AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Vinaya Prasad: ‘ശോഭനയേക്കാൾ പ്രതിഫലം സിത്താര ചോദിച്ചു; ഒടുവിൽ ‘മണിച്ചിത്രത്താഴി’ലെ ശ്രീദേവിയായി വിനയ പ്രസാദെത്തി’

Director Alleppey Ashraf on Vinaya Prasad's Casting In 'Manichitrathazhu': മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രത്തിന് ജീവൻ നൽകാൻ ആദ്യം സമീപിച്ചിരുന്നത് സിത്താര എന്ന നടിയെ ആയിരുന്നു എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.

Actress Vinaya Prasad: ‘ശോഭനയേക്കാൾ പ്രതിഫലം സിത്താര ചോദിച്ചു; ഒടുവിൽ ‘മണിച്ചിത്രത്താഴി’ലെ ശ്രീദേവിയായി വിനയ പ്രസാദെത്തി’
Vinaya Prasad
Sarika KP
Sarika KP | Updated On: 28 Jan 2026 | 12:16 PM

സിനിമ പ്രേമികളുടെ മനസിൽ എന്നും മായാതെ നിൽക്കുന്ന ഒരുപിടി നല്ല ചിത്രങ്ങൾ ഉണ്ടാകും. അതിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മോഹൻലാൽ, ശോഭന, സുരേഷ് ​ഗോപി, വിനയപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയത്. ശ്രീദേവി എന്നാണ് വിനയ പ്രസാദ് ചെയ്ത കഥാപാത്രത്തിന്റെ പേര്. ഇന്നും മലയാളികൾക്കുള്ളിൽ ശ്രീദേവി നിറഞ്ഞുനിൽക്കുന്നുണ്ട്.

ഇപ്പോഴിതാ വിനയ പ്രസാദിനെയല്ല ഈ റോളിലേക്ക് ഫാസിൽ പരി​ഗണിച്ചതെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ് . മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രത്തിന് ജീവൻ നൽകാൻ ആദ്യം സമീപിച്ചിരുന്നത് സിത്താര എന്ന നടിയെ ആയിരുന്നു എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:‘അഡ്മിഷൻ തരാൻ കഴിയില്ലെന്ന് അധ്യാപകൻ പറഞ്ഞു, അമ്മയുടെ കണ്ണ് നിറഞ്ഞു’! അനുഭവം പറഞ്ഞ് ഗിന്നസ് പക്രു

നടൻ സൗബിന്റെ പിതാവായ ബാബു ഷാഹിറും ഫാസിലിന്റെ സഹോദരി പുത്രനും സഹസംവിധായകനായ ഷാജിയും ചേർന്നാണ് സിത്താരയെ പോയി കണ്ടതും കഥ പറഞ്ഞതും സമ്മതം വാങ്ങിയതും. എന്നാൽ സിത്താര ചോദിച്ച പ്രതിഫലം മണിച്ചിത്രത്താഴിലെ നായികയായ ശോഭനയ്ക്ക് കൊടുക്കുന്നതിലും മുകളിലായിരുന്നു. അത് കൊടുക്കാൻ തയ്യാറല്ലാത്തത് കൊണ്ട് അവരെ ആ ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് നടി പറയുന്നത്.പിന്നീട് ആണ് ശ്രീദേവിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതെന്നും മോഹൻലാൽ തന്നെയാണ് വിനയ പ്രസാദസിനെ ശ്രീദേവി എന്ന കഥാപാത്രത്തിന് വേണ്ടി ശുപാർശ ചെയ്തതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.