AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഹാവു ആശ്വസിക്കാം… ആലുവ മാർത്താണ്ഡവർമ്മ പാലം വ്യാഴാഴ്ച തുറക്കും

അറ്റകുറ്റപ്പണികൾ നടത്തുന്നതിനുവേണ്ടി അടച്ചിട്ടിരുന്ന ആലുവ മാർത്താണ്ഡ വർമ്മ പഴയപാലം നാളെ തുറക്കും ( നവംബർ 5 വ്യാഴം ). പുലർച്ചെ ആറു മണിമുതൽ പാലം ഗതാഗതത്തിന് വേണ്ടി തുറന്നു നൽകുമെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് വേണ്ടി 10 ദിവസത്തേക്ക് ആണ് പാലം അടച്ചിരുന്നത്. എന്നാൽ രണ്ടു ദിവസം മുമ്പേ തന്നെ പണി പൂർത്തിയായതിനെ തുടർന്ന് പാലം തുറക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

ഹാവു ആശ്വസിക്കാം… ആലുവ മാർത്താണ്ഡവർമ്മ പാലം വ്യാഴാഴ്ച തുറക്കും
Aluva Marthanda Varma Bridge Image Credit source: Special Arrangement
Amal KV
Amal KV | Updated On: 04 Nov 2026 | 10:06 PM

കൊച്ചി : അറ്റകുറ്റപ്പണികൾ നടത്തുന്നതിനുവേണ്ടി അടച്ചിട്ടിരുന്ന ആലുവ മാർത്താണ്ഡ വർമ്മ പഴയപാലം നാളെ തുറക്കും ( നവംബർ 5 വ്യാഴം ). പുലർച്ചെ ആറു മണിമുതൽ പാലം ഗതാഗതത്തിന് വേണ്ടി തുറന്നു നൽകുമെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് വേണ്ടി 10 ദിവസത്തേക്ക് ആണ് പാലം അടച്ചിരുന്നത്. എന്നാൽ രണ്ടു ദിവസം മുമ്പേ തന്നെ പണി പൂർത്തിയായതിനെ തുടർന്ന് പാലം തുറക്കാൻ തീരുമാനമെടുക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ എത്തുന്നവർക്ക് ഏറെ ആശ്വാസകരമായ വാർത്തയാണിത്.

പാലം അടച്ചതിനെ തുടർന്ന് ആലുവ ഭാഗത്ത് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. പഴയ പാലത്തിലൂടെ ഗതാഗതം പൂർണ്ണമായും ബ്ലോക്ക് ചെയ്തു പുതിയ പാലത്തിലൂടെയാണ് ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടത്തി വിട്ടിരുന്നത്. പാലത്തിലെ ഗർഡറുകൾ തമ്മിലുള്ള ജോയിന്റുകളിൽ എക്സ്പാൻഷൻ ജോയിന്റുകൾ സ്ഥാപിച്ച് കോൺക്രീറ്റിംഗ് പൂർത്തിയാക്കൽ ആയിരുന്നു പ്രധാന ജോലി. വേഗത്തിൽ ക്യുവർ ആകുന്ന മൈക്രോ കോൺക്രീറ്റിംഗ് വഴിയാണ് പണി പൂർത്തിയാക്കിയത്. എക്സ്പാൻഷൻ ജോയിന്റുകൾക്കിടയിൽ റബ്ബർ ബുഷ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പാലത്തിന്റെ ഷോക്ക് അബ്സോർബറുകളിൽ ചെയ്യേണ്ട പ്രവർത്തികളും പൂർത്തിയാക്കി.

Also Read: മമ്മൂട്ടി ബ്രാൻഡ് അംബാസഡർ, റോഡ് അപകടമരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

മാർത്താണ്ഡവർമ്മ പഴയ പാലത്തിനൊപ്പം ആലുവ ദേശം പാലവും അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നു. ദേശം പാലത്തിന്റെ ജോലികൾ പുരോഗമിച്ചു വരികയാണ്. രണ്ടു ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ മുതൽ കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം

അതേ സമയം നാളെ മുതൽ കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം ആരംഭിക്കുകയാണ്. കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് വ്യാഴാഴ്ച മുതൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തും. പുരോ​ഗിമിക്കുന്ന മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ചിന് സമീപം പൈലിംഗ് പ്രവൃത്തികള്‍ നടത്തുന്നതിനാല്‍, ശ്രീനാരായണ ജംഗ്ഷന്‍ (S.N. ജംഗ്ഷന്‍) മുതല്‍ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് വരെയുള്ള റോഡിന്റെ ഭാഗമായി താല്‍ക്കാലികമായി അടച്ചിടും.

ഇടപ്പള്ളി ഭാഗത്തു നിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ S.N. ജംഗ്ഷനില്‍ നിന്ന് പാലാരിവട്ടം ജംഗ്ഷനിലെത്തി വലത് വശത്തേക്ക് തിരിഞ്ഞ് വേണം കലൂര്‍ ഭാഗത്തേക്ക് പോകാൻ. വ്യാഴാഴ്ച്ച മുതല്‍ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്നും തുടര്‍ന്ന് ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും കൊച്ചി മെട്രോ അധികൃതർ അറിയിക്കുന്നു.

English Summary

The Aluva Varma Old Bridge, which had been closed for maintenance work, will reopen tomorrow (Thursday, November 5). Aluva MLA Anwar Sadath announced that the bridge will be opened for traffic starting at 6:00 AM. The bridge had been closed for 10 days to facilitate the completion of repairs; however, as the work was finished two days ahead of schedule, it was decided to reopen the bridge.

Follow Us