AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sarvam maya movie: ഇനി മുങ്ങിയാൽ കാലു തല്ലി ഒടിക്കും, പണ്ടത്തെ ദിലീപിന്റെ സ്ഥാനം നിവിനോ? സോഷ്യൽ മീഡിയയിൽ സർവ്വം മായ മയം

Social media reactions on Nivin Pauly come back : നിവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ സ്നേഹം നിറഞ്ഞ കമന്റുകളുടെ പ്രവാഹമാണ്. "പണ്ട് ദിലീപിനുണ്ടായിരുന്ന കുടുംബപ്രേക്ഷകരുടെ പിന്തുണ ഇപ്പോൾ നിവിനാണ് ലഭിക്കുന്നത്" എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

Sarvam maya movie: ഇനി മുങ്ങിയാൽ കാലു തല്ലി ഒടിക്കും, പണ്ടത്തെ ദിലീപിന്റെ സ്ഥാനം നിവിനോ? സോഷ്യൽ മീഡിയയിൽ സർവ്വം മായ മയം
Sarvam Maya MovieImage Credit source: instagram
Aswathy Balachandran
Aswathy Balachandran | Published: 26 Dec 2025 | 03:26 PM

കൊച്ചി: മലയാള സിനിമയുടെ പ്രിയതാരം നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവ് ആഘോഷമാക്കുകയാണ് സിനിമാ പ്രേമികൾ. അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ആഗ്രഹിച്ച ആ പഴയ നിവിൻ പോളിയെ തിരികെ ലഭിച്ചിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

പ്രഭേന്ദു: നിവിനിൽ മാത്രം ഭദ്രമായ കഥാപാത്രം

 

ചിത്രത്തിലെ ‘പ്രഭേന്ദു’ എന്ന കഥാപാത്രത്തെ നിവിൻ അവതരിപ്പിച്ച രീതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇമോഷണൽ രംഗങ്ങളിലും ഹാസ്യത്തിലും ഒരേപോലെ മികവ് പുലർത്താൻ നിവിന് സാധിച്ചു. തിയറ്ററുകളിൽ വൻ കയ്യടിയാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. ഇടക്കാലത്ത് നിവിൻ തിരഞ്ഞെടുത്ത സീരിയസ് വേഷങ്ങൾ ആരാധകരെ നിരാശരാക്കിയിരുന്നെങ്കിലും, എന്റർടെയ്‌നർ എന്ന നിലയിലുള്ള നിവിന്റെ പഴയ കരുത്ത് വീണ്ടെടുക്കാൻ ഈ ചിത്രം സഹായിച്ചു.

 

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പ്രതികരണങ്ങൾ

 

നിവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ സ്നേഹം നിറഞ്ഞ കമന്റുകളുടെ പ്രവാഹമാണ്. “പണ്ട് ദിലീപിനുണ്ടായിരുന്ന കുടുംബപ്രേക്ഷകരുടെ പിന്തുണ ഇപ്പോൾ നിവിനാണ് ലഭിക്കുന്നത്” എന്നാണ് ഒരു ആരാധകൻ കുറിച്ചത്. “സ്വയം തിരിച്ചു വരികയാണെന്ന് കൊട്ടിഘോഷിക്കാതെ, മികച്ച കഥാപാത്രത്തിലൂടെ മറുപടി നൽകുന്നതാണ് യഥാർത്ഥ കംബാക്ക്” എന്ന് സിനിമാ പ്രേമികൾ പറയുന്നു.

Also Read:ആ പഴയ നിവിനെ ഞാൻ കണ്ടടാ..! സർവ്വം മായയിൽ നിവിൻ പോളിക്ക് വാനോളം പ്രശംസ

“ഇനി ഇതേ വൈബിൽ ഇവിടെ തന്നെ നിന്നോണം”, “പഴയ നിവിനെ തിരിച്ചു തന്നതിന് നന്ദി” ‘ഇതാണ് കേരളം കാത്തിരുന്ന തിരിച്ചു വരവ്.. ഇനി തിരിച്ചു പോകരുത്’, ‘ഇനി മുങ്ങിയാൽ കാലു തല്ലി ഒടിക്കും’, എന്നിങ്ങനെയുള്ള കമന്റുകൾ നിവിന്റെ പേജുകളിൽ നിറയുകയാണ്.

ചുരുക്കത്തിൽ, ഏറെക്കാലമായി മലയാള സിനിമാ ലോകം കാത്തിരുന്ന നിവിൻ പോളി എന്ന പെർഫോമറെ ‘സർവ്വം മായ’ വീണ്ടും അടയാളപ്പെടുത്തിയിരിക്കുകയാണ്. ബോക്സ് ഓഫീസിലും സോഷ്യൽ മീഡിയയിലും ഒരുപോലെ തരംഗമാവുകയാണ് ഈ തിരിച്ചുവരവ്.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)