Ahaana Krishna: അടിക്കാൻ വന്നു, അഹാന അമ്മൂമ്മയെ പരസ്യമായി ചീത്തവിളിക്കും! തെളിവു സഹിതം തൻവിയും അമ്മൂമ്മയും

Ahaana Krishna Grandmother Controversy:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഹാന കൃഷ്ണയും കുടുംബവും വീണ്ടും വിവാദങ്ങളിൽക്കിടയിലാണ്.പുതിയ പ്രശ്നം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ അമ്മയുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞദിവസം അഹാന പറഞ്ഞ ആരോപണങ്ങൾക്ക് മറുപടിയുമായാണ് അവർ എത്തിയത്.തന്നോട് വളരെ മോശമായി പെരുമാറുകയും തന്നെ അവഗണിക്കുകയും ചെയ്തതിനാലാണ് താൻ അതിന് തിരിച്ചും മറുപടി നൽകിയത് എന്നാണ് വസന്ത പറയുന്നത്............

Ahaana Krishna: അടിക്കാൻ വന്നു, അഹാന അമ്മൂമ്മയെ പരസ്യമായി ചീത്തവിളിക്കും! തെളിവു സഹിതം തൻവിയും അമ്മൂമ്മയും

Ahaana Grandmother Vasantha Contreoversy

Updated On: 

30 Jun 2026 | 06:43 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഹാന കൃഷ്ണയും കുടുംബവും വീണ്ടും വിവാദങ്ങളിൽക്കിടയിലാണ്. എല്ലായിപ്പോഴും തന്നെ അഹാനയും കുടുംബവും എന്തെങ്കിലും വിഷയവുമായി സോഷ്യൽ മീഡിയയിൽ ചർച്ചയാക്കപ്പെടാറുണ്ട്. ഏറ്റവും ഒടുവിൽ അനിയത്തിക്കുട്ടിയായ ഹൻസു പങ്കുവെച്ച ഒരു വീഡിയോ ആയിരുന്നു കുടുംബത്തെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ ഇപ്പോഴത്തെ ഏറ്റവും പുതിയ പ്രശ്നം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ അമ്മയുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞദിവസം അഹാന പറഞ്ഞ ആരോപണങ്ങൾക്ക് മറുപടിയുമായാണ് അവർ എത്തിയത്.

ആ വൃത്തികെട്ട സ്ത്രീ മരിച്ചിട്ട് ആയിരുന്നെങ്കിൽ…….

തന്നോട് വളരെ മോശമായി പെരുമാറുകയും തന്നെ അവഗണിക്കുകയും ചെയ്തതിനാലാണ് താൻ അതിന് തിരിച്ചും മറുപടി നൽകിയത് എന്നാണ് വസന്ത പറയുന്നത്. ഒരു അമ്മൂമ്മയോട് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അഹാന തന്നെ പറയാറുള്ളത്. വഴക്ക് പറയുകയും തെറി വിളിക്കുകയും ചെയ്യാറുണ്ട്. തനിക്കിപ്പോൾ ചെലവിനുള്ള പൈസ പോലും മക്കൾ തരുന്നില്ലെന്നും വസന്ത പറഞ്ഞു.

ALSO READ:“ഇരുപതാം വയസ്സിൽ രജിസ്റ്റർ മാരേജ്, നേരെ പോയത് വീട്ടിലേക്ക്”; സംഭവബഹുലമായ കഥ പറഞ്ഞ് മാലാ പാർവതി!

അച്ഛൻ ജീവിച്ചിരിക്കുന്ന കാലത്ത് ആ വൃത്തികെട്ട സ്ത്രീ മരിച്ചിട്ട് ആയിരുന്നെങ്കിൽ ഡാഡിയെ താൻ തന്റെ വീട്ടിൽ കൊണ്ടുപോയി നോക്കുമായിരുന്നു എന്ന സിന്ദു കൃഷ്ണ പറയുമായിരുന്നു. തന്റെ ഭർത്താവിന്റെ കാര്യങ്ങൾ സിന്ധു നോക്കും എന്നാൽ തന്നെ ഒരു കാര്യങ്ങളും അവർ നോക്കാറില്ല. ഒരു മൂന്നുവർഷം മുമ്പൊക്കെ തന്നോട് ഇങ്ങനെ ആയിരുന്നില്ല എന്നാൽ അതിനുശേഷം തന്നെ പാടെ അവഗണിച്ചു എന്നും വസന്ത ആരോപിച്ചു. അമ്മു അതായത് അഹാനയാണ് തന്നോട് മോശമായി സംസാരിച്ചിട്ടുള്ളത് മറ്റ് ഒരു മക്കളും അങ്ങനെ തന്നെ സംസാരിച്ചിട്ടില്ല എന്നും വസന്ത ആരോപിച്ചു.

ഒരു മെസ്സേജ് വായിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു നിനക്ക് ഇന്ന് രാവിലെ കേൾക്കാൻ അതിമനോഹരമായ പാട്ട് അത് നാട്ടുകാർ കേട്ടാൽ നിന്നെ ചൂല് വച്ച് അടിക്കും ഒന്നോർത്തു വച്ച വൃത്തികെട്ട സ്ത്രീയെ ഇതിന്റെ ഓരോ കോപ്പി വീതം തന്നെ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട് അവരും കേൾക്കട്ടെ എന്നിങ്ങനെ മോശമായി പെരുമാറി എന്നാണ് വസന്ത ആരോപിക്കുന്നത്.മാസങ്ങൾക്ക് മുമ്പാണ് അഹാന കൃഷ്ണയുടെ അപ്പൂപ്പൻ മരിച്ചത്. അന്ന് പങ്കുവെച്ച് ചില ചിത്രങ്ങളും വിവാദങ്ങൾക്ക് കാരണമായിരുന്നു. മരിച്ച അപ്പൂപ്പന്റെ ഫോട്ടോയ്ക്ക് മുന്നിൽ നല്ല വസ്ത്രം ധരിച്ച പുഞ്ചിരിച്ചു നിൽക്കുന്ന കുടുംബചിത്രം പങ്കുവെച്ചപ്പോൾ ഒരാൾ മരിച്ചതിന് ഇങ്ങനെയാണോ പ്രതികരണം എന്നായിരുന്നു സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിച്ചത്. എന്നാൽ നമ്മുടെ ദുഃഖം മനസ്സിൽ പോരെ അത് നാട്ടുകാരെ അറിയിക്കേണ്ട കാര്യമുണ്ടായിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

അതിൽ ഏറെക്കുറെ വാസ്തവം ഉണ്ട് എന്നതും യാഥാർത്ഥ്യം. എന്നാൽ ഇപ്പോഴത്തെ പ്രശ്നം അമ്മൂമ്മയെ സിന്ധു കൃഷ്ണ നോക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടുള്ളതാണ്. അതിന് കാരണമായത് സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളായ തൻവി സുധീർ പങ്കുവെച്ച ഒരു വീഡിയോ ആണ്. താൻ കാനഡയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയാണെന്നും അതിന്റെ കാരണം തന്നെ അമ്മൂമ്മ അവിടെ ഒറ്റപ്പെട്ടുപോയി എന്നും പറഞ്ഞുകൊണ്ട് തൻവി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള അമർഷമാണ് അഹാനയ്ക്കും കുടുംബത്തിനും ഉണ്ടായത്. പാവപ്പെട്ട സ്ത്രീയെ ഒന്ന് നോക്കിക്കൂടെ എത്രപേരുണ്ട്. സിന്ധു കൃഷ്ണയൊക്കെ സ്വന്തം അമ്മയെ നോക്കാനും താല്പര്യമില്ല അമ്മയെ നോക്കാത്ത മകൾ എന്നുള്ള രീതിയിലാണ് ആളുകൾ ഈ വീഡിയോ ഏറ്റെടുത്ത പ്രതികരണം നടത്തിയത്.

അതിന് പിന്നാലെ ഇതിനു മറുപടി എന്നോണം അഹാന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മൂമ്മ ഒരു വലിയ പ്രശ്നക്കാരിയാണ് എന്നും അപ്പൂപ്പനെ നോക്കാൻ ഒന്നും അനുവദിക്കാറില്ല തങ്ങൾ അമ്മൂമ്മയുമായി പ്രശ്നമുണ്ടായത് തന്നെ അപ്പൂപ്പന്റെ കാര്യം പറഞ്ഞുകൊണ്ടാണ്. അപ്പൂപ്പനെ മുറിയിൽ കടക്കാൻ പോലും വയ്യാതായ സമയത്ത് അമ്മൂമ്മ സമ്മതിക്കുമായിരുന്നില്ല ഹോംനേഴ്സിനെ അടുത്തേക്ക് എത്താനും അവരെ നോക്കാനോ അനുവദിക്കില്ലായിരുന്നു അതിന്റെ പേരിൽ അമ്മയുമായി ഒരുപാട് തർക്കം ഉണ്ടായിട്ടുണ്ട് അവർ എല്ലാകാലത്തും ഒരു പ്രശ്നക്കാരിയായിരുന്നു എന്ന രീതിയിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞു. ഇതാണ് സോഷ്യൽ മീഡിയ ഒന്നടങ്കം തനിക്കെതിരായി മാറി ഇപ്പോൾ ഇതിന് ഒരു മറുപടിയായി തൻവി വീണ്ടും എത്തിയിരിക്കുകയാണ്.

ഒപ്പം അമ്മൂമ്മയെ ആഹാരം പരസ്യമായി ചീത്ത വിളിക്കുന്ന ചില വാട്സ്ആപ്പ് മെസ്സേജുകളും തൻവി പങ്കിട്ടു. വാട്സ്ആപ്പ് മെസ്സേജുകൾ വായിച്ചു കേൾപ്പിച്ച ആയിരുന്നു മറുപടി പറഞ്ഞത്. ഇതൊരു വിശദീകരണ വീഡിയോ ആണെന്നും നാട്ടിലേക്ക് വരാനായി എല്ലാം പാക്ക് ചെയ്യുന്ന സമയത്താണ് അമ്മൂമ്മ വിളിക്കുന്നത് ആ സമയത്ത് അമ്മൂമ്മയുടെ വീഡിയോ കൂടി ഇതിൽ ഉൾപ്പെടുത്താം എന്ന് കരുതി. അമ്മൂമ്മ എപ്പോൾ വിളിച്ചാലും ഈ വിഷമത്തെക്കുറിച്ച് മാത്രമേ സംസാരിക്കൂ ആ വീഡിയോയിലും അത് തന്നെയാണ് പറഞ്ഞത്. തനിക്ക് ആരുമില്ല ആരുമില്ല എന്ന് അമ്മൂമ്മ പറയുന്നത് കേട്ടപ്പോൾ തനിക്ക് വിഷമം ആയി. അപ്പൂപ്പൻ പോയതോടെ അമ്മുമ്മ ഒറ്റയ്ക്കായി അമ്മൂമ്മയെ സിന്ധു ആന്റിയുടെ വീട്ടിൽ കൊണ്ടുപോയി നിർത്താൻ ബുദ്ധിമുട്ടാണ്. കാരണം അവർക്ക് ഓസിഡിയുടെ പ്രശ്നമുണ്ട്. അമ്മൂമ്മയ്ക്ക് അമ്മൂമ്മയുടേതായ രീതിയിൽ വീട് വൃത്തിയായി ഇടണം. അമ്മു അതായത് അഹാന പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് താൻ ജനിച്ചു വീഴുന്നത് അമ്മൂമ്മയുടെ അടുത്താണ്.

അമ്മൂമ്മയ്ക്ക് പണ്ട് മുതലേ ഈ അസുഖം ഉണ്ട്. അതുകൊണ്ട് തനിക്ക് അത് അത്ര കുഴപ്പമില്ല താൻ അഡ്ജസ്റ്റ് ചെയ്യും അമ്മൂമ്മയുടെ കൂടെ അപ്പൂപ്പൻ ഇല്ല എന്ന സങ്കടമാണ് താൻ ഉദ്ദേശിച്ചത്. ആ വീഡിയോയിൽ സിന്ധു അമ്മയുടെ കുടുംബത്തെയോ കസിൻസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. താൻ അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ കഥ കറക്കി അവർക്കെതിരെ എന്ന് ആക്കി മാറ്റി. കമന്റ് സെക്ഷൻ ഓഫ് ചെയ്തു വെക്കാനുള്ള കാരണവും അവർക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകൾ ആണ്. താൻ ആരെയും കുറ്റപ്പെടുത്തിയതല്ല അപ്പൂപ്പൻ മരിച്ചതിനുശേഷം ഒരു വീഡിയോയിലും വന്നിട്ടില്ല അത് വാർത്തയായി വരികയും ചെയ്തിരുന്നു എന്നാൽ ഇത്ര വലിയ പ്രശ്നമാകുന്ന താൻ പ്രതീക്ഷിച്ചില്ല. അമ്മൂമ്മ അമ്മൂമ്മയ്ക്ക് ആരുമില്ല എന്ന് പറഞ്ഞ് പറഞ്ഞ് തന്നെ ടെൻഷൻ ആക്കി തന്നെ നോക്കി വളർത്തിയ ആൾ ആയതുകൊണ്ട് തന്നെ അവർ അങ്ങനെയൊക്കെ പറഞ്ഞാൽ എനിക്ക് വിഷമം വരും..

തന്നെ ചെറുപ്പത്തിൽ നോക്കിയത് അമ്മൂമ്മയാണ് തന്റെ അച്ഛനും അമ്മയും തന്നെ നോക്കിയിട്ടില്ല. അമ്മുവിനെ ആയിരുന്നു അവർക്ക് കൂടുതൽ പരിഗണന. എന്നെ ഒരു പട്ടിയെപ്പോലെയാണ് നോക്കിയിരുന്നത്. രണ്ട് വിവാഹം കഴിഞ്ഞിട്ട് എത്രയോ അമ്മമാർ അവരുടെ ആദ്യത്തെ കുഞ്ഞിനെ നോക്കുന്നില്ലേ ആരെങ്കിലും ചോദിച്ചാൽ നീ പറയണം നീ എന്റെ ചേച്ചിയുടെ മകളാണെന്ന് അങ്ങനെയായിരുന്നു തന്നോട് അമ്മ എപ്പോഴും പറയാറുള്ളത്. സ്വന്തം മകളുടെ മുഖത്ത് നോക്കി ഇങ്ങനെയൊക്കെ പറയുന്ന സ്ത്രീയാണ് അവിടെയും വാട്സാപ്പ് ചാറ്റുകൾ തെളിവുകൾ കയ്യിലുണ്ട്..

താൻ ഉദ്ദേശിച്ചത് ഇത്രമാത്രമാണ് തന്നോട് ആരുമില്ല ആരുമില്ല എന്ന് പറഞ്ഞാൽ തനിക്ക് സങ്കടം വരുമെന്നും താൻ ഇവിടെ എത്തുമെന്ന് അമ്മൂമ്മയ്ക്ക് അറിയാം അത് നിങ്ങളുമായി പങ്കുവെച്ചു അതിൽ സിന്ധു കൃഷ്ണയ്ക്കോ കുടുംബത്തിനോ രീതിയിൽ വാർത്ത തിരിച്ചുവിട്ടത് തനിക്ക് ഒരു പങ്കുമില്ല എന്നും തൻവി പറഞ്ഞു.

ENGLISH SUMMARY

Ahana Krishna and her family have been embroiled in controversy again for the past few days. The new issue is related to Ahana’s mother, Sindhu Krishna’s mother. She has come forward with a response to the allegations made by Ahana the other day.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി