Shaji Kailas Reacts: പുതിയ സിനിമയ്ക്ക് എതിരെ നെഗറ്റീവ് റിവ്യൂ, ഇതോടുകൂടി ഈ പരിപാടി നിർത്തിയെന്ന് ഷാജി കൈലാസ്
Varavu Movie : ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് വരവ്. എ.കെ സാജൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂലൈ 16ന് റിലീസ് ചെയ്ത സിനിമ നിലവിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഷാജി കൈലാസ് എന്ന മാസ് സംവിധായകനും ജോജു ജോർജ് എന്ന മാസ് നടനും ഒന്നിച്ച ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് ലഭിച്ചത്.
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് വരവ്. എ.കെ സാജൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂലൈ 16ന് റിലീസ് ചെയ്ത സിനിമ നിലവിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഷാജി കൈലാസ് എന്ന മാസ് സംവിധായകനും ജോജു ജോർജ് എന്ന മാസ് നടനും ഒന്നിച്ച ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് ലഭിച്ചത്. ഒരു മാസ് അടി പടം ആയിട്ടാണ് വരവിനെ ഷാജി കൈലാസ് ഒരുക്കിയത്. സിനിമ തിയേറ്ററിൽ എത്തിയപ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പ്രമുഖ സിനിമ റിവ്യൂവറായ അശ്വന്ത് കോക്ക് വരവിനെതിരെയും സംവിധായകൻ ഷാജി കൈലാസിനെതിരെയും വളരെ നെഗറ്റീവായ റിവ്യൂ ആണ് പങ്കുവെച്ചത്. സിനിമയിലെ ഷോട്ടുകൾ മുതൽ പാട്ട് വരെ കോമഡിയായി എന്ന രീതിയിലാണ് തന്റെ യൂട്യൂബ് ചാനലിലൂടെ റിവ്യൂ വീഡിയോ പുറത്തുവിട്ടത്. ഇതേ റിവ്യൂ വീഡിയോ ഷാജി കൈലാസ് കാണുകയും വിമർശനങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഷാജി കൈലാസിന്റെ മകൻ റുഷിന് ഇറ്റ്സ് മി റുഷിൻ എന്നപേരിൽ യൂട്യൂബ് ചാനൽ ഉണ്ട്. ഇതുവഴിയാണ് ഷാജി കൈലാസിന്റെ മറുപടി. വരവിലെ അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് റുഷിൻ.
Also Read: ‘മെയിൻ ആളെ കിട്ടിയില്ലെങ്കിൽ ജൂനിയർ എൽ.കെ’; ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുമെന്ന് ഷാജി കൈലാസ്
പണ്ടത്തെ കാലം പോയി എന്നും ആ പഴയ രീതി ഇപ്പോൾ വർക്ക് ഔട്ട് ആവില്ല എന്നുമാണ് അശ്വന്ത് കോക്ക് പ്രധാനമായും വീഡിയോയിലൂടെ പറയുന്നത്. വരവ് തൊണ്ണൂറുകളിൽ ഇറക്കിയിരുന്നു എങ്കിൽ പോലും വിജയിക്കില്ല എന്നുമാണ് റിവ്യൂ ചെയ്തത്. ഓരോരുത്തർക്കും സ്വന്തമായി അഭിപ്രായങ്ങൾ കാണുമെന്നും താൻ അതിനെയൊന്നും എതിർക്കുന്നില്ല എന്നും ഷാജി കൈലാസ് പറയുന്നു. അശ്വന്ത് നേരിട്ട് വന്നാൽ സിനിമയിലെ നെഗറ്റീവായി പറയുന്ന ഓരോ കാര്യങ്ങൾക്കും തനിക്ക് തന്റേതായ മറുപടി നൽകാൻ ഉണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.
പഴയകാലത്തെ രീതിയിൽ ഒരു സിനിമ ചെയ്യാമെന്നുള്ള നിലയിലാണ് വരവ് ചെയ്തത് എന്നും എന്നാൽ ഇനി 90 കളിലെ പരിപാടി ഇല്ലെന്നും സൂപ്പർ സിനിമകൾ വരും നാളുകളിൽ ഉറപ്പായും ചെയ്യുമെന്നും ഷാജി കൈലാസ് പറയുന്നു. ഗംഭീര സ്ക്രിപ്റ്റ് തനിക്ക് കിട്ടിയാൽ തീർച്ചയായും അതും വിജയിപ്പിക്കും. നല്ല സ്ക്രിപ്റ്റുകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
English Summary
Varavu is a film directed by Shaji Kailas, starring Joju George in the lead role. The screenplay was penned by A.K. Sajan. Released on July 16, the movie is currently running in theaters. High expectations surrounded the film as it marked the collaboration of ‘mass’ director Shaji Kailas and ‘mass’ actor Joju George. Shaji Kailas crafted Varavu as a high-octane action entertainer.