AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

November Movies: സൂര്യയുടെ സീൻ മുതൽ നസ്ലെന്റെ ബാച്ച്ലർ പാർട്ടി വരെ, നവംബറിലെ പ്രധാന റിലീസുകൾ

November Major Theatre Realeses: നവംബർ മാസത്തിലും ഒരുപിടി മികച്ച ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. തമിഴ് സൂപ്പർ സാരം സൂര്യയുടെയും ധനുഷിന്റെയും മലയാളികളുടെ പ്രിയതാരം നസ്ലന്റെയും ഉൾപ്പെടെ ഉള്ള ചിത്രങ്ങളാണ് ഈ മാസത്തിൽ തിയേറ്ററുകളിൽ തരംഗം തീർക്കാൻ എത്തുന്നത്. സിനിമകൾ ഏതൊക്കെ എന്നും എന്നാണ് റിലീസ് എന്നും വിശദമായി അറിയാം.

Amal KV
Amal KV | Updated On: 01 Nov 2026 | 09:00 PM
സൂര്യ നായകനാകുന്ന സീൻ  നവംബർ ആറാം തീയതിയാണ് തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. മലയാളികളുടെ പ്രിയതാരം നസ്ലെൻ ആണ്  ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത്. നസ്രിയ നസീം  മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. രോമാഞ്ചം ആവേശം തുടങ്ങിയ സിനിമകളിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ജിത്തു മാധവൻ ആണ് സീൻ സംവിധാനം ചെയ്യുന്നത്. ( Image Credit Source Social Media)

1 / 5
നസ്ലെനെ സംബന്ധിച്ചിടത്തോളം ഈ നവംബർ മാസം ഏറെ  പ്രതീക്ഷ നൽകുന്നതാണ്. സൂര്യയുടെ പ്രതിനായകനായി സീനിൽ വരുന്നതിനോടൊപ്പം തന്നെ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി ഡ്യുക്സിൽ പ്രധാന കഥാപാത്രത്തെയാണ്  താരം അവതരിപ്പിക്കുന്നത്. നവംബർ 19 നാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്.

2 / 5
ആന്റണി വർഗീസ് പെപ്പെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഡിസ്ക്കോ നവംബർ ആറാം തീയതിയാണ് റിലീസിന് എത്തുന്നത്. ആക്ഷൻ ക്രൈം ത്രില്ലർ എന്ന നിലയിൽ ഒരുക്കിയിട്ടുള്ള സിനിമയുടെ സംവിധാനം ഉല്ലാസ് ചെമ്പനാണ്. അർജുനശോകൻ, ലുക്ക്മാൻ, ചെമ്പൻ വിനോദ്, ദേവ് മോഹൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സാഗർ സൂര്യ, ഫെമിന ജോർജ്, ഗായത്രി സുരേഷ് തുടങ്ങിയ താരങ്ങളും സിനിമയിൽ വേഷമിടുന്നു.

3 / 5
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തമിഴ് സൂപ്പർതാരം ധനുഷിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ഓം. രാജ് കുമാർ പെരിയസ്വാമി തമിഴിൽ ഒരുക്കുന്ന ചിത്രം  നവംബർ 20 നാണ് ഈ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ എന്ന ഗണത്തിലാണ് ഓം വരുന്നത്.

4 / 5
പാൻ ഇന്ത്യൻ റിലീസായി ഈ ദീപാവലിക്ക് തിയേറ്ററിൽ എത്തുന്ന ചിത്രമാണ് രാമായണ. റൺബീർ കപൂർ ശ്രീരാമനായും  സീതാദേവിയായി സായി പല്ലവിയും എത്തുന്ന ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. രാവണന്റെ വേഷത്തിൽ യഷ് ആണ് എത്തുന്നത്. നവംബർ അഞ്ചിനാണ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്.

5 / 5
Follow Us