‘Sarvam Maya’ Review: എന്തൊരു ഫീലാണ് അളിയാ! പൊട്ടിച്ചിരി നിറച്ച് നിവിനും അജുവും; സര്‍വം മായ പ്രേക്ഷക പ്രതികരണം

Nivin Pauly 'Sarvam Maya' Review: ഇതുപോലെ ഒരു സിനിമ മലയാളത്തില്‍ ആഗ്രഹിച്ചെന്നും ഇപ്പോള്‍ സങ്കടം മാറിയെന്നുമൊക്കെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.

Sarvam Maya Review: എന്തൊരു ഫീലാണ് അളിയാ! പൊട്ടിച്ചിരി നിറച്ച് നിവിനും അജുവും; സര്‍വം മായ പ്രേക്ഷക പ്രതികരണം

Nivin Pauly

Published: 

25 Dec 2025 | 02:05 PM

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ സര്‍വം മായ. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്നാണ് തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിവിൻ പോളിയുടെയും അജു വര്‍ഗീസിന്റെയും കോമ്പോ വീണ്ടും ക്ലിക്കായി എന്നാണ് ചിത്രം കണ്ട് പുറത്തിറങ്ങുന്ന ഒരോ പ്രേക്ഷകരും പറയുന്നത്.

നിവിൻ പോളിയുടെ മികച്ച തിരിച്ചുവരവാകും ചിത്രം എന്നും ആ പഴയ നിവിൻ പോളി തിരിച്ചെത്തി എന്നിങ്ങനെയുള്ള അഭിപ്രായമാണ് സര്‍വം മായ കണ്ടവര്‍ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എല്ലാവരും എടുത്തു പറയുന്നത് അജു- നിവിന്‍ കോംബോയെ കുറിച്ച് തന്നെയാണ്. കലക്കിയെന്നും കിടിലന്‍ ഫീലാണ് പടം എന്നൊക്കെയാണ് അഭിപ്രായങ്ങള്‍. ഇതുപോലെ ഒരു സിനിമ മലയാളത്തില്‍ ആഗ്രഹിച്ചെന്നും ഇപ്പോള്‍ സങ്കടം മാറിയെന്നുമൊക്കെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.

Also Read:ഇക്കാര്യം ലംഘിച്ചാല്‍ കർശന നടപടി; വിജയ്‌യുടെ ‘ജനനായകൻ’ ഓഡിയോ ലോഞ്ചിന് മലേഷ്യയിൽ നിയന്ത്രണം

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഖിൽ സത്യൻ. മലയാള സിനിമയിലെ ഹിറ്റ് കോമ്പോയായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഇവർക്കുപുറമെ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സെൻട്രൽ പിക്ചേഴ്‌സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ