bethlehem kudumba unit: ബത്ലഹേം കുടുംബയൂണിറ്റ് കണ്ടു ഞാൻ ഗിരീഷിനെ വിളിച്ച് പറഞ്ഞത് ഈ ഒറ്റ കാര്യം! സത്യൻ അന്തിക്കാട്

Sathyan Anthikad about bethlehem kudumba unit:സിനിമയ്ക്ക് തിയേറ്ററുകളിൽ ഇപ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സിനിമ കണ്ടതിന് പിന്നാലെ സംവിധായകനായ ഗിരീഷ് എഡിക്ക് താൻ നൽകിയ നിർദ്ദേശത്തെ കുറിച്ചും സംസാരിക്കുകയാണ് ജനപ്രിയ സംവിധായകനായ സത്യൻ അന്തിക്കാട്. മലയാളികൾ ഇന്നും കാണാൻ ആഗ്രഹിക്കുന്നതും കണ്ടു മടുക്കാത്തതുമായ സിനിമകളും......

bethlehem kudumba unit: ബത്ലഹേം കുടുംബയൂണിറ്റ് കണ്ടു ഞാൻ ഗിരീഷിനെ വിളിച്ച് പറഞ്ഞത് ഈ ഒറ്റ കാര്യം! സത്യൻ അന്തിക്കാട്

Sathyan Anthikkad, Gireeh Ad

Published: 

06 Oct 2026 | 09:56 PM

അടുത്തകാലത്തായി മലയാളി പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ് ഗിരീഷ് എഡി സംവിധാനം ചെയ്ത ബത്ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഒടിടി യിൽ റിലീസ് ചെയ്തിട്ട് ഇപ്പോഴും തിയറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയ്ക്ക് തിയേറ്ററുകളിൽ ഇപ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സിനിമ കണ്ടതിന് പിന്നാലെ സംവിധായകനായ ഗിരീഷ് എഡിക്ക് താൻ നൽകിയ നിർദ്ദേശത്തെ കുറിച്ചും സംസാരിക്കുകയാണ് ജനപ്രിയ സംവിധായകനായ സത്യൻ അന്തിക്കാട്.

മലയാളികൾ ഇന്നും കാണാൻ ആഗ്രഹിക്കുന്നതും കണ്ടു മടുക്കാത്തതുമായ സിനിമകളും മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹം ബത്ലഹേം കുടുംബയൂണിറ്റിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമ കണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് സിനിമ കണ്ടുവെന്നും അത് കണ്ടതിന് പിന്നാലെ താൻ നേരിട്ട് സിനിമയുടെ സംവിധായകനായ ഗിരീഷ് എഡിയെ വിളിച്ചു പറഞ്ഞതിനെക്കുറിച്ചുമാണ് സത്യൻ അന്തിക്കാട് പറയുന്നത്.

ALSO READ:പുറത്തും നീ എനിക്കൊരു ശല്യമായി മാറരുത്! കടൽ കൊമ്പനെ ഒഴിവാക്കി നോമിനേറ്റും ചെയ്ത് ഐശ്വര്യ

താൻ ഗിരീഷിന് ആകെ ഒറ്റ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. അതായത് നമ്മുടെ കുറച്ച് സിനിമകൾ ഹിറ്റാകാൻ തുടങ്ങിക്കഴിഞ്ഞാൽ ആളുകൾ നമുക്ക് നൽകുന്ന ഒരു ഉപദേശം ആയിരിക്കും ഇനിയൊന്നു മാറ്റി പിടിക്കാൻ അത് കേൾക്കരുത് എന്ന ഒറ്റ നിർദ്ദേശമാണ് താൻ ഗിരീഷിന് നൽകിയത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

ഒരിക്കലും ചെയ്യരുത്….

ആളുകൾ ഇനി ട്രാക്ക് ഒന്ന് മാറ്റി പിടിക്കാൻ ഒക്കെ പറയും ഒരിക്കലും ചെയ്യരുത് എന്നാണ് ഞാൻ ​ഗിരീഷിനോട് പറഞ്ഞിട്ടുള്ളത്. വളരെ നല്ല സിനിമയാണ് താൻ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ആസ്വദിച്ച സിനിമകളിൽ ഒന്നാണ് ബത്ലഹേം കുടുംബയൂണിറ്റ് എന്നും സത്യൻ അന്തിക്കാട് പറയുന്നു. ഞാൻ എങ്ങനെയാണ് സിനിമയെ കാണുന്നത് അതേപോലെ തന്നെയാണ് ഗിരീഷും കാണുന്നത്. ആ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഫീൽ ​ഗുഡ് സിനിമകൾ എന്നൊരു വിഭാഗം ആളുകൾ മാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആളുകൾ അതിനു പ്രാധാന്യം നൽകുന്ന കാണുമ്പോൾ വലിയ സന്തോഷമുണ്ട് എന്നും അദ്ദേഹം പറയുന്നു.

ENGLISH SUMMARY

Bethlehem Kudumba Unit, directed by Girish AD, is a film that has recently been embraced by the Malayali audience. Starring Nivin Pauly and Mamitha Baiju in the lead roles, the movie continues to enjoy a warm reception in theaters even after its OTT release, drawing significant crowds. Now, popular director Sathyan Anthikad has opened up about the film and a suggestion he offered to director Girish AD after watching it.

Loading...
Unable to load recommendations.
Follow Us
Related Stories
Parvathy Thiruvothu: “ഒരു ഘട്ടത്തിൽ സിനിമയിൽ നിന്നും പുറത്താക്കപ്പെടലിൻ്റെ വക്കിലെത്തി, പക്ഷേ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല”: പാർവതി തിരുവോത്ത്
Jason Sanjay: കേരളത്തിൽ ഏറ്റവും ഇഷ്ടം എന്ത്? മറുപടിയുമായി ജേസൺ സഞ്ജയ്!
Big boss Malayalam Season 8: പുറത്തും നീ എനിക്കൊരു ശല്യമായി മാറരുത്! കടൽ കൊമ്പനെ ഒഴിവാക്കി നോമിനേറ്റും ചെയ്ത് ഐശ്വര്യ
‘പ്രേക്ഷകർ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല ‘രാസലീല’, സൈജു കുറുപ്പ് ശത്രുക്കൾ ഇല്ലാത്ത നടൻ’; കലാരഞ്ജിനി പറയുന്നത് കേൾക്കൂ…
OM Movie Release: ക്ലാഷില്ലാതെ മമ്മൂട്ടി ധനുഷ് ചിത്രവും, നെറ്റ്ഫ്കിക്സിന് സ്ട്രീമിംഗ്
Bigg Boss Malayalam Season 8: അണ്ണൻ തമ്പി വൈബിൽ ഷിജിനും കൊമ്പനും, ഹൗസിലെ പുതിയ കോംബോ
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല