AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shah Rukh Khan: സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്; ഒരു മാസം വിശ്രമം, ‘കിംഗ്’ ഷൂട്ടിംഗ് നിർത്തിവെച്ചു

Shah Rukh Khan Suffers Injury on King Set: മുംബൈയിലെ ഗോൾഡൻ ടുബാക്കോ സ്റ്റുഡിയോയിൽ തീവ്രമായ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ഒരു മാസത്തെ വിശ്രമമാണ് താരത്തിന് നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

Shah Rukh Khan: സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്; ഒരു മാസം വിശ്രമം, ‘കിംഗ്’ ഷൂട്ടിംഗ് നിർത്തിവെച്ചു
ഷാരൂഖ് ഖാൻ Image Credit source: PTI
nandha-das
Nandha Das | Updated On: 19 Jul 2025 14:43 PM

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷാരൂഖ് ഖാന് പരിക്കേറ്റതായി റിപ്പോർട്ട്. ‘കിംഗ്’സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. മുംബൈയിലെ ഗോൾഡൻ ടുബാക്കോ സ്റ്റുഡിയോയിൽ തീവ്രമായ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ഒരു മാസത്തെ വിശ്രമമാണ് താരത്തിന് നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

പരിക്കേറ്റ താരം അടിയന്തര വൈദ്യസഹായത്തിനായി യുഎസിലേക്ക് പോയി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇതിന് മുമ്പും ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ പലതവണ ഷാരൂഖ് ഖാന് പേശികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഷാരുഖിന് പരിക്കേറ്റതിനെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് മാറ്റിവെച്ചു. അടുത്ത ഷെഡ്യൂൾ സെപ്റ്റംബറിലോ ഒക്ടോബറിലോ ആരംഭിക്കുമെന്നാണ് വിവരം. നടൻ പൂർണമായും സുഖം പ്രാപിച്ച ശേഷം ഷൂട്ടിങ് പുനരാരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ജൂലൈ മുതൽ ഓഗസ്റ്റ് വരെ ഫിലിം സിറ്റി, ഗോൾഡൻ ടുബാക്കോ സ്റ്റുഡിയോ, വൈആർഎഫ് സ്റ്റുഡിയോ എന്നിവിടങ്ങളിലായി നടക്കേണ്ടിയിരുന്ന സിനിമാ ചിത്രീകരണം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായി വൃത്തങ്ങളെ ഉദ്ദരിച്ച് ബോളിവുഡ് ഹംഗാമയാണ് റിപ്പോർട്ട് ചെയ്തത്. ഷാരുഖിന്റെയും സംഘത്തിന്റെയും ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ALSO READ: ‘ജീവിതത്തിൽ ഫൈറ്റ് ചെയ്ത് മുന്നോട്ട് പോവുകയാണ്, അവൾക്ക് ചികിത്സയാണ് വേണ്ടത്’; മറുപടിയുമായി ബാല

‘കിംഗ്’ സിനിമയെ കുറിച്ച്

ഷാരൂഖ് ഖാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് ‘കിംഗ്’. ഷാരൂഖ് നായകനായ ‘പത്താൻ’ സിനിമയുടെ സംവിധായകൻ സിദ്ധാർഥ് ആനന്ദ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിൽ ദീപിക പദുക്കോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, ജയ്ദീപ് അഹ്ലാവത്, അനിൽ കപൂർ, അർഷാദ് വാർസി, ജാക്കി ഷ്രോഫ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.