Sarvam Maaya Movie: ആ പഴയ നിവിനെ ഞാൻ കണ്ടടാ..! സർവ്വം മായയിൽ നിവിൻ പോളിക്ക് വാനോളം പ്രശംസ
Sarvam Maaya Movie: ഏതു നിവിൻ പോളിയെ കണ്ടുകൊണ്ടാണോ നമ്മൾ അദ്ദേഹത്തെ സ്നേഹിച്ചത് ആ നിവിൻ പോളിയാണ്...
പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് അഖിൽ സത്യൻ നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ സർവ്വം മായ. ക്രിസ്തുമസ് റിലീസ് ആയി ഒരുങ്ങിയ ചിത്രത്തിന് വമ്പൻ സ്വീകര്യതയാണ് ഇപ്പോൾ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തോടൊപ്പം തന്നെ നടൻ നിവിൻ പോളിയെയും വാനോളം പുകഴ്ത്തുകയാണ് ആരാധകർ. കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും നെഗറ്റീവുകളും നേരിട്ട് ഒരു നടനാണ് നിവിൻപോളി. ബോഡി ഷേമിംഗ് നടക്കാം നിവിൻ പോളി സിനിമയിൽ നേരിട്ടിരുന്നു. നിരവധി ഹിറ്റുകൾ സമ്മാനിച്ച താരത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് വളരാൻ സാധിച്ചിരുന്നില്ല.
ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ ഓരോന്നായി തിയേറ്ററിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ സർവ്വം മായ എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവാണ് നിവിൻ പോളി നടത്തിയിരിക്കുന്നത്. ആ പഴയ നിവിൻ പോളിയെ തിരിച്ചു കിട്ടിയെന്നാണ് ആരാധകർ പറയുന്നത്. ഏതു നിവിൻ പോളിയെ കണ്ടുകൊണ്ടാണോ നമ്മൾ അദ്ദേഹത്തെ സ്നേഹിച്ചത് ആ നിവിൻ പോളിയാണ് ചിത്രത്തിലൂടെ ഇപ്പോൾ തിരികെ ലഭിച്ചത് എന്നാണ് ആരാധകരുടെ അഭിപ്രായം. നിവിൻ പോളി തിരിച്ചുവന്നിരിക്കുകയാണ് മക്കളെ എന്നാണ് പൊതുവിൽ സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
അതേസമയം പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിനുശേഷം അഖിൽ സത്യൻ ഒരുക്കിയ സർവ്വം മായയിൽ ഒരുകാലത്തെ പ്രേക്ഷകരുടെ ഇഷ്ട കോമ്പോകൾ ആയിരുന്ന നിവിൻ പോളിയും അജുവർഗീസും വീണ്ടും ഒന്നിക്കുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണിത്. ബുക്ക് മൈ ഷോയിൽ ഉൾപ്പെടെ സിനിമ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിൽ കുതിപ്പാണ് നിവിൻ പോളി ചിത്രം നടത്തുന്നത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.