Mammootty: മമ്മൂട്ടി ഇതുതന്നെ പറയും, അഹങ്കാരിയാണ് അയാൾ! സംവിധായകൻ നിഷാദ് കോയ

Mammootty Wayanad Controversy: ടൗൺഷിപ്പ് നേരിൽ കണ്ട വ്യക്തിയെന്ന നിലയിൽ ഏറ്റവും നന്നായി കൽപ്പറ്റ നഗരത്തിന്റെ ഹൃദയഭാഗത്തായി നിർമ്മിച്ച സ്നേഹ ഭവനങ്ങൾ പിണറായി സർക്കാരിന്റെ പ്രവർത്തന മികവ് തന്നെയാണ്....

Mammootty: മമ്മൂട്ടി ഇതുതന്നെ പറയും, അഹങ്കാരിയാണ് അയാൾ! സംവിധായകൻ നിഷാദ് കോയ

Mammootty Controversy

Published: 

08 Mar 2026 | 02:06 PM

നടൻ മമ്മൂട്ടിയുടെ വയനാട് മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ. വയനാട്ടിൽ ദുരന്തം ഉണ്ടായ സമയത്ത് അവിടെയുള്ള മനുഷ്യർക്ക് വേണ്ടി സ്വയം സമർപ്പിച്ചവരിൽ സഖാക്കൾ മാത്രമായിരുന്നില്ല അതിൽ കോൺഗ്രസുകാരും ലീഗുകാരും സംഘികളും വിവിധ മത സംഘടനകളും മതമില്ലാത്ത സാധാരണ ജനങ്ങളും ഉണ്ടായിരുന്നു.

മനുഷ്യന്റെ നിലനിൽപ്പിനു വേണ്ടി മനുഷ്യൻ തന്നെ നടത്തിയ ഒരു പോരാട്ടം തന്നെയായിരുന്നു അവിടെ നടന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതിനുവേണ്ടി ചെറുതും വലുതുമായ തുക നൽകിയത് മമ്മൂട്ടി കൂടി അടങ്ങുന്ന മലയാളികൾ തന്നെയാണ്. അങ്ങനെയുള്ളപ്പോൾ സഖാവ് റഫീഖ് ടൗൺഷിപ്പിന്റെ ആത്മാവും മമ്മൂട്ടി കാഴ്ചക്കാരനാകുന്നതും എങ്ങനെ ആ നരേറ്റിവ് ഒക്കെ കയ്യിൽ വച്ചാൽ മതിയെന്നും നിഷാദ് കോയ തുറന്നടിച്ചു.

ടൗൺഷിപ്പ് നേരിൽ കണ്ട വ്യക്തിയെന്ന നിലയിൽ ഏറ്റവും നന്നായി കൽപ്പറ്റ നഗരത്തിന്റെ ഹൃദയഭാഗത്തായി നിർമ്മിച്ച സ്നേഹ ഭവനങ്ങൾ പിണറായി സർക്കാരിന്റെ പ്രവർത്തന മികവ് തന്നെയാണ്. അതൊരു പാർട്ടി  പരിപാടിയാക്കാൻ ശ്രമിച്ചുകൊണ്ട് എല്ലാ ഫ്രെയിമിലും കയറി നിൽക്കുന്ന ചില ഖദർ ധരിച്ച യൂത്തൻമാരുടെ ലെവലിലേക്ക് സഖാവ് റഫീഖ് താഴരുതായിരുന്നു. മമ്മൂട്ടിയോ മോഹൻലാലോ ആരു വേണമെങ്കിലും വന്നോട്ടെ പോയ്ക്കോട്ടെ നിങ്ങളെ വയനാട്ടുകാർക്ക് അറിയാമല്ലോ സഖാവേ അത് പോരെ നമുക്ക് നാളെ കോൺഗ്രസ് ഭരണത്തിൽ ഡിസിസി സെക്രട്ടറി ഇതുപോലെ കാണിച്ചാലും മമ്മൂട്ടി തന്നെ പറയുകയുള്ളൂ അദ്ദേഹം ഒരു അഹങ്കാരിയാണ് എന്നും നിഷാദ് കോയ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം.

മാധ്യമങ്ങളെ പോലും അറിയിക്കാതെ വളരെ സ്വകാര്യമായി ആയിരുന്നു മമ്മൂട്ടി മുണ്ടക്കൈ സന്ദർശനത്തിനായി എത്തിയത്. ഇക്കാര്യമറങ്ങിയെത്തിയ സിപിഎം ജില്ലാ സെക്രട്ടറി മമ്മൂട്ടിക്കൊപ്പം ഉടനീളം നിൽക്കുകയും അതിനിടെ മമ്മൂട്ടി തനിക്ക് താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയും ചെയ്തു. ഇത് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് മമ്മൂട്ടിക്ക് നേരെ ഉണ്ടാകുവാനായി വഴിതുറന്നത്.

Follow Us
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം