AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thudakkam Movie: ‘മുഖം തിരി‍ഞ്ഞു നിൽക്കുന്നത് മോഹൻലാൽ അല്ലേ?’ കൗതുകമുണർത്തി വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ പോസ്റ്റർ

Second Look Poster of Thudakkam Movie: വിസ്മയയും ആശിഷ് ജോ ആൻ്റണിയുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നിസഹായ ഭാവത്തോടെ നോക്കുന്ന വിസ്മയയ്ക്കു പുറകിൽ രൂക്ഷ ഭാവത്തോടെ നോക്കുകയാണ് ആശിഷ്.

Thudakkam Movie: ‘മുഖം തിരി‍ഞ്ഞു നിൽക്കുന്നത് മോഹൻലാൽ അല്ലേ?’ കൗതുകമുണർത്തി വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ പോസ്റ്റർ
Vismaya MohanlalImage Credit source: instagram
Sarika KP
Sarika KP | Published: 21 Jan 2026 | 02:10 PM

വിസ്മയ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. വിസ്മയയും ആശിഷ് ജോ ആൻ്റണിയുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നിസഹായ ഭാവത്തോടെ നോക്കുന്ന വിസ്മയയ്ക്കു പുറകിൽ രൂക്ഷ ഭാവത്തോടെ നോക്കുകയാണ് ആശിഷ്.

ഇതിനിടെയിൽ വിസ്മയയ്ക്ക് മുന്നിൽ മുഖം തിരിഞ്ഞു നിൽക്കുന്ന മറ്റൊരാളെയും കാണാൻ സാധിക്കും. ഇത് മോഹൻലാൽ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതോടെ മകളുടെ ആദ്യ ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ മോഹൻലാലിന്റെ മുഖം ഇതിൽ വ്യക്തമല്ല. ചിത്രത്തിൽ ആശിഷ് വില്ലനായാണോ എത്തുന്നതെന്ന സംശയത്തിലാണ് പ്രേക്ഷകർ. ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളിലെത്തുന്നത്.

Also Read:‘മെമ്മറി കാര്‍ഡ് KPAC ലളിതയുടെ കൈവശം ഏൽപ്പിച്ചു’; കുക്കു പരമേശ്വരന് ക്ലീന്‍ചിറ്റ്

അതേസമയം ടൊവിനോ തോമസിനെ നായകനാക്കി നിർമ്മിച്ച ‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടക്കം’. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്. സഹോദരൻ പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക് എത്തുന്നത് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

 

 

View this post on Instagram

 

A post shared by Mohanlal (@mohanlal)