AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Asha Bhosle: വേദനിപ്പിച്ചു രസിക്കുന്ന 20 വയസ്സിനു മൂത്ത ഭർത്താവ്, മകളുടെ ആത്മഹത്യ, മകന്റെ മരണം … ദുരന്തങ്ങൾ വേട്ടയാടിയ ആശയുടെ കഥ

Asha Bhosle's unknown stories : പതിനാറാം വയസ്സിലായിരുന്നു ആശയുടെ വിവാഹം. തന്നേക്കാൾ 20 വയസ്സ് പ്രായക്കൂടുതലുള്ള മാനേജർ ഗൺപത് റാവുവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ കുടുംബത്തിൽ നിന്നും വലിയ എതിർപ്പുകൾ നേരിട്ടിരുന്നു. ഭർത്താവിന്റെ സ്വഭാവദൂഷ്യങ്ങൾ വിവാഹജീവിതം ദുസ്സഹമാക്കി. ഗർഭിണിയായിരുന്ന സമയത്ത് പോലും ക്രൂരമായ അനുഭവങ്ങളാണ് ഉണ്ടായതെന്ന് അവർ വെളിപ്പെടുത്തുന്നു. ജീവിതം മടുത്ത് ഒരിക്കൽ സ്വയം ഒടുക്കാൻ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെട്ടു.

Asha Bhosle: വേദനിപ്പിച്ചു രസിക്കുന്ന 20 വയസ്സിനു മൂത്ത ഭർത്താവ്, മകളുടെ ആത്മഹത്യ, മകന്റെ മരണം … ദുരന്തങ്ങൾ വേട്ടയാടിയ ആശയുടെ കഥ
Asha BhosleImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 13 Apr 2026 | 07:00 PM

ലോകം ആരാധിക്കുന്ന ഗായികയായി വാഴ്ത്തുമ്പോഴും വ്യക്തിജീവിതത്തിൽ വലിയ അഗ്നിപരീക്ഷണങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് തുറന്നുപറഞ്ഞ് ആശാ ഭോസ്‌ലേ. തന്റെ ജീവിതകഥയായ എ ലൈഫ് ഇൻ മ്യൂസിക് എന്ന പുസ്തകത്തിലാണ് ഗായിക തന്റെ കയ്പേറിയ അനുഭവങ്ങൾ പങ്കുവെക്കുന്നത്.

സംഗീത കുടുംബത്തിൽ ജനിച്ച ആശയുടെ ആദ്യ ഗുരു പിതാവും പിന്നീട് മൂത്ത സഹോദരി ലതാ മങ്കേഷ്‌കറുമായിരുന്നു. ലത സൂപ്പർഹിറ്റ് ഗായികയായി തിളങ്ങിനിൽക്കുന്ന സമയത്താണ് ആശ സംഗീതരംഗത്തേക്ക് എത്തുന്നത്. തുടക്കകാലം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും പിൽക്കാലത്ത് തന്റേതായ ശൈലിയിലൂടെ പതിനായിരത്തിലധികം ഗാനങ്ങൾ വിവിധ ഭാഷകളിലായി അവർ ആലപിച്ചു.

പതിനാറാം വയസ്സിലായിരുന്നു ആശയുടെ വിവാഹം. തന്നേക്കാൾ 20 വയസ്സ് പ്രായക്കൂടുതലുള്ള മാനേജർ ഗൺപത് റാവുവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ കുടുംബത്തിൽ നിന്നും വലിയ എതിർപ്പുകൾ നേരിട്ടിരുന്നു. ഭർത്താവിന്റെ സ്വഭാവദൂഷ്യങ്ങൾ വിവാഹജീവിതം ദുസ്സഹമാക്കി. ഗർഭിണിയായിരുന്ന സമയത്ത് പോലും ക്രൂരമായ അനുഭവങ്ങളാണ് ഉണ്ടായതെന്ന് അവർ വെളിപ്പെടുത്തുന്നു. ജീവിതം മടുത്ത് ഒരിക്കൽ സ്വയം ഒടുക്കാൻ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെട്ടു.

ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും വലിയ നഷ്ടം മക്കളുടെ വേർപാടാണെന്ന് ആശാ ഭോസ്‌ലേ പറയുന്നു. ഹേമന്ദ് ഭോസ്‌ലേ, വർഷ ഭോസ്‌ലേ, ആനന്ദ് ഭോസ്‌ലേ എന്നിങ്ങനെ മൂന്ന് മക്കളായിരുന്നു അവർക്കുണ്ടായിരുന്നത്. കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്ന മകൾ വർഷ 2012-ൽ ആത്മഹത്യ ചെയ്തു. അർബുദബാധയെത്തുടർന്ന് 2015-ലാണ് ഹേമന്ദ് അന്തരിച്ചത്.

ചെറുപ്രായത്തിൽ തന്നെ രണ്ട് മക്കളുടെ മരണം കാണേണ്ടി വന്നത് ഗായികയെ തളർത്തി. എന്നാൽ ഈ വേദനകൾക്കിടയിലും പാട്ടിനെ കൈവിടാൻ അവർ തയ്യാറായില്ല. സ്റ്റേജുകളിൽ വേദന മറന്ന് അവർ പാടി. ഇളയ മകൻ ആനന്ദാണ് അമ്മയുടെ തണലായി കൂടെ നിന്നത്. ആശയുടെ കൊച്ചുമകളും ഇപ്പോൾ പിന്നണി ഗാനരംഗത്ത് സജീവമാണ്.

Follow Us