Shah Rukh khan: 61-ാം ജന്മദിനത്തിൽ ആ പതിവ് തെറ്റിച്ച് ഷാറൂഖ് ഖാൻ
ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികൾ ആഘോഷമാക്കുന്ന ഈ മനോഹരമായ ദിനത്തിൽ എല്ലായിപ്പോഴും പിന്തുടരുന്ന ഒരു രീതിയാണ് തന്റെ ആരാധകരെ നേരിട്ട് കാണുക എന്നത്.സാധാരണയായി തന്റെ വസതിക്കു മുന്നിൽ നിന്നാണ് ഷാരൂഖാൻ തന്റെ ആരാധകരെ അഭിവാദ്യം ചെയ്യാറുള്ളത്, എന്നാൽ ഇത്തവണ പതിവ് തെറ്റിച്ചിരിക്കുകയാണ് അദ്ദേഹം. ഇത്തവണ മുംബൈയിലെ മന്നത്ത് എന്ന പേരുള്ള തന്റെ വസതിക്ക് മുന്നിൽ വച്ച് അല്ലാ ഷാരൂഖാന് ആരാധകർക്ക്.......

Shah Rukh Khan
ബോളിവുഡിന്റെ ഏക ഛത്രപതി ഷാരൂഖാന്റെ 61ാം ജന്മദിനമാണ്. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന ഈ കിങ് ഖാൻ വെറുമൊരു നടൻ എന്നതിലുപരി പ്രണയത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്. ഡൽഹിയിലെ തെരുവുകളിൽ നിന്ന് തുടങ്ങിയ ഇന്ത്യൻ സിനിമയുടെ സിംഹാസനം വരെ കീഴടക്കിയ അദ്ദേഹത്തിന്റെ അഭിനയജീവിതം ഏതൊരു സ്വപ്നത്തിനും മേലെയുള്ള വിജയഗാഥയാണ്.
ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികൾ ആഘോഷമാക്കുന്ന ഈ മനോഹരമായ ദിനത്തിൽ എല്ലായിപ്പോഴും പിന്തുടരുന്ന ഒരു രീതിയാണ് തന്റെ ആരാധകരെ നേരിട്ട് കാണുക എന്നത്.സാധാരണയായി തന്റെ വസതിക്കു മുന്നിൽ നിന്നാണ് ഷാരൂഖാൻ തന്റെ ആരാധകരെ അഭിവാദ്യം ചെയ്യാറുള്ളത്, എന്നാൽ ഇത്തവണ പതിവ് തെറ്റിച്ചിരിക്കുകയാണ് അദ്ദേഹം. ഇത്തവണ മുംബൈയിലെ മന്നത്ത് എന്ന പേരുള്ള തന്റെ വസതിക്ക് മുന്നിൽ വച്ച് അല്ലാ ഷാരൂഖാന് ആരാധകർക്ക് മുഖം കൊടുത്തത്.
ALSO READ:റിമിയുടെ ചെക്കൻ ബോഡിബിൽഡർ, കല്യാണം നവംബറിൽ ; കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് താരം
അതിനു മുന്നോടിയായി തന്നെ സൗത്ത് മുംബൈയിലെ ആഡംബര ഹോട്ടലിന്റെ മുന്നിൽ വച്ച് ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്തു, ഇവിടെ വെച്ചാണ് അദ്ദേഹം കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം ജന്മദിനം ആഘോഷിച്ചത്.അതേസമയം ഷാരൂഖാൻ പ്രത്യക്ഷപ്പെട്ടതോടെ ഹോട്ടലിൽ മുന്നിൽ വലിയ ജനക്കൂട്ടമാണ് താരത്തെ കാണാനായി തടിച്ചുകൂടിയത്. പ്രിയപ്പെട്ട നായകനെ കണ്ടതോടുകൂടി ആരാധകർ സ്നേഹത്തോടെ ആർപ്പുവിളികൾ നടത്തി.
ഷാരൂഖിന്റെ മക്കളായ സുഹാന ഖാനും ആര്യൻ ഖാനും ഒപ്പം ഉണ്ടായിരുന്നു. പാർട്ടിക്ക് ശേഷം ഇവർ രണ്ടുപേരും പെട്ടെന്ന് തിരിച്ചു പോയെങ്കിലും കാറിൽ കയറുന്നതിനു മുന്നോടിയായി ഷാരൂഖ് മണിക്കൂറുകളോളം കാത്തുനിന്ന തന്റെ ആരാധകരുടെ സ്നേഹത്തിന് നന്ദി പ്രകടിപ്പിക്കാനായി സമയം കണ്ടെത്തുകയായിരുന്നു. ആരാധക കൂട്ടത്തിന് നേരെ കൈ ഉയർത്തി കാണിക്കുകയും ഫ്ലയിങ് കിസ്സുകൾ നൽകുകയും ചെയ്തു അതേസമയം വൈകിട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ തടിച്ചുകൂടി ആരാധകരെ പതിരു രീതിയിലും കണ്ടു.