AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

First MLFF Toll in South India: ദക്ഷിണേന്ത്യയിലെ ആദ്യ ഫ്രീ ഫ്ലോ ടോൾ സംവിധാനം ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ, പ്രവർത്തനം ഇങ്ങനെ

Free-Flow Toll System at Bengaluru - Mysuru Expressway: നിലവിലുള്ള ടോൾ പ്ലാസകൾക്ക് പകരം റോഡിന് കുറുകെ സ്ഥാപിക്കുന്ന ഗാൻട്രികളിലാണ് പുതിയ സാങ്കേതികവിദ്യ ഘടിപ്പിക്കുന്നത്. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിലുള്ള ഫാസ്ടാഗ് അതിവേഗത്തിൽ സ്കാൻ ചെയ്യാൻ സാധിക്കുന്ന റീഡറുകൾ റോഡിന് മധ്യത്തിൽ സ്ഥാപിക്കും.

First MLFF Toll in South India: ദക്ഷിണേന്ത്യയിലെ ആദ്യ ഫ്രീ ഫ്ലോ ടോൾ സംവിധാനം ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ, പ്രവർത്തനം ഇങ്ങനെ
Representational ImageImage Credit source: Andrew Woodley/Education Images/Universal Images Group via Getty Images
Aswathy Balachandran
Aswathy Balachandran | Published: 29 Jan 2026 | 03:14 PM

ബെംഗളൂരു: ദേശീയപാതകളിലെ ടോൾ ബൂത്തുകളിൽ കാത്തുനിൽക്കാതെയുള്ള യാത്ര ഇനി യാഥാർത്ഥ്യമാകുന്നു. ടോൾ പ്ലാസകളിലെ ബൂം ബാരിയറുകൾ (വാഹനങ്ങൾ തടയുന്ന ഗേറ്റ്) ഒഴിവാക്കിയുള്ള മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനം ദക്ഷിണേന്ത്യയിൽ ആദ്യമായി ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ നടപ്പാക്കുന്നു.

 

പ്രവർത്തനം ഇങ്ങനെ

 

നിലവിലുള്ള ടോൾ പ്ലാസകൾക്ക് പകരം റോഡിന് കുറുകെ സ്ഥാപിക്കുന്ന ഗാൻട്രികളിലാണ് പുതിയ സാങ്കേതികവിദ്യ ഘടിപ്പിക്കുന്നത്. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിലുള്ള ഫാസ്ടാഗ് അതിവേഗത്തിൽ സ്കാൻ ചെയ്യാൻ സാധിക്കുന്ന റീഡറുകൾ റോഡിന് മധ്യത്തിൽ സ്ഥാപിക്കും.

നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യും. ഇത് ഫാസ്ടാഗ് ഇല്ലാത്തവരെയോ ക്രമക്കേടുകൾ നടത്തുന്നവരെയോ കണ്ടെത്താൻ സഹായിക്കും. ടോൾ ബൂത്തുകളിലെ ബാരിയറുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾക്ക് വേഗത കുറയ്ക്കാതെ തന്നെ കടന്നുപോകാം. പണം അക്കൗണ്ടിൽ നിന്ന് താനേ കുറയും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഗുജറാത്തിലെ ചോരായസി പ്ലാസയിൽ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നു. 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു–മൈസൂരു പാതയിൽ 10 വരി പാതയിൽ നിലവിൽ കണമിണിക്കെ, ശേഷഗിരിഹള്ളി, ഗണങ്കൂരു എന്നിവിടങ്ങളിലാണ് ടോൾ ബൂത്തുകളുള്ളത്. എംഎൽഎഫ് സംവിധാനത്തിന് പിന്നാലെ, സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകുന്ന ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനവും ഉടൻ നടപ്പിലാക്കാൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്. ഇതോടെ ടോൾ ഗേറ്റുകൾ പൂർണ്ണമായും ചരിത്രമാകും.