Sarvam Maya Collection: ബോക്സ് ഓഫീസിൽ ‘സർവ്വം മായ’ക്ക് ഗംഭീര വരവേൽപ്പ്! ഓപ്പണിംഗില്‍ നേടിയത് ഞെട്ടിക്കുന്ന തുക

Sarvam Maya Box Office Collection Day 1:വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം നേടുമെന്ന് ഉറപ്പാണ്. ക്രിസ്മസ്-പുതുവത്സര കാലയളവിലെ റിലീസും ചിത്രത്തിന് ഗുണകരമായി.

Sarvam Maya Collection: ബോക്സ് ഓഫീസിൽ  ‘സർവ്വം മായ’ക്ക് ഗംഭീര വരവേൽപ്പ്! ഓപ്പണിംഗില്‍ നേടിയത് ഞെട്ടിക്കുന്ന തുക

Nivin Pauly

Published: 

26 Dec 2025 | 02:08 PM

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ സര്‍വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലേക്ക് എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. നിവിൻ പോളിയുടെ തിരിച്ചുവരവാണ് ചിത്രം എന്നാണ് ചിത്രം കണ്ട് പുറത്തിറങ്ങുന്നവർ പറയുന്നത്. ഇതോടെ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന് ആദ്യദിനം തന്നെ ഗംഭീര വരവേൽപ്പ് ലഭിച്ചതോടെ പുതിയതായി 260 ഷോകൾ കൂടി ആഡ് ചെയ്‍തു. ഇതോടെ ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നാല് കോടി രൂപ നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്മില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം നേടുമെന്ന് ഉറപ്പാണ്. ക്രിസ്മസ്-പുതുവത്സര കാലയളവിലെ റിലീസും ചിത്രത്തിന് ഗുണകരമായി.

Also Read:ആ പഴയ നിവിനെ ഞാൻ കണ്ടടാ..! സർവ്വം മായയിൽ നിവിൻ പോളിക്ക് വാനോളം പ്രശംസ

ഫാന്‍റസി ഹൊറർ കോമഡി ഴോണറിൽ സർവ്വം മായ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അജു വർഗീസും എത്തുന്നുണ്ട്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങൾ എല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇവർക്കുപുറമെ ജനാർദനൻ, രഘുനാഥ്‌ പലേരി, മധുവാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം, ശരൺ വേലായുധന്റെ കാമറ, അഖിൽ സത്യൻ എഡിറ്റിങ് വിഭാഗം എന്നിവ കൈകാര്യം ചെയ്യും.

Related Stories
Aju Varghese: ‘അവനിൽ വളർന്ന് വരുന്ന ഒരു ധ്യാനിനെ കാണുന്നുണ്ട്, അവനോട് മാന്യമായി മാത്രമെ ഞാൻ ഇടപെടാറുള്ളു’; മക്കളെ കുറിച്ച് അജു വർ​ഗീസ്
Diya Krishna: ഒറ്റമുറിയിൽ തുടങ്ങിയ സംരംഭം; നാല് വർഷം കൊണ്ട് ലക്ഷപ്രഭു; ഓ ബൈ ഓസിയുടെ വളര്‍ച്ച പങ്കുവെച്ച് ദിയ കൃഷ്ണ
Nivin Pauly: ‘എനിക്ക് പ്രേതത്തെ പേടിയാണ്, കട്ടിലിൻ്റെ അടിയിലൊക്കെ നോക്കും’; ഹൊറർ സിനിമകൾ കാണാറില്ലെന്ന് നിവിൻ പോളി
Padayatra song: പദയാത്രയ്ക്ക് പിന്നിൽ ഇങ്ങനെയൊരു കഥയുണ്ട്… സുഹൃത്തിന്റെ യാത്ര കാരണമുണ്ടായ പാട്ട് – ജോബ് കുര്യൻ
Sreenivasan: ‘പ്രാര്‍ത്ഥനകളൊന്നും വിനീതോ, ധ്യാനോ ഏറ്റുചൊല്ലിയിരുന്നില്ല; ധ്യാന്‍ ചെവിയിൽ പോടാ എന്ന് പറഞ്ഞിട്ടും പോയില്ല’!
Sarvam maya movie: ഇനി മുങ്ങിയാൽ കാലു തല്ലി ഒടിക്കും, പണ്ടത്തെ ദിലീപിന്റെ സ്ഥാനം നിവിനോ? സോഷ്യൽ മീഡിയയിൽ സർവ്വം മായ മയം
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ..! ഇതാ ചില വഴികൾ
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍
ഒടുവില്‍ ആശ്വാസം, പുല്‍പ്പള്ളിയിലെ നരഭോജി കടുവ പിടിയില്‍