AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Maya Viswanath: രമേഷ് പിഷാരടി നാണംകെടും, എം.എൽ.എ സ്ഥാനം നഷ്ടപ്പെടും എന്നൊക്കെ ശ്വേത കണക്കുകൂട്ടിക്കാണും: ഫോൺ സംഭാഷണം ചോർത്തിയതിൽ മായ വിശ്വനാഥ്

Maya Viswanath Reveals Why Shweta Leaked Pisharody's Phone Cal: ശ്വേത മേനോൻ പലരുടെ അടുത്തും ജഗദീഷേട്ടനെ മോശമാക്കുന്ന രീതിയിൽ കള്ളക്കഥകൾ പറഞ്ഞിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. പുറത്ത് പറയാൻ കഴിയാത്ത തരത്തിലുള്ളതായിരുന്നു അതെല്ലാം. അദ്ദേഹത്തെ കുറിച്ച് ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. അവിടെ തൊട്ട് തന്നെ ശ്വേതയുടെ അജണ്ട തുടങ്ങിയിരിരുന്നു

Maya Viswanath: രമേഷ് പിഷാരടി നാണംകെടും, എം.എൽ.എ സ്ഥാനം നഷ്ടപ്പെടും എന്നൊക്കെ ശ്വേത കണക്കുകൂട്ടിക്കാണും: ഫോൺ സംഭാഷണം ചോർത്തിയതിൽ മായ വിശ്വനാഥ്
മായ വിശ്വനാഥ്Image Credit source: Facebook Maya Viswanath
Sumeesh T Unneen
Sumeesh T Unneen | Published: 21 Jul 2026 | 05:42 PM

താര സംഘടനയായ അമ്മയിലെ പ്രതിസന്ധികൾക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ശ്വേത മേനോൻ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചു എന്നതടക്കമുള്ള ആരോപണങ്ങളിൽ ശ്വേത ഈ കുറിപ്പിൽ മറുപടി പറയുന്നുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആരോപണം നേരിടുന്ന പവർ ഗ്രൂപ്പിനെ അമ്മയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെ ശക്തമായി എതിർക്കും എന്നും കുറിപ്പിൽ ശ്വേത വ്യക്തമാക്കിയിരുന്നു.

എന്നാൽ താരത്തിനെതിരെ നടി മായ വിശ്വനാഥ് ഉന്നയിച്ച അരോപണങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. അമ്മയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കാര്യമായി പരിശ്രമിച്ച നടനും എം.എൽ.എയുമായ രമേഷ് പിഷാരടിയെ പി.ആർ ടീമിൻ്റെ സഹായത്തോടെ ശ്വേത അപമാനിച്ചു എന്ന് മൈ മീഡിയ ഓറിജിനൽസിന് നൽകിയ അഭിമുഖത്തിൽ മായ വിശ്വനാഥ് പറയുന്നു. പിഷാരടിയെ സമൂഹത്തിൽ നാണം കെടുത്താമെന്നും അതിലൂടെ എം.എൽ,എ സ്ഥാനം ഇല്ലാതാക്കാം എന്നുമെല്ലാം ശ്വേത കണക്കുകൂട്ടിക്കാണും എന്നും മായ വിശ്വനാഥ് പറയുന്നു.

“എന്തൊരു വൃത്തികേടാണ് ശ്വേത ചേച്ചി ചെയ്തത്. രണ്ട് വ്യക്തികൾ സ്വകാര്യമായി സംസാരിച്ച കാര്യമാണ്. അത് അവരുടെ പി.ആർ ടീമിനെ ഉപയോഗിച്ച് സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് കട്ട് ചെയ്ത് പ്രചരിപ്പിച്ചു. പിഷാരടി സമൂഹത്തിന് മുന്നിൽ നാണംകെടും, എം.എൽ.എ സ്ഥാനം നഷ്ടമാകും, അവിടെ രണ്ടാമത് തിരഞ്ഞെടുപ്പ് നടക്കും എന്നെല്ലാം അവർ കണക്കുകൂട്ടിക്കാണും. ഇത് തീർത്തും എൻ്റെ അഭിപ്രായമാണ്” മായ വിശ്വനാഥ് പറഞ്ഞു.

Also Read: Shwetha Menon:12 വർഷമായി രാജ്യം ഭരിക്കുന്ന പാർട്ടിക്ക് കേരളത്തിൽ എന്റെ സഹായം വേണോ ? AMMA യുടെ തലപ്പത്ത് അവർ വരില്ല! ശ്വേതാ മേനോൻ

ശ്വേതാ മെനോനെ പിന്തുണച്ചാണ് എപ്പോഴും രമേഷ് പിഷാരടി സംസാരിച്ചിട്ടുള്ളത്. കോൺഫറൻസ് കോളായിരുന്നു എന്നെല്ലാം പറഞ്ഞ് ശ്വേത പിടിച്ചു നിൽക്കാൻ നോക്കി. എന്നാൽ അതു പറഞ്ഞ് ബാക്കിയുള്ളവരെ മണ്ടന്മാരാക്കാൻ സാധിക്കില്ല. ശ്വേതയെ പിന്തുണച്ച എല്ലാവർക്കും അടികിട്ടി എന്ന് പറയേണ്ടി വരും. ഉദാഹരണം ലക്ഷ്മി പ്രിയ തന്നെയാണ്. നാളെ ഒരിക്കൽ ലക്ഷ്മിപ്രിയയും ശ്വേതയും തമ്മിൽ പരസപരം പഴിചാരുന്നത് നമ്മാൾ കെൾക്കേണ്ടി വരും എന്നും മായ വിശ്വനാഥ് പറയുന്നു.

നടൻ ജഗദീഷിനെതിരെയും ശ്വേത മേനോൻ ഗൂഢാലോച നടത്തി എന്നും. അദ്ദേഹത്തെ കുറിച്ച് കള്ളക്കഥകൾ പറഞ്ഞുപരത്തി എന്നും മായ വിശ്വനാഥ് ആരോപിക്കുന്നുണ്ട്.

“അമ്മയിലെ തിരഞ്ഞെടുപ്പ് സമയത്ത് ജഗഗീഷേട്ടൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നോമിനേഷൻ നൽകിയിരുന്നു. എന്നാൽ പെട്ടന്ന് അദ്ദേഹം അത് പിൻ\വലിച്ചു. ശ്വേത മേനോൻ പലരുടെ അടുത്തും ജഗദീഷേട്ടനെ മോശമാക്കുന്ന രീതിയിൽ കള്ളക്കഥകൾ പറഞ്ഞിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. പുറത്ത് പറയാൻ കഴിയാത്ത തരത്തിലുള്ളതായിരുന്നു അതെല്ലാം. അദ്ദേഹത്തെ കുറിച്ച് ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. അവിടെ തൊട്ട് തന്നെ ശ്വേതയുടെ അജണ്ട തുടങ്ങിയിരിരുന്നു” മായ വിശ്വനാഥ് പറയുന്നു. ജഗദീഷും, ധ്യാൻ ശ്രീനിവാസനും അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരണമെമെന്നും ഇന്നസെൻ്റിനെ പോലെ അമ്മയുടെ ഭരണം കൃത്യമായി കൊണ്ടുപോകാൻ അവർക്ക് കഴിയും എന്നും മായ വിശ്വനാഥ് കൂട്ടിച്ചേർത്തു.

English Summary

The ongoing crisis in the AMMA organization has intensified following actress Maya Viswanath’s recent allegations against Shweta Menon. Maya accused Shweta of using a PR team to leak a private phone call to publicly humiliate MLA Ramesh Pisharody and sabotage his political career. Furthermore, Maya alleged that Shweta spread false rumors to force actor Jagadeesh to withdraw his AMMA presidential nomination. Meanwhile, Shweta has taken to social media to deny political affiliations and vowed to oppose the ‘Power Group’ implicated in the Hema Committee report from assuming AMMA’s leadership.

Follow Us