Short Film From Bethlehem Kudumba Unit : സാത്തുക്കുടി ഇനി തെലുങ്കർക്കും കുടിക്കാം! ‘ഒരു സാത്തുക്കുടി പ്രണയം’ തെലുങ്കിലേക്ക്
Oru Saathukudy Pranayam To Telungu:ജോയൽ ഡേവിസ് ആണ് സിനിമയുടെ രചന. സംവിധാനം നിർവഹിച്ചത് ജസ്റ്റിൻ ഡേവിസ് ആണ്. സിനിമയിൽ പരാമർശിച്ചത് പോലെ തന്നെ തേച്ചിട്ട് പോയ കാമുകിമാരെ ഇത് നിങ്ങൾക്കുള്ള സമർപ്പണം എന്ന ടൈറ്റിലിലൂടെയാണ് ഷോർട്ട് ഫിലിമും ആരംഭിക്കുന്നത്. അതേസമയം സിനിമ മലയാളത്തിൽ റിലീസ് ചെയ്തതിന് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് സിനിമ കണ്ടത്. സ്പൂഫ് അല്ലെങ്കിൽ ഒരു പരിഹാസ രൂപയാണ് ഈ സിനിമ...........
ഗിരീഷ് എഡി എഴുതി സംവിധാനം ചെയ്ത ബത്ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രത്തിലെ കഥാസന്ദർഭത്തെ ആധാരമാക്കി പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആണ് ” സോൾമേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം “. സിനിമയുടെ കഥയുടെ ഭാഗമായിട്ടാണ് ഈ ഷോർട്ട് ഫിലിം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബത്ലഹേം കുടുംബയൂണിറ്റിന്റെ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമ തെലുങ്കിലേക്കും എത്തിയിരിക്കുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തന്നെയാണ് തെലുങ്കിലും ലഭിക്കുക.
‘ഒരു സാത്തുക്കുടി പ്രണയം’ തെലുങ്കിലേക്ക്
View this post on Instagram
ജോയൽ ഡേവിസ് ആണ് സിനിമയുടെ രചന. സംവിധാനം നിർവഹിച്ചത് ജസ്റ്റിൻ ഡേവിസ് ആണ്. സിനിമയിൽ പരാമർശിച്ചത് പോലെ തന്നെ തേച്ചിട്ട് പോയ കാമുകിമാരെ ഇത് നിങ്ങൾക്കുള്ള സമർപ്പണം എന്ന ടൈറ്റിലിലൂടെയാണ് ഷോർട്ട് ഫിലിമും ആരംഭിക്കുന്നത്. അതേസമയം സിനിമ മലയാളത്തിൽ റിലീസ് ചെയ്തതിന് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് സിനിമ കണ്ടത്. സ്പൂഫ് അല്ലെങ്കിൽ ഒരു പരിഹാസ രൂപയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
എന്നാൽ എന്താണ് ഈ ഒരു ഷോർട്ട് ഫിലിം കൊണ്ട് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാതെ പലരും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ആശയം ഉൾക്കൊള്ളാതെ സിനിമയെ പരിഹസിച്ച് കമന്റ് ഇടുന്നവരും നിരവധിയാണ്. വിമർശിക്കുന്നവർ പ്രധാനമായും സിനിമയിൽ നിവിൻ പോളി വളരെ ബോർ ആയിട്ടുണ്ട് അതുപോലെ അതിലെ നായികയുടെ ഡയലോഗ് എല്ലാം ഭയങ്കര കൃത്രിമത്വം നിറഞ്ഞതാണ് എന്നൊക്കെയാണ് അഭിപ്രായപ്പെടുന്നത്. മറ്റു ചിലർ പ്രേമം സിനിമയിലെ പാട്ടിന്റെ കോപ്പിയടിയാണ് ഇതിലെ ഗാനം എന്നും മറ്റുചിലർ ആരോപിക്കുന്നുണ്ട്. അതേസമയം മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു സിനിമയിൽ പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം അതേ പേരിൽ അതേ കഥയിലും പടം ഇറങ്ങിയതിനു ശേഷം പുറത്തിറങ്ങുന്നത്.
ENGLISH SUMMARY
“Soulmates Oru Saathukudy Pranayam” is a short film based on the story of the film Bathlahem Kudumba Unit, written and directed by Girish AD. This short film is included as part of the story of the film. The short film was released through the official YouTube channel of Bhavana Studios, the producers of Bathlahem Kudumba Unit. Now the film has reached Telugu as well. It is also available in Telugu on the official YouTube channel of Bhavana Studios.