AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Director Priyadarshan: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ

Director Priyadarshan about his movies:നാല് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിൽ തുടരുന്ന അദ്ദേഹം മലയാളത്തിൽ മാത്രമല്ല ഹിന്ദി, തെലുങ്ക് എന്നീ മേഖലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി കോമഡി ചിത്രങ്ങൾ പ്രിയദർശന്റെതാണ്. ഇപ്പോൾ ഇതാ തന്റെ സിനിമ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ.താൻ ഒരിക്കലും ബുദ്ധിമാന്മാർക്ക് വേണ്ടിയല്ല സിനിമ ചെയ്യുന്നത് സാധാരണക്കാർക്ക്........

Director Priyadarshan: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ
PriyadarshanImage Credit source: facebook
Ashli C
Ashli C | Updated On: 01 May 2026 | 02:32 PM

മലയാള സിനിമയെ വാണിജ്യപരമായും ആസ്വാദനതലത്തിലും സാങ്കേതികപരമായും വലിയ ഉയരങ്ങളിൽ എത്തിച്ച പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. നാല് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിൽ തുടരുന്ന അദ്ദേഹം മലയാളത്തിൽ മാത്രമല്ല ഹിന്ദി, തെലുങ്ക് എന്നീ മേഖലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി കോമഡി ചിത്രങ്ങൾ പ്രിയദർശന്റെതാണ്. ഇപ്പോൾ ഇതാ തന്റെ സിനിമ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ.

താൻ ഒരിക്കലും ബുദ്ധിമാന്മാർക്ക് വേണ്ടിയല്ല സിനിമ ചെയ്യുന്നത് സാധാരണക്കാർക്ക് വേണ്ടിയാണെന്നാണ് പ്രിയദർശൻ പറയുന്നത്. ഒരിക്കൽ ഒരു 80 വയസ്സുകാരിയായ അമ്മ തന്നെ വിളിച്ച് പറഞ്ഞ കാര്യങ്ങൾ തന്റെ സിനിമാ ജീവിതത്തിൽ ഉടനീളം വലിയൊരു അവാർഡായി താൻ കാണുന്നു. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വന്ന ആ അമ്മ ചിരിച്ചിട്ടുള്ളത് തന്റെ സിനിമകൾ കണ്ടിട്ടാണെന്ന് പറഞ്ഞുവെന്നും ഒരാളുടെ ജീവിതത്തിൽ നമുക്ക് പുഞ്ചിരി പടർത്താൻ സാധിച്ചാൽ അതുതന്നെയല്ലേ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. എന്നെ സംബന്ധിച്ച് സാധാരണക്കാർക്ക് വേണ്ടിയാണ് ഞാൻ സിനിമ എടുത്തിട്ടുള്ളത് ബുദ്ധിമാന്മാർക്ക് വേണ്ടി താൻ സിനിമ എടുത്തിട്ടില്ല എന്നും പ്രിയദർശൻ വ്യക്തമാക്കി.

ALSO READ:പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും

പ്രിയദർശന്റെ വാക്കുകൾ

താൻ ഒരിക്കലും ബുദ്ധിമാന്മാർക്ക് വേണ്ടി സിനിമ എടുത്തിട്ടില്ല. സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങളാണ് എടുത്തിട്ടുള്ളത്. ഒരിക്കൽ ഒരു പ്രായമായ ഒരു 80 കഴിഞ്ഞു ഒരു അമ്മൂമ്മ എന്നെ വിളിച്ച് പറഞ്ഞു എന്റെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും ദുഃഖങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ആർക്കും എന്നെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിഞ്ഞിട്ടില്ല. ഞാൻ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് നിങ്ങളുടെ സിനിമ കണ്ടിട്ടാണ് എന്ന് പറഞ്ഞു.

ആ വാക്കുകൾ എനിക്കൊരു ദേശീയ അവാർഡ് ലഭിച്ചതിനേക്കാൾ സന്തോഷമാണ് ഉണ്ടാക്കിയത്. മിന്നാരം കിലുക്കം പോലുള്ള സിനിമകളിലെ ഓരോ സീനിലേയും ഡയലോഗും എല്ലാം താൻ തന്നെ എഴുതിയതാണ്. പിന്നെ കഥാപാത്രങ്ങൾ ആയി ആ നടന്മാർ അത് അഭിനയിക്കുമ്പോൾ അവരുടേതായ ശൈലികൾ വരുമ്പോൾ അത് വലിയ ഹിറ്റായി മാറുന്നു എന്നും പ്രിയദർശൻ അഭിപ്രായപ്പെട്ടു.

മലയാളികൾ ഇന്നും കാണാൻ ഇഷ്ടപ്പെടുന്ന നിരവധി കോമഡി കുടുംബ ചിത്രങ്ങൾ ആണ് പ്രിയദർശന്റെ സംഭാവനയിൽ ഉള്ളത്.കിലുക്കം’, ‘ചിത്രം’, ‘പൂച്ചയ്ക്കൊരു മൂക്കുത്തി’, ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’, ‘ബോയിംഗ് ബോയിംഗ്’ തുടങ്ങിയവ അതിലെ ഒരംശം മാത്രം. മാത്രമല്ല മോഹൻലാൽ എന്ന നടനെ ഇത്രയേറെ സ്വീകാര്യത ലഭിച്ചതിൽ പ്രിയദർശൻ എന്ന സംവിധായകന്റെ പങ്കും ചെറുതല്ല.

അദ്ദേഹത്തിന്റെ അഭിനയമികവിനെ വാർത്തെടുക്കുന്ന തരത്തിലുള്ള മനോഹരമായ കഥാപാത്രങ്ങളാണ് പ്രിയദർശനങ്ങളിലൂടെ വന്നുചേർന്നത്.’കാലാപാനി’, ‘തേന്മാവിൻ കൊമ്പത്ത്’, ‘മിന്നാരം’, ‘വെള്ളാനകളുടെ നാട്’ എന്നിങ്ങനെ നിരവധി സിനിമകളാണ് മോഹൻലാലിന്റെയും പ്രിയദർശന്റെയും കൂട്ടുകെട്ടിൽ വന്നത്.മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ പട്ടുനൂൽ നെയ്ത്തുകാരുടെ ജീവിതം പറഞ്ഞ കാഞ്ചീവരം എന്ന തമിഴ് ചിത്രം പ്രിയദർശന്റെ കരിയറിലെ ഏറ്റവും മികച്ച കലാമൂല്യമുള്ള സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ ചിത്രത്തിനും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

ENGLISH SUMMARY

 

Follow Us