Bala : ‘ജീവിതത്തില്‍ ഫൈറ്റ് ചെയ്ത് മുന്നോട്ട് പോവുകയാണ്, അവൾക്ക് ചികിത്സയാണ് വേണ്ടത്’; മറുപടിയുമായി ബാല
Bala on Dr. Elizabeth Udayan’s Allegations: ജീവിതത്തില്‍ ഫൈറ്റ് ചെയ്താണ് താൻ മുന്നോട്ട് പോകുന്നതെന്നും അവർക്ക് ചികിത്സയാണ് ആവശ്യമെന്നാണ് ബാല പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ ഉന്നയിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച എലിസബത്ത് താൻ മരിച്ചാൽ മുൻ പങ്കാളിയും കുടുംബവും ആണെന്ന് എലിസബത്ത് പറഞ്ഞിരുന്നു. നീതി കിട്ടിയില്ലെങ്കിലും മരിക്കുന്നതിനു മുൻപ് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് എലിസബത്ത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്.
ഇപ്പോഴിതാ എലിസബത്തിന്റെ ആരോപണങ്ങൾ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ബാല. എലിസബത്തിനെ പേരെടുത്ത് പറയാതെയാണ് ബാലയുടെ മറുപടി. ജീവിതത്തില്‍ ഫൈറ്റ് ചെയ്താണ് താൻ മുന്നോട്ട് പോകുന്നതെന്നും അവർക്ക് ചികിത്സയാണ് ആവശ്യമെന്നാണ് ബാല പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
തന്നെക്കുറിച്ച് കുറേ തെറ്റിദ്ധാരണകള്‍ ആളുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇത് മനസ്സിന് വേദന ഉണ്ടാക്കുന്നുവെന്നുമാണ് ബാല പറയുന്നത്. തനിക്ക് ലിവര്‍ ട്രാന്‍സ്പ്ലാന്‍ഡ് ചെയ്തതാണ്. കഴിഞ്ഞ ആഴ്ച പോലും ആശുപത്രിയില്‍ ആയിരുന്നു. ജീവിതത്തില്‍ ഫൈറ്റ് ചെയ്ത് മുന്നോട്ട് പോകുകയാണ്. തനിക്ക് ഇതുവരെ കിട്ടാതെ പോയ കുടുംബജീവിതമാണ് 41-ാം വയസ്സിൽ കിട്ടിയത്. തന്റെ ഭാര്യ കോകിലയെ നന്നായി നോക്കുന്നുണ്ട്. താനോ തന്റെ കുടുംബമോ ആരെയും ഉപദ്രവിച്ചിട്ടില്ല.തങ്ങൾക്ക് അതിന്റെ അവശ്യവുമില്ല. താൻ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങൾക്ക് അറിയാം എന്നാണ് ബാല പറയുന്നത്.
അവർക്ക് മെഡിക്കല്‍ അറ്റന്‍ഷന്‍ ആണ് വേണ്ടത് എന്നാണ് ബാല പറയുന്നത്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുമ്പോൾ മീഡിയയിൽ വാർത്ത വരുന്നുവെന്നും സ്വന്തം കുടുംബം പോലും നോക്കുന്നില്ലെന്നും ബാല പറയുന്നു. തന്നെയും കുടുംബത്തേയും ഉപദ്രവിക്കുകയാണ്. താൻ ആരെയും റേപ്പ് ചെയ്യ്തിട്ടില്ലെന്നാണ് ബാല പറയുന്നത്.