AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thoppi Nihad: ലൈവ് കഴിഞ്ഞാൽ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; തൊപ്പിക്കെതിരെ സഹപ്രവർത്തകർ

Allegations against Thoppi Nihad: തന്റേതായ ചില സ്ഥിരം പ്രയോഗങ്ങളും തൊപ്പിക്ക് ഉണ്ടായി. ഇതോടെ കാഴ്ചക്കാരും ഏറി. അതിനൊപ്പം തന്നെ ലൈവ് സ്ട്രീമുകളിൽ അശ്ലീലമായ പദപ്രയോഗങ്ങൾ നടത്തുന്നതിനും സ്ത്രീവിരുദ്ധവും മോശവുമായ പരാമർശങ്ങൾ ഉപയോഗിക്കുന്നതും വഴി കടുത്ത വിമർശനങ്ങൾക്കും ഇദ്ദേഹം വിധേയനായിട്ടുണ്ട്. പിന്നാലെ അറസ്റ്റും കേസുകളും ആയി തൊപ്പി മലയാളികൾക്കിടയിൽ കുപ്രസിദ്ധനായ ഒരു വ്യക്തിയാണ്............

Thoppi Nihad: ലൈവ് കഴിഞ്ഞാൽ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; തൊപ്പിക്കെതിരെ സഹപ്രവർത്തകർ
Thoppi Muhammed NihadImage Credit source: Social Media
Ashli C
Ashli C | Published: 09 Jun 2026 | 10:11 AM

സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഒരു കാലത്ത് കൗമാരക്കാരായ കുട്ടികൾക്കിടയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും അതേപോലെതന്നെ കുട്ടികൾ ഇൻഫ്ലുവൻസ് ആവുകയും ചെയ്ത ഒരു മലയാളി യൂട്യൂബറും ഓൺലൈൻ ഗെയ്മറും ആണ് തൊപ്പി എന്ന മുഹമ്മദ് നിഹാദ്. കണ്ണൂർ മങ്ങാട് സ്വദേശിയായ തൊപ്പി ഗെയിമിംഗ് ലൈവ് സ്ട്രീമുകളിലൂടെയാണ് ആദ്യകാലത്ത് ശ്രദ്ധ നേടുന്നത്.

തന്റെ യൂട്യൂബ് ചാനലിലൂടെ പബ്ജി പോലെയുള്ള ഓൺലൈൻ ഗെയിമുകളുടെ ലൈവ് സ്ട്രീമിംഗുകളും നടത്തി ശ്രദ്ധിക്കപ്പെട്ടു. അലറി വിളിച്ചുകൊണ്ടുള്ള സംസാരരീതിയും വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലുള്ള സംഭാഷണ രീതിയും ആയിരുന്നു തൊപ്പിയുടെ ഏറ്റവും വലിയ മുഖമുദ്ര.

സ്ത്രീവിരുദ്ധവും മോശവുമായ പരാമർശങ്ങൾ

മാത്രമല്ല തന്റേതായ ചില സ്ഥിരം പ്രയോഗങ്ങളും തൊപ്പിക്ക് ഉണ്ടായി. ഇതോടെ കാഴ്ചക്കാരും ഏറി. അതിനൊപ്പം തന്നെ ലൈവ് സ്ട്രീമുകളിൽ അശ്ലീലമായ പദപ്രയോഗങ്ങൾ നടത്തുന്നതിനും സ്ത്രീവിരുദ്ധവും മോശവുമായ പരാമർശങ്ങൾ ഉപയോഗിക്കുന്നതും വഴി കടുത്ത വിമർശനങ്ങൾക്കും ഇദ്ദേഹം വിധേയനായിട്ടുണ്ട്. പിന്നാലെ അറസ്റ്റും കേസുകളും ആയി തൊപ്പി മലയാളികൾക്കിടയിൽ കുപ്രസിദ്ധനായ ഒരു വ്യക്തിയാണ്. ഇപ്പോഴിതാ തൊപ്പി എന്ന മുഹമ്മദ് നിഹാദിൽ നിന്നും ക്രൂരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ആണ് നേരിട്ടത് എന്ന് തുറന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ:മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ

തൊപ്പിക്കൊപ്പം മുൻപ് പ്രവർത്തിച്ചിരുന്ന ഷമീർ, മമ്മു എന്നിവരാണ് ക്യാമറയ്ക്ക് പിന്നിൽ തങ്ങൾ അനുഭവിച്ച ക്രൂരതകൾ തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്. സുഹൃത്തുക്കൾ എന്ന പോലെ ലൈവിൽ ആളുകൾക്ക് മുന്നിൽ പെരുമാറുന്ന തൊപ്പി ക്യാമറയ്ക്കു പിന്നിൽ വലിയ രീതിയിലുള്ള വിവേചനവും ഉപദ്രവവുമാണ് തങ്ങൾക്ക് നൽകിയിരുന്നത് എന്നാണ് അവർ പറയുന്നത്. സഹപ്രവർത്തകരെ ഒരു അടിമകളെ പോലെയാണ് തൊപ്പി കണ്ടിരുന്നത് എന്നും ക്രൂരമായ വിവേചനം ആണ് നേരിട്ടതെന്നും ഇരുവരും പറയുന്നു.

പച്ച തെറിയാണ് വിളിക്കുക…. മുഖത്ത് കാലുകൊണ്ട് ചവിട്ടും

സഹോദരിയുടെ വിവാഹ ആവശ്യത്തിന് വേണ്ടി പണം ചോദിച്ചപ്പോൾ തൊപ്പി വളരെ മോശമായ രീതിയിലും ക്രൂരമായ രീതിയിലും പെരുമാറിയെന്നും. തങ്ങൾ അധ്വാനിച്ച പണത്തിൽ നിന്നും ഒരു വിഹിതം ചോദിച്ചപ്പോൾ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത രീതിയിൽ ഇതൊക്കെ ഒരു ബിസിനസ് ആണ് പണം തരാൻ സാധിക്കില്ല എന്ന് മുഖത്തുനോക്കി തീർത്തു പറഞ്ഞു എന്നും ഷമീർ പറയുന്നു. മാത്രമല്ല ലൈവ് തീർന്നു കഴിഞ്ഞാൽ പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും അത്തരത്തിലുള്ള ശാരീരികമായ ഉപദ്രവങ്ങളും തൊപ്പിയുടെ ഭാഗത്ത് നിന്നും നേരിട്ട് തായും സഹപ്രവർത്തകരായ ഷമീർ കണ്ണീരോടെ പറയുന്നു.

മാത്രമല്ല രണ്ടര വർഷക്കാലം തൊപ്പിക്ക് കൂടെ ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളമായി നൽകിയിട്ടില്ല എന്നതാണ് മമ്മു പറയുന്നത്. കേട്ടാൽ ആർക്കും അറപ്പ് തോന്നുന്ന തരത്തിലുള്ള ജോലികൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. തൊപ്പിയുടെയും റാംബോയുടെയും അടിവസ്ത്രങ്ങൾ വരെ അലക്കേണ്ടി വന്നു അത്തരത്തിലുള്ള ദുരവസ്ഥയാണ് തങ്ങൾ നേരിട്ട് എന്നാണ് പറയുന്നത്. മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും അവർ തങ്ങളോട് വിവേചനമാണ് കാണിച്ചിരുന്നത് തൊപ്പിയും റാംബോയും നല്ല ചിക്കൻ ഫ്രൈയും ഒക്കെ കൂട്ടി ഭക്ഷണം കഴിക്കുമ്പോൾ തങ്ങൾക്ക് വെറും ചോറും സാമ്പാറും മാത്രമാണ് നൽകിയിരുന്നതെന്നും ആരോപണം. കൂടാതെ ചില ദിവസങ്ങളിൽ ദേഷ്യം കൂടിയാൽ തങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന് തൊപ്പി ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും മമ്മു ആരോപിക്കുന്നു.

ENGLISH SUMMARY

colleagues have come forward to openly say that they faced brutal mental and physical abuse from Muhammad Nihad, known as Toppi.

Follow Us