലെ ബലാൽസംഗരംഗത്തെ കുറിച്ചാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ആ സിനിമ തന്നെ ജീവിതത്തിൽ ഒരുപാട് വേദനകൾ ഉണ്ടാക്കിയിട്ടുണ്ട് അതിലെ ബലാത്സംഗ സീനിൽ പ്രതാപ് ചന്ദ്രനായിരുന്നു ഒപ്പം അഭിനയിച്ചത്. ആ കാലങ്ങളിൽ ഇത്തരം സീനുകൾ ഒക്കെ വളരെ റിയലിസ്റ്റിക് ആണ് എടുത്തിരുന്നത്.

ഭയങ്കരമായി നമ്മളെ ആക്രമിക്കും. ബ്ലൗസ് ഒക്കെ കീറി എടുത്തത്. സത്യത്തിൽ അതിന്റെ ഒന്നും ആവശ്യമില്ലായിരുന്നു ജസ്റ്റ് അങ്ങോട്ടുമിങ്ങോട്ടും ഓടിയാൽ മതി അതിനാണ് ഈ രീതിയിൽ ചെയ്തത്.ഇത് കണ്ട് കമൽഹാസൻ ഓടി വന്നു എന്നും ആ രംഗം മൊത്തത്തിൽ പിന്നീട് കട്ട് ചെയ്തു എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സംവിധായകൻ രാജശേഖരൻ ആ സീനെ പിന്നീട് കമ്പ്ലീറ്റ് കട്ട് ചെയ്യാൻ പറഞ്ഞുവെന്നും അത് വേണ്ട എന്നും വെച്ചു. ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയെ കുറിച്ച് സംസാരിച്ചത്.