AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shwetha Menon:12 വർഷമായി രാജ്യം ഭരിക്കുന്ന പാർട്ടിക്ക് കേരളത്തിൽ എന്റെ സഹായം വേണോ ? AMMA യുടെ തലപ്പത്ത് അവർ വരില്ല! ശ്വേതാ മേനോൻ

Shwetha Menon against allegations:12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു പാർട്ടിക്ക് കേരളത്തിലെ സ്ഥാനാർത്ഥികളെ നേടുവാൻ തനിക്ക് പണം തരണം അല്ലെങ്കിൽ പണം തന്നു എന്ന് പറയുന്ന ആരോപണങ്ങളിൽ എന്ത് ലോജിക്കാണ് ഉള്ളത് എന്ന് എനിക്ക് പറഞ്ഞു തരണമെന്നാണ് ശ്വേത സോഷ്യൽ മീഡിയയിൽ കുറിച്ചത്. താൻ ഏതെങ്കിലും പാർട്ടിക്കാരി ആണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യം എന്താണ് അങ്ങനെ തുറന്നു പറഞ്ഞാൽ.........

Shwetha Menon:12 വർഷമായി രാജ്യം ഭരിക്കുന്ന പാർട്ടിക്ക് കേരളത്തിൽ എന്റെ സഹായം വേണോ ? AMMA യുടെ തലപ്പത്ത് അവർ വരില്ല! ശ്വേതാ മേനോൻ
Shwetha MenonImage Credit source: Social Media
Ashli C
Ashli C | Published: 21 Jul 2026 | 08:24 AM

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് തനിക്കു നേരെ ഉയരുന്ന ആരോപണങ്ങളിൽ തുറന്ന പ്രതികരണവുമായി നടി ശ്വേതാ മേനോൻ. 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു പാർട്ടിക്ക് കേരളത്തിലെ സ്ഥാനാർത്ഥികളെ നേടുവാൻ തനിക്ക് പണം തരണം അല്ലെങ്കിൽ പണം തന്നു എന്ന് പറയുന്ന ആരോപണങ്ങളിൽ എന്ത് ലോജിക്കാണ് ഉള്ളത് എന്ന് എനിക്ക് പറഞ്ഞു തരണമെന്നാണ് ശ്വേത സോഷ്യൽ മീഡിയയിൽ കുറിച്ചത്. താൻ ഏതെങ്കിലും പാർട്ടിക്കാരി ആണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യം എന്താണ് അങ്ങനെ തുറന്നു പറഞ്ഞാൽ തനിക്ക് എന്തെങ്കിലും നഷ്ടം ഉണ്ടാകുമോ എന്നും ശ്വേതാ മേനോൻ ചോദിക്കുന്നു.

രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത്

അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യത്തിലുള്ള നിരവധി അംഗങ്ങളുണ്ട്. എന്നാൽ അവരാരും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നതെന്നും ശ്വേതാ മേനോൻ. അമ്മയിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നും എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരുടെ തന്നെ അഭ്യർത്ഥന അത് മാത്രമാണെന്നും കുറിച്ചു.

ALSO READ:മഹാ വൃത്തികെട്ടവൻ, വ്യക്തി എന്ന് നിലയിൽ വൻ പരാജയം! കെ ബി ഗണേഷ് കുമാറിനെതിരെ മായ വിശ്വനാഥ്

മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായിട്ടാണ് ഇതെല്ലാം ഇതുവരെ താൻ പറയാതിരുന്നത് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ല എന്ന തോന്നൽ കൊണ്ടാണ്.

മനപൂർവം ഒഴിവാക്കിയതായിരുന്നു…

പക്ഷേ ഈ ബഹളങ്ങൾക്ക് ഇടയിൽ താൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നതുകൊണ്ടാണ് ഇപ്പോൾ ഈ കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തിയത് എന്നും ശ്വേതാ മേനോൻ കുറിച്ചു.രമേശ് പിഷാരടി ഉൾപ്പെടെ അംഗീകരിച്ചിട്ടുള്ള അഴിമതി ആരോപണങ്ങൾ പോലും ഇതുവരെയും ഇവിടെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നിരുന്നാലും താൻ ഇവിടെ ഉള്ള കാലത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും അമ്മ സംഘടനയുടെ തലപ്പത്ത് വരില്ല വരാൻ അനുവദിക്കില്ല എന്നും ശ്വേതാ മേനോൻ കുറിച്ചു.

പരസ്യ പ്രതികരണങ്ങൾ താൻ മനപൂർവം ഒഴിവാക്കിയതായിരുന്നു എന്നാൽ ഹേമ റിപ്പോർട്ടിൽ കുറ്റാരോപിതരായിട്ടുള്ളവർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തിക്കൊണ്ട് വീണ്ടും തന്നെ വ്യക്തിപരമായി അപമാനിക്കാനും യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കുന്നതുകൊണ്ടാണ് ഒരിക്കൽക്കൂടി ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വന്നത്.

തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ് അവരോട് മാത്രമാണ് കഴിഞ്ഞ എജി എമ്മിൽ അവർ തന്നെ അപമാനിച്ച് പുറത്താക്കാൻ ശ്രമിച്ചു അവർക്കെതിരെയുള്ള തന്റെ പോരാട്ടം ഇന്നോ ഇന്നലെ തുടങ്ങിയതല്ല ഇവരുടെ ഇരകളെ താനെന്നും ചേർത്ത് പിടിച്ചിട്ടുണ്ട് അത് ഒരിക്കലും ഒരു മാധ്യമത്തിന്റെയും ശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി ആയിരുന്നില്ല. അവരിൽ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് താൻ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ അതിനു മറുപടി പറയുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നും ശ്വേതാ മേനോൻ.

ENGLISH SUMMARY

Actress Shwetha Menon has responded openly to the allegations leveled against her in connection with the star organization AMMA. Shwetha wrote on social media that she should tell me what logic there is in the allegations that she should or has given money to a party that has been ruling the country for 12 years to win candidates in Kerala.

Follow Us