ശരണ്യയെ പോലെ ചേർത്ത് നിർത്തിയ ഒരാൾ; ആരെയും അറിയിക്കാതെ 2 വർഷം പോരാടി, അവസാനം വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി

Seema G Nair On Serial Actor Siddharth Venugopal Sad Demise : ന്യൂറോഎൻഡോക്രൈൻ കാർസിനോമ എന്ന നാഡിയെയും ഹോർമോൺ ഉത്പാദനത്തെയും ബാധിക്കുന്ന ക്യാൻസർ പിടിപ്പെട്ടാണ് നടൻ സിദ്ധാർഥ വേണുഗോപാൽ മരണപ്പെടുന്നത്. രണ്ട് വർഷമായി രോഗത്തിൻ്റെ ചികിത്സയിലായിരുന്നു നടൻ എന്ന നടി സീമ ജി നായർ അറിയിച്ചു.

ശരണ്യയെ പോലെ ചേർത്ത് നിർത്തിയ ഒരാൾ; ആരെയും അറിയിക്കാതെ 2 വർഷം പോരാടി, അവസാനം വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി

Siddharth Venugopal

Updated On: 

18 Apr 2026 | 04:48 PM

മലയാളം സീരീയിൽ ലോകത്തെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു ഇന്ന് നടി സീമ ജി നായർ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. മിനി സ്ക്രീനിലൂടെ എല്ലാവർക്കും സുപരിചിതനായ നടൻ സിദ്ധാർഥ വേണുഗോപാൽ അന്തരിച്ചുയെന്ന വാർത്ത സീമ ജി നായർ പങ്കുവെച്ചത് സിനിമ-സീരിയൽ ലോകം ഒന്നടങ്കം ഞെട്ടി. ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്തയായിരുന്നു നടി ഇന്ന് പങ്കുവെച്ചത്. ഇങ്ങനെ സംഭവം ഉടൻ നടക്കുമെന്ന് സീമ ജി നായർ ഇന്ന് രാവിലെ തന്നെ സൂചന നൽകിയിരുന്നു. തുടർന്നാണ് വൈകിട്ടോടെ സിദ്ധാർഥ് വേണുഗോപാലിൻ്റെ മരണവാർത്ത പങ്കുവെക്കുന്നത്.

ക്യാൻസർ രോഗത്തെ തുടർന്നായിരുന്നു നടൻ്റെ മരണം. ന്യൂറോഎൻഡോക്രൈൻ കാർസിനോമ എന്ന നാഡിയെയും ഹോർമോൺ ഉത്പാദനത്തെയും ബാധിക്കുന്ന ക്യാൻസർ പിടിപ്പെട്ട് സിദ്ധാർഥ് വേണുഗോപാൽ കഴിഞ്ഞ രണ്ട് വർഷമായി ചികിത്സയിലായിരുന്നു. എന്നാൽ ഇക്കാര്യം ആരോടും പറയാതെ നടൻ ക്യാൻസർ രോഗത്തിനെതിരെ കഴിഞ്ഞ രണ്ട് വർഷമായി പോരാടുകയായിരുന്നു. എന്നാൽ ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാത്ത ആ വിവരം ഡോക്ടമാർ തങ്ങൾക്ക് അറിയിപ്പ് നൽകിയെന്നാണ് നടി ആദ്യ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. തനിക്ക് സിദ്ധാർഥ് ശരണ്യയെ പോലെ, നന്ദുനെ പോലെ, സുരേഷിനെപോലെ, അഥീനയെ പോലെ നെഞ്ചോടു ചേർത്ത് നിർത്തി ഒരാളായിരുന്നുയെന്ന് നടി അറിയിച്ചിരുന്നു.

പിന്നീട് വൈകിട്ടോടെയാണ് നടൻ്റെ മരണവാർത്ത നടി സീമ ജി നായർ തന്നെ പുറംലോകത്തെ അറിയിച്ചത്. “സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻതീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന്” നടി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കസ്തൂരിമാൻ, ഭാഗ്യജാതകം എന്നീ സീരയിലുടെയാണ് സിദ്ധാർഥ് മിനി സ്ക്രീനിൽ ശ്രദ്ധേയനായി തുടങ്ങിയത്. തൃശൂർ സ്വദേശിയാണ് നടൻ. പ്രൊഫഷണൽ നാടകത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് സിദ്ധാർഥെത്തുന്നത്. ശേഷം ആങ്കറിങ്ങും അതുവഴി സീരിയലിലേക്കും സിദ്ധാർഥെത്തി. എന്നാൽ വിധി വില്ലനായി ക്യാൻസറിൻ്റെ രൂപത്തിൽ സിദ്ധാർഥിനെ തേടിയെത്തി.

Follow Us
Related Stories
നഴ്സുമാരെ ലൈംഗികവൽക്കരിക്കുന്നു, വേഷത്തിൽ മാറ്റം വേണമെന്ന് കങ്കണ
Budh Nakshatra Parivartan 2026: ചിങ്ങം ഉൾപ്പടെ രാശിക്കാരെ ഭാ​ഗ്യം തുണയ്ക്കും! ബുധൻ പുണർതം നക്ഷത്രത്തിലേക്ക്
Vijay Sethupathi’s Slum Dog Movie Teaser : ഇതുവരെ കാണാത്ത ലുക്കില്‍ വിജയ് സേതുപതി, ‘സ്ലം ഡോഗിന്റെ’ ടീസര്‍ പുറത്ത്
Thoppi Nihad: ലൈവ് കഴിഞ്ഞാൽ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; തൊപ്പിക്കെതിരെ സഹപ്രവർത്തകർ
KJ Yesudas: യേശുദാസിന്റെ ആദ്യ പ്രതിഫലത്തിന് പിന്നിലെ കണ്ണീർക്കഥ; അന്ന് അപമാനിച്ചവർക്ക് മുന്നിൽ കാലം കാത്തുവെച്ചത്…
Actor Salim Kumar Demise: മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ