AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sreenivasan: പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും

Sreenivasan memorial: സിനിമയും അഭിനയവും എന്നപോലെ തന്നെ ശ്രീനിവാസൻ നെഞ്ചിലേറ്റി നടന്ന ഒന്നായിരുന്നു കൃഷി. പൂർണ്ണമായും ജൈവകൃഷി രീതിയായിരുന്നു അദ്ദേഹം പിന്തുടർന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം വിഷരഹിതം ആയിരിക്കണം എന്ന വലിയൊരു സന്ദേശമായിരുന്നു അദ്ദേഹം സമൂഹത്തിന് നൽകിക്കൊണ്ടിരുന്നത്. അത്തരത്തിൽ കൃഷിയെ സ്നേഹിച്ച ഒരു മനുഷ്യനോടുള്ള നാടിന്റെ സ്നേഹ സ്മരണാർത്ഥമാണ് നെൽപ്പാടത്തെ സൂര്യകാന്തി തോട്ടത്തിനിടയിലെ....

Sreenivasan: പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
SreenivasanImage Credit source: Social Media
Ashli C
Ashli C | Published: 01 May 2026 | 01:48 PM

എറണാകുളം: അതുല്യ കലാകാരൻ ശ്രീനിവാസന്റെ ഓർമ്മയ്ക്കായുള്ള സ്മാരകം ഉയർന്നു.തൃപ്പൂണിത്തറ കണ്ടനാട് പുന്നച്ചാലിൽ പാടശേഖരത്തിൽ ആണ് നടന്റെ സ്മാരകം ഉയർന്നുവന്നത്. ഇതിന്റെ ഉദ്ഘാടനം നാളെ അതായത് ശനിയാഴ്ച നടൻ സിദ്ദിക്ക് നിർവഹിക്കും. സിനിമയും അഭിനയവും എന്നപോലെ തന്നെ ശ്രീനിവാസൻ നെഞ്ചിലേറ്റി നടന്ന ഒന്നായിരുന്നു കൃഷി. പൂർണ്ണമായും ജൈവകൃഷി രീതിയായിരുന്നു അദ്ദേഹം പിന്തുടർന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം വിഷരഹിതം ആയിരിക്കണം എന്ന വലിയൊരു സന്ദേശമായിരുന്നു അദ്ദേഹം സമൂഹത്തിന് നൽകിക്കൊണ്ടിരുന്നത്. അത്തരത്തിലുള്ള ഒരു മനുഷ്യനോടുള്ള നാടിന്റെ സ്നേഹ സ്മരണാർത്ഥമാണ് നെൽപ്പാടത്തെ സൂര്യകാന്തി തോട്ടത്തിനിടയിലെ ഈ സ്മാരകം.

തന്റെ വീടിനോട് ചേർന്നുള്ള പറമ്പിൽ വലിയ രീതിയിലുള്ള കൃഷി അദ്ദേഹം ചെയ്തിരുന്നു. മാസങ്ങൾ മുമ്പ് വരെ നെല്ല് നിറഞ്ഞി നിന്നിരുന്ന പാടത്ത് ഇപ്പോൾ വിവിധ ഇനത്തിലുള്ള പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പൂർണ്ണമായും ജൈവകൃഷിയാണ് ഇവ. കൂടാതെ പാടത്തിൽ സൂര്യകാന്തിയും ജമന്തി പൂക്കളും പൂത്തു നിൽക്കുന്നുണ്ട്. 15 ഏക്കറിൽ ആയിട്ടാണ് കൃഷി നടത്തുന്നത്. ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ സൗത്തിന്റെ നേതൃത്വത്തിലാണ് ശ്രീനിവാസന് സ്മാരകം ഒരുക്കിയിരിക്കുന്നത്. പാടശേഖരത്തിൽ സ്ഥാപിക്കുന്നതിന് വേണ്ടി ഗ്രാനൈറ്റിൽ ശ്രീനിവാസത്തിന്റെ ചിത്രം കൊത്തിയ ഒരു സ്തൂപവും തയ്യാറായിക്കഴിഞ്ഞു.

ALSO READ:48 വർഷം നീണ്ട സിനിമാ ജീവിതം; ഇടതുപക്ഷത്തിൽ വിശ്വസിച്ച് ഇടതുപക്ഷത്തെ വിമർശിച്ച നടൻ

35 വർഷത്തോളം തരിശുഭൂമിയായി കിടന്ന ഭൂമി

ഇതിനുവേണ്ടി ഒരു സെന്റ് സ്ഥലം വിട്ടു നൽകിയിരിക്കുന്നത് ശ്രീനിവാസനോടൊപ്പം കൃഷിക്ക് എന്നും കൂട്ടായിരുന്ന മനു ഫിലിപ്പ് തുകലൻ ആണ്. 15 വർഷം മുമ്പാണ് ഒരു ഉൾ ഗ്രാമമായ ഉദയംപേരൂരിലെ കുണ്ടനാടിൽ 40 സെന്റ് സ്ഥലത്ത് ശ്രീനിവാസൻ വീട് പണിത് താമസം ആരംഭിച്ചത്. ഇതിനോട് ചോർന്നു തന്നെയാണ് ഈ പാടശേഖരം. 35 വർഷത്തോളം തരിശുഭൂമിയായി കിടന്ന ഭൂമിയിലാണ് ശ്രീനിവാസൻ പൊന്നു വിളയിച്ചത്. അതിനുശേഷം ഈ നെൽപ്പാടത്ത് കൃഷി എപ്പോഴും തുടർന്നു വന്നു. നെല്ല് മാത്രമല്ല നിരവധി ഇനം പച്ചക്കറികളും ഇവിടെ സമ്പുഷ്ടമായി വളർത്തുന്നു. അതേസമയം അപ്രതീക്ഷിതമായി ആയിരുന്നു നടൻ ശ്രീനിവാസന്റെ വിയോഗം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്.

69 വയസ്സിൽ 2025 ഡിസംബർ 20ന് ആയിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി കാറിൽ വച്ചായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്നു ഉടനെ തന്നെ കൊച്ചിയിലെ തൃപ്പൂണിത്തറ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മരണപ്പെടുകയും ആയിരുന്നു. എറണാകുളത്തെ ടൗൺ ഹാളിലും പിന്നീട് സ്വന്തം വസതിയിലും പൊതുദർശനത്തിനും വെച്ചതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചത്. മലയാള സിനിമയിലെ സംബന്ധിച്ച് ഒരു തീരാനഷ്ടം തന്നെയാണ് ശ്രീനിവാസൻ. അദ്ദേഹം തന്റെ കൈ വെക്കാത്ത മേഖലകളില്ല. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സാധാരണക്കാരുടെ ജീവിതവുമായി തട്ടി നിൽക്കുന്ന രചനകളും അഭിനയമായിരുന്നു എന്നും ശ്രീനിവാസൻ കാഴ്ചവച്ചത്.

ശ്രീനിവാസന്റെ രചനയിലൂടെ വന്ന സിനിമകൾ എല്ലാം കാലിക പ്രസക്തമായവയാണ്. സന്ദേശം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങൾ. പല സിനിമകളിലെയും സംഭാഷണങ്ങളും മാറിമാറി വന്ന ഓരോ തലമുറകളും ഇന്നും നിത്യജീവിതത്തിൽ ഉപയോഗിക്കുന്നു. അത്തരത്തിൽ മാറിവരുന്ന ഓരോ സമൂഹത്തെയും ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ചിരിപ്പിക്കുവാനും തക്ക നിരവധി സംഭാവനകളാണ് ശ്രീനിവാസൻ തന്റെ ജീവിത കാലഘട്ടത്തിൽ നൽകിയിരിക്കുന്നത്.

ENGLISH SUMMARY

A memorial has been erected in memory of actor and director Sreenivasan. the memorial has been erected in the paddy fields of Punnachal, Kandanad, Tripunithara. It will be inaugurated tomorrow, i.e. on Saturday, by actor Siddique. Agriculture, like cinema and acting, was something that Sreenivasan carried close to his heart. He followed a completely organic farming method.

Follow Us