Naslen: “വില്ലനായി മറ്റൊരു പ്ലാനായിരുന്നു മനസ്സിൽ, നസ്‌ലൻ വന്നത് പിന്നീട്”; ‘സീൻ’ സിനിമയെ കുറിച്ച് ജിത്തു മാധവൻ
Jithu Madhavan on His Tamil Debut 'Scene' Starring Suriya, Nazriya, and Naslen: ‘സീൻ’ മലയാളത്തിൽ ചെയ്യാൻ ആലോചിച്ചിരുന്ന സിനിമയാണെന്ന് ഗലാട്ട പ്ലസ് എന്ന യുട്യൂബ് ചാനലിൽ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ ജിത്തു മാധവൻ പറയുന്നു. സിനിമയുടെ കഥ വളരെ നേരത്തെ തന്നെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ എഴുതിയിരുന്നില്ല. ആ സമയത്ത് ഫഹദ് ഫാസിലുമായി ഈ കഥ ചർച്ച ചെയ്തിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തു. ഫഹദ്- നസ്രിയ കോംപിനേഷനിൽ സിനിമ ചെയ്യാം എന്നായിരുന്നു ആ സമയത്ത് മനസ്സിൽ തീരുമാനിച്ചിരുന്നത്

പ്രതീകാത്മക ചിത്രം
രോമാഞ്ചം എന്ന സിനിമയിലൂടെയാണ് ജിത്തു മാധവൻ എന്ന എഴുത്തുകാരനെയും സംവിധായകനെയും മലയാളികൾക്ക് ലഭിക്കുന്നത്. പിന്നിട് തീയറ്ററുകളിൽ എത്തിയ ആവേഷം അക്ഷരാർത്ഥത്തിൽ തീയറ്ററുകളിൽ ആവേഷം നിറച്ചു. സിനിമാ ആസ്വാദകരെ വിസ്മയിപ്പിച്ച ബാലൻ ദ് ബോയ് എന്ന സിനിമയിലും അദ്ദേഹം ഭാഗമായിരുന്നു. ജിത്തു മാധവിൻ്റെതായി ഇനി തീയറ്ററിലെത്താൻ കാത്തിരിക്കുന്ന ചിത്രം സൂര്യ, നസ്രിയ നസീം, നസ്‌ലൻ ഗഫുർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സീൻ’ എന്ന തമിഴ് സിനിമയാണ്. നസ്‌ലൻ വില്ലനായാണ് ചിത്രത്തിൽ വേഷമിടുന്നത് എന്നതാണ് സിനിമയുടെ പ്രത്യേകതകളിൽ ഒന്ന്. ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ജിത്തു മാധവൻ ഇപ്പോൾ.
‘സീൻ’ മലയാളത്തിൽ ചെയ്യാൻ ആലോചിച്ചിരുന്ന സിനിമയാണെന്ന് ഗലാട്ട പ്ലസ് എന്ന യുട്യൂബ് ചാനലിൽ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ ജിത്തു മാധവൻ പറയുന്നു. സിനിമയുടെ കഥ വളരെ നേരത്തെ തന്നെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ എഴുതിയിരുന്നില്ല. ആ സമയത്ത് ഫഹദ് ഫാസിലുമായി ഈ കഥ ചർച്ച ചെയ്തിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തു. ഫഹദ്- നസ്രിയ കോംപിനേഷനിൽ സിനിമ ചെയ്യാം എന്നായിരുന്നു ആ സമയത്ത് മനസ്സിൽ തീരുമാനിച്ചിരുന്നത് എന്ന് ജിത്തു മാധവൻ വെളിപ്പെടുത്തി.
‘ആവേശം’ കണ്ട ശേഷമാണ് സൂര്യ സാർ വിളിക്കുന്നത്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണം എന്ന് താൻ ആഗ്രഹിച്ചിരുന്നു. ഫഹദിനോട് മറ്റൊരു കഥ കൂടി പറഞ്ഞിരുന്നു അതും ഫഹദിന് ഇഷ്ടപ്പെട്ടിരുന്നു. അതിനാൽ ഈ കഥ സൂര്യ സാറിന് വേണ്ടി എഴുതുകയാണ് എന്ന് ഫഹദിനോട് പറയുകയായിരുന്നു എന്ന് ജിത്തു മാധവൻ പറഞ്ഞു. രണ്ടാഴ്ചകൊണ്ട് തിരക്കഥ പൂർത്തിയാക്കിയ ശേഷം സൂര്യയോട് കഥ പറയുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിനായി പുതുമുഖത്തെ കൊണ്ടുവരാം എന്നായിയിരുന്നു ആദ്യം തൻ്റെ മനസ്സിലെ ചിന്ത എന്നും ജിത്തു മാധവൻ പറയുന്നുണ്ട്. ആ കഥാപത്രത്തെ കണ്ടാൽ ‘ഇയാൾ ഇങ്ങനെയൊക്കെ ചെയ്യുമോ’ എന്ന ഒരു സംശയം പ്രേക്ഷർക്ക് തോന്നണം. ഒരു ക്രൈം ചെയ്യുമ്പോൾ പോലും അങ്ങനെ ഒരു തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാകണം. നസ്‌ലൻ പെട്ടന്നാണ് തൻ്റെ മനസ്സിലേക്ക് വന്നത്. ഒരു വില്ലൻ കഥാപാത്രം ചെയ്യാൻ അദ്ദേഹം തയ്യാറാകുമോ എന്ന സംശയം മാത്രമേ ഉണ്ടായിരുന്നൊള്ളു. ഡേറ്റുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പുണ്ടായിരുന്നെങ്കിലും പിന്നിട് നസ്‌ലൻ്റെ കൂടി ഡേറ്റിനനുസരിച്ച് ഷെഡ്യൂലിൽ മാറ്റം വരുത്തുകയായിരുന്നു. കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കാൻ നസ്‌ലന് സാധിച്ചു എന്നും ജിത്തു മാധവൻ പറഞ്ഞു.
English Summary
Director Jithu Madhavan revealed that his upcoming Tamil film Scene, starring Suriya and Nazriya, was initially planned with Fahadh Faasil. He also explained casting Naslen as the film’s unexpected villain.