Alin Jose Perera: ഷൈൻ ടോം ചാക്കോ വിനായകൻ ചിത്രത്തിൽ പെരേരയും; സിനിമാ വിശേഷങ്ങളുമായി അലിൻ ജോസ് പെരേര
Alin Jose Perera New Movie:പലരും പലരുടെയും കോപ്പിയടിക്കുന്ന കാലത്തിൽ ആർക്കും എത്തിപ്പെടാൻ കഴിയാത്ത ആരും ചിന്തിക്കാത്ത തരത്തിലുള്ള കണ്ടന്റുകളാണ് ആലിൻ ജോസ് ആളുകൾക്ക് മുന്നിലേക്ക് പങ്കുവെച്ചത്. ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം എന്നിങ്ങനെ ആളുകൾക്കിടയിൽ പെരേര അവതരിപ്പിക്കാത്തതായി ഒന്നുമില്ല.എന്നാൽ ഒരുതലത്തിൽ ആളുകൾക്കിടയിൽ ഒരു പരിഹാസപാത്രം ആവുകയും ചെയ്തു.............

Alin Jose Perea About New Movie
സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതനായി മാറിയ താരമാണ് അലിൻ ജോസ് പെരേര. തുടക്കത്തിൽ ആറാട്ടണ്ണന്റെ വഴിയേ സിനിമ റിവ്യൂ പറഞ്ഞുകൊണ്ടാണ് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി വരുന്നത്. എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ല എന്നും തനിക്ക് തന്റേതായ ഒരു ഇടം ഈ സോഷ്യലിടത്ത് കണ്ടെത്തണം എന്നുമുള്ള അലിൻ ജോസിന്റെ ചിന്തയാണ് പിന്നീട് ആളുകൾക്കിടയിൽ ഇത്രകണ്ട് സുപരിചിതനായി മാറിയത്.
പലരും പലരുടെയും കോപ്പിയടിക്കുന്ന കാലത്തിൽ ആർക്കും എത്തിപ്പെടാൻ കഴിയാത്ത ആരും ചിന്തിക്കാത്ത തരത്തിലുള്ള കണ്ടന്റുകളാണ് ആലിൻ ജോസ് ആളുകൾക്ക് മുന്നിലേക്ക് പങ്കുവെച്ചത്. ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം എന്നിങ്ങനെ ആളുകൾക്കിടയിൽ പെരേര അവതരിപ്പിക്കാത്തതായി ഒന്നുമില്ല.എന്നാൽ ഒരുതലത്തിൽ ആളുകൾക്കിടയിൽ ഒരു പരിഹാസപാത്രം ആവുകയും ചെയ്തു.
ALSO READ:ശാന്തനായ ആട്ടിൻകുട്ടിയെ പോലെ അവൻ എനിക്കൊപ്പം നടന്നു; പല്ലാട്ട് ബ്രഹ്മദത്തിന്റെ വേർപാടിൽ മീനാക്ഷി
നിരവധി ട്രോളുകളും വിമർശനങ്ങളും കളിയാക്കലുകളും ആണ് അലിനെ തേടിയെത്തിയത്. എന്നാൽ ഇതിലൊന്നും വീണ് പോകാതെ തന്റെ ലക്ഷ്യത്തിൽ എത്താനുള്ള പ്രയത്നത്തിൽ ആയിരുന്നു താരം. അതിന്റെ ആദ്യപടി അല്ലെങ്കിൽ ഒരു സ്വീകാര്യത എന്നോണം അതിനെ തേടിയെത്തുന്നത് ബത്‌ലഹേം കുടുംബയൂണിറ്റാണ്. സിനിമയിൽ അലിന്റെ സ്വന്തം കഴിവിലുള്ള ഒരു പാട്ട് ചെറുതായി നിവിന്റെ കഥാപാത്രം പരാമർശിക്കുന്നുണ്ട്. മാത്രമല്ല അലിൻ ജോസ് പെരേരയാണ് അതിന് പിന്നിൽ എന്നും അദ്ദേഹത്തിന് കടപ്പാട് വച്ചിട്ടുണ്ട് എന്നതിലുള്ള വിശേഷങ്ങളെല്ലാം തന്നെ സിനിമയുടെ സംവിധായകനായ ഗിരിഷ് എഡി തന്നെ നിരവധി ഇന്റർവ്യൂകളിൽ പറഞ്ഞതോടുകൂടി അലിനെ ആളുകൾ അംഗീകരിച്ചു തുടങ്ങി.
ഇനി ആളുകൾക്ക് മുന്നിൽ മണ്ടൻ ആവാനില്ല…
മാത്രമല്ല ഇതിനിടയിൽ ചില റീൽസുകൾ എല്ലാം എപ്പോഴും കണ്ടുകൊണ്ടിരുന്ന ഭാവങ്ങൾക്ക് പകരം വളരെ സീരിയസ് ആയി ഭേദപ്പെട്ട രീതിയിൽ ചെയ്തതോകൂടി ഇവനെ കാര്യം അറിയാം ഇവനെ കൊണ്ട് ഇത് സാധിക്കുമെന്നും ഒരുപറ്റം ആളുകൾ പറയുന്നുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. മാത്രമല്ല ഇനി ആളുകൾക്ക് മുന്നിൽ മണ്ടൻ ആവാനില്ല എന്നും അലിൻ വ്യക്തമാക്കി. അതേസമയം വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവർ അഭിനയിക്കുന്ന സിനിമയിലാണ് അലിനും എത്തുന്നത്. വിനായകൻ നായകനായ ചിത്രത്തിന്റെ പേര് പെരുന്ത എന്നാണ് എന്ന് അലിൻ ജോസ് പറയുന്നു. സിനിമയിൽ അത്യാവശ്യത്തിന് സീനും ഡയലോഗും ഉണ്ടെന്നാണ് താരം പറയുന്നത്.
അതേസമയം പല ഓൺലൈൻ മാധ്യമങ്ങൾക്കുമുന്നിൽ താനൊരു കോമാളിയായി മാറിയിട്ടുണ്ട് എന്നാണ് അലിൻ പറയുന്നത്. ഒരുപാട് പരിഹാസങ്ങളും കളിയാക്കലുകളും കേട്ട് സഹിച്ചിട്ടുണ്ട് എന്നും പറയുന്നു. ഇപ്പോൾ അതിൽ നിന്നൊക്കെ മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നത് താനൊരു വ്യക്തിയല്ലേ താനൊരു മനുഷ്യനാണെന്നെങ്കിലും മനസ്സിലാക്കണം എന്നും താരം പറയുന്നു.
ENGLISH SUMMARY
Alin Jose Perera is a star who rose to prominence through social media. He initially burst into the public eye by posting movie reviews in the style of ‘Aarattannan’. However, it was Alin Jose’s realization that this alone was insufficient—and his determination to carve out a unique niche for himself in the social media landscape—that ultimately made him such a well-known figure.