Actor Salim Kumar Demise: മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ
Supriya Menon against Online Media:ഇരയെ ലക്ഷ്യമിട്ട് അടുത്തേക്ക് പറന്നെത്തുന്ന കഴുകന്മാരെ പോലെയാണ് ഇക്കൂട്ടർ എന്നും അതിനിടയിൽ കുറച്ച് സ്ഥലം കിട്ടാൻ മകൻ അവരോട് നിലവിളിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ്. ഒന്ന് സമാധാനത്തോടെ കരയാൻ അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു നാം എന്തായി തീരുകയാണ് എന്നാണ് സുപ്രിയ മേനോൻ ചോദിക്കുന്നത്.........
കഴിഞ്ഞദിവസം നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങിന് ഓൺലൈൻ മീഡിയയുടെ അതിക്രമത്തിന് എതിരെ സഹികെട്ട് മകൻ ചന്തു സലിംകുമാർ പ്രതികരിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ച് സുപ്രിയ മേനോൻ. ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയാൻ ശ്രമിക്കുമ്പോൾ ഒന്ന് സമാധാനത്തോടെ യാത്ര അയക്കാനും കരയാനും വേണ്ടി ഒരു മകൻ നിലവിളിക്കുന്ന അവസ്ഥയാണ് നാം ഇന്നലെ കണ്ടത് എന്നാണ് സുപ്രിയ മേനോൻ പറയുന്നത്.
ഇരയെ ലക്ഷ്യമിട്ട് അടുത്തേക്ക് പറന്നെത്തുന്ന കഴുകന്മാരെ പോലെ
ഹൃദയഭേതാകമായ ദുഃഖവും വേദനയും നിറഞ്ഞ നിമിഷത്തിൽ അവിടെ ക്യാമറകളും മൈക്കുകളുമായി ഒരു കൂട്ടം എത്തുകയാണ്. അവസാനത്തെ ആ വിടവാങ്ങൽ ക്ലോസപ്പിൽ എടുക്കാനുള്ള തിരക്കിലാണ് അവർ.ഇരയെ ലക്ഷ്യമിട്ട് അടുത്തേക്ക് പറന്നെത്തുന്ന കഴുകന്മാരെ പോലെയാണ് ഇക്കൂട്ടർ എന്നും അതിനിടയിൽ കുറച്ച് സ്ഥലം കിട്ടാൻ മകൻ അവരോട് നിലവിളിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ്. ഒന്ന് സമാധാനത്തോടെ കരയാൻ അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു നാം എന്തായി തീരുകയാണ് എന്നാണ് സുപ്രിയ മേനോൻ ചോദിക്കുന്നത്.
ALSO READ:മാറിനിൽക്കങ്ങോട്ട്; രംഗബോധമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളോട് സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ
ഇത് പത്രപ്രവർത്തനം അല്ല ഇത് പ്രദർശനപരതയാണ്
എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച് തൽസമയം എല്ലാം പകർത്താനുള്ള ആർത്തിയാണ് ഇവിടെ കാണുന്നത്. ആ മനുഷ്യനെ ഒന്ന് സമാധാനത്തോടെ ദുഃഖിക്കാൻ എങ്കിലും ഇടൂ അവർക്ക് അതിനുള്ള അവകാശം ഉണ്ട് എന്നും സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ സ്റ്റോറിയിൽ കുറിച്ചു. സ്വയം ഒരു നിയന്ത്രണം വേണം ഇത് പത്രപ്രവർത്തനം അല്ല ഇത് പ്രദർശനപരതയാണ് എന്നും സുപ്രിയ മേനോൻ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം മൂന്നുമണിയോടെ ആയിരുന്നു നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത്.
ശനിയാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ സ്വന്തം വസതിയിൽ വച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. എന്നാൽ അവിടെ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയവർക്ക് ഒപ്പം തന്നെ യാതൊരു മര്യാദയും ഇല്ലാതെ ഓൺലൈൻ മീഡിയകൾ അനാവശ്യമായ തിരക്കുകൾ കാണിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം വിമർശിക്കപ്പെട്ടിരുന്നു. പിന്നാലെ മകൻ ചന്തു സലിംകുമാർ അവരോട് ദേഷ്യപ്പെട്ട് ഒന്നു മാറി നിൽക്കാൻ ആവശ്യപ്പെടുന്നതും വളരെ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടത്.
മൃതദേഹത്തിന് ചുറ്റും അനാവശ്യമായി ഉന്തും തള്ളിയും ഉണ്ടാക്കിയ മീഡിയക്കാരോട് അവസാനം സഹിക്കെട്ടാണ് ചന്തു സലിംകുമാർ വലിയ ശബ്ദത്തിൽ തന്നെ അങ്ങോട്ടൊന്നു മാറി നിൽക്കു എന്താണ് നിങ്ങളി കാണിക്കുന്നത് എന്നിങ്ങനെ ചോദിച്ചത്. സോഷ്യൽ മീഡിയ അടക്കം ഓൺലൈൻ മീഡിയയുടെ ഈ കടന്നുകയറ്റത്തെ വലിയ രീതിയിൽ വിമർശിക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിന് തക്കമായ ഒരു നിയമം വരണം എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. സെലിബ്രിറ്റികൾ ആണെങ്കിൽ കൂടി അവരും ഒരു മനുഷ്യനാണ് അവരുടെ സ്വകാര്യ നിമിഷങ്ങളിലും അവർക്കല്പം ബഹുമാനവും സ്വസ്ഥതയും നൽകണമെന്നാണ് ആളുകൾ പറയുന്നത്.
ENGLISH SUMMARY
Supriya Menon on the situation where her son Chandu Salimkumar had to respond to the online media’s abuse at actor Salimkumar’s funeral yesterday. Supriya Menon says that while a family is trying to say goodbye to their loved ones, we saw a son crying out for a peaceful farewell and to cry.