സുകുമാരന് പ്രേമം എന്ന സാധനമേ വരില്ല എന്ന് ഷീല; മറുപടിയുമായി മല്ലിക സുകുമാരൻ

അക്കാലത്ത് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു സാന്നിധ്യമായിരുന്നു മല്ലിക സുകുമാരന്‍റേതും വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളാണ് മല്ലിക അവതരിപ്പിച്ചിട്ടുള്ളത്. സഹനടിയായും ഹാസ്യവും എല്ലാം തന്നെ ഒരുപോലെ കൈകാര്യം ചെയ്യുന്ന മല്ലിക സുകുമാരൻ അക്കാലത്ത് മാത്രമല്ല ഇന്നും മലയാള സിനിമയിലെ മായാത്ത സാന്നിധ്യമാണ്. മാത്രമല്ല അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യയും. ഇപ്പോഴിതാ ഷീലയും മല്ലിക സുകുമാരനും ഒന്നിച്ചെത്തിയ ഒരു വേദിയിൽ നടൻ സുകുമാരനെ കുറിച്ച് ഷീല പറഞ്ഞ വാക്കുകൾ ആ...

സുകുമാരന് പ്രേമം എന്ന സാധനമേ വരില്ല എന്ന് ഷീല; മറുപടിയുമായി മല്ലിക സുകുമാരൻ

Sheela, Sukumaran, Mallika Sukumaran

Published: 

04 Nov 2026 | 09:42 PM

മലയാള സിനിമയുടെ രണ്ടു തലമുറകളുടെ സൗന്ദര്യവും ഗാംഭീര്യവും നിറഞ്ഞ വ്യക്തിത്വങ്ങളാണ് നടിമാരായ ഷീലയും മല്ലിക സുകുമാരനും.
മലയാള സിനിമയുടെ വിഖ്യാത വസന്തകാലമായ 60- 70 കാലഘട്ടങ്ങളിൽ ആണ് ഇരുവരും സിനിമയിൽ മിന്നിത്തിളങ്ങിയത്. ഷീലയെ സംബന്ധിച്ച് അക്കാലത്തെ നായിക വേഷങ്ങളിൽ പ്രധാനിയായിരുന്നു. മലയാള സിനിമ അക്കാലത്ത് ഭരിച്ച നിത്യ ഹരിത നായിക. ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായകന്മാരുടെ നായികയായ ഷീല അഭിനയത്തിലെ തന്റെ മികവുകൊണ്ട് സിനിമയിൽ തന്റെതായ ചരിത്രം കുറിച്ചു.

ആക്ഷൻ, ഡ്രാമ, റൊമാൻസ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങി. അത്തരത്തിൽ മലയാള സിനിമയിൽ അക്കാലത്ത് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു സാന്നിധ്യമായിരുന്നു മല്ലിക സുകുമാരന്‍റേതും വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളാണ് മല്ലിക അവതരിപ്പിച്ചിട്ടുള്ളത്. സഹനടിയായും ഹാസ്യവും എല്ലാം തന്നെ ഒരുപോലെ കൈകാര്യം ചെയ്യുന്ന മല്ലിക സുകുമാരൻ അക്കാലത്ത് മാത്രമല്ല ഇന്നും മലയാള സിനിമയിലെ മായാത്ത സാന്നിധ്യമാണ്. മാത്രമല്ല അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യയും. ഇപ്പോഴിതാ ഷീലയും മല്ലിക സുകുമാരനും ഒന്നിച്ചെത്തിയ ഒരു വേദിയിൽ നടൻ സുകുമാരനെ കുറിച്ച് ഷീല പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ALSO READ:എന്തുകൊണ്ട് മീര ജാസ്മിനെ മറികടന്ന് കാവ്യയ്ക്ക് അവാർഡ് നൽകി? ‘പെരുമഴക്കാലം’ വിവാദത്തെ കുറിച്ച് കമൽ

താൻ സിനിമയിൽ അഭിനയിച്ചിരുന്ന കാലത്തെ ഓർമ്മകൾ പങ്കുവെക്കുന്നതിനിടയിലാണ് ഷീല ഇതേക്കുറിച്ച് പറയുന്നത്. സുകുമാരന് പ്രേമം എന്നൊരു സാധനം വരില്ല എന്നാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ചൊരു സിനിമയിൽ കെട്ടിപ്പിടിക്കുന്ന സീൻ ഉണ്ടായിരുന്നു അതിൽ ഞാൻ ഒരിക്കലും വിചാരിച്ചില്ല ശരിക്കും കെട്ടിപ്പിടിക്കുമെന്ന് എന്നാൽ സുകുമാരന് പ്രേമം എന്ന സാധനം ഒട്ടും വരില്ല.

എന്താ എന്നെ ഇഷ്ടമാണോ എന്നൊക്കെ ചോദിക്കാനുള്ളത് സുകുമാരൻ ചോദിക്കുക വല്ലാത്ത മോശം രീതിയിലാണ് അത്രയ്ക്ക് മോശമായിട്ടാണ് പ്രേമ സീനുകൾ സുകുമാരൻ അഭിനയിക്കുക എന്നാണ് ഷീല പറയുന്നത്. ഇതിനു മറുപടിയായി മല്ലികാ സുകുമാരൻ അത് സമ്മതിച്ചു കൊടുക്കുന്നുണ്ട്. ശരിയാണ് ഒട്ടും പ്രേമിച്ച് അഭിനയിക്കാൻ അറിയില്ല എന്നാണ് മല്ലിക സുകുമാരനും പറയുന്നത്.അതേസമയം 1978 ഒക്ടോബർ 17നാണ് മല്ലിക സുകുമാരനും തമ്മിൽ വിവാഹിതരാകുന്നത്. ഇവരുടെയും മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും.

ENGLISH SUMMARY

Actresses Sheela and Mallika Sukumaran represent the beauty and commanding presence of two different generations of Malayalam cinema.
Both shone in the film industry during the 1960s and 70s—a celebrated golden era for Malayalam cinema. Sheela, in particular, was a prominent leading lady of that period—an ‘evergreen heroine’ who reigned over Malayalam cinema at the time.

Loading...
Unable to load recommendations.
Follow Us
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
മരണം അടുത്തെത്തുമ്പോൾ ശരീരം കാണിച്ചുതരുന്ന 7 സൂചനകൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി