5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Amritha Suresh : ‘ഞാനുമായിട്ടുള്ളത് ബാല ചേട്ടൻ്റെ രണ്ടാമത്തെ വിവാഹം, ഞങ്ങൾ അറിഞ്ഞപ്പോൾ വൈകി’; അമൃത സുരേഷ്

Amritha Suresh-Actor Bala Real Issue : വിവാഹത്തിന് തൊട്ടുമുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞെങ്കിലും ബാലയെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാണ് വീട്ടുകാർ എതിർത്തിട്ടും വിവാഹം ചെയ്തെന്ന് അമൃത സുരേഷ്. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്.

Amritha Suresh : ‘ഞാനുമായിട്ടുള്ളത് ബാല ചേട്ടൻ്റെ രണ്ടാമത്തെ വിവാഹം, ഞങ്ങൾ അറിഞ്ഞപ്പോൾ വൈകി’; അമൃത സുരേഷ്
ഗായിക അമൃത സുരേഷും നടൻ ബാലയും (Image Courtesy : Social Media)
Follow Us
jenish-thomas
Jenish Thomas | Published: 27 Sep 2024 18:36 PM

നടൻ ബാലയ്ക്കെതിരെ മകൾ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ താൻ നേരിടുന്ന സൈബർ ആക്രമണങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായി ഗായിക അമൃത സുരേഷ് (Amritha Suresh). മകൾ ഇങ്ങനെ ഒരു വീഡിയോ പങ്കുവെച്ച കാര്യം തനിക്കറയില്ലായിരുന്നുയെന്നും ഒരിക്കലും മകൾ ഇങ്ങനെ വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും അമൃത സുരേഷ് യുട്യൂബിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. കാര്യങ്ങളുടെ വാസ്തവം മകൾക്ക് മനസ്സിലാക്കാൻ പ്രായമായിയെന്നും നടൻ ബാല അഭിമുഖങ്ങളിൽ തന്നെ കുടുംബത്തെയും പറ്റി പറയുന്ന നുണകൾക്കെതിരെയാണ് മകൾ സ്വയം രംഗത്തെത്തിയതെന്നും അമൃത താൻ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. ഇത് കൂടാതെ ബാലയും താനും തമ്മിൽ വേർപിരിയാനുണ്ടായ പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്നും ഗായിക വെളിപ്പെടുത്തി.

ബാലയുടെ രണ്ടാം വിവാഹം

“ഞാനും എൻ്റെ കുടുംബവും ചതിക്കപ്പെട്ടാണ് ഈ വിവാഹത്തിലേക്കെത്തിയത്. എൻഗേജ്മെൻ്റ് എല്ലാം കഴിഞ്ഞ ഒരുപാട് നാൾ കഴിഞ്ഞാണ് ബാല ചേട്ടൻ ചന്ദന സദാശിവ റെഡ്ഡിയാർ എന്ന ഒരു ചേച്ചിയെ വിവാഹം ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്. ആ ബന്ധം വേർപ്പെടുത്തിയതാണെന്ന് സംഗീത സംവിധായകൻ രാജമണി സാറാണ് എൻ്റെ അച്ഛനോട് പറഞ്ഞത്. കാര്യങ്ങൾ അറിഞ്ഞു വന്നപ്പോഴേക്കും ഒരുപാട് വൈകി. എങ്കിലും എൻ്റെ അച്ഛനും അമ്മയും ബന്ധം ഒഴിവാക്കാൻ എന്നെ നിർബന്ധിച്ചു. പക്ഷെ അവർ പറഞ്ഞത് ഞാൻ കേട്ടില്ല, കാരണം എനിക്ക് ബാല ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഞാൻ അത്രയും സ്നേഹിച്ചിട്ടുണ്ടായിരുന്നു” അമൃത സുരേഷ് വീഡിയോയിൽ പറഞ്ഞു.

ALSO READ : Actor Bala : ‘തർക്കിക്കാൻ ഞാനില്ല, പക്ഷേ ഒരു കാര്യം പറയാനുണ്ട്, ഇനി ഞാന്‍ ഒരിക്കലും വരില്ല’; മകളുടെ തുറന്ന് പറച്ചിലില്‍ പ്രതികരണവുമായി നടന്‍ ബാല

വീട്ടുകാരെ എതിർത്ത് തൻ്റെ ഇഷ്ടപ്രകാരം വിവാഹം ചെയ്തതുകൊണ്ടാണ് ബാലയിൽ നിന്നുമുള്ള ഗാർഹിക പീഡനങ്ങൾ ഒരുപാട് നേരിടേണ്ടി വന്നിട്ടും ആദ്യം ആരോടും പറയാതിരുന്നത്. ബാലയ്ക്കൊപ്പമുള്ള സമയത്ത് ചോര തുപ്പി ജീവിച്ചപ്പോഴും താൻ തൻ്റെ കുടുംബത്തെ ഒരു കാര്യം പോലും അറിയിച്ചിരുന്നില്ല. ഇനി ബാലയ്ക്കൊപ്പം തുടർന്നാൽ തനിക്ക് മാത്രമല്ല തൻ്റെ മകളുടെ ജീവന് ഭീഷിണിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആ വീട് വിടാൻ തീരുമാനമെടുത്തെന്ന് അമൃത സുരേഷ് വീഡിയോയിലൂടെ അറിയിച്ചു.

ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം

കൂടാതെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പിരിയാനുള്ള കാരണവുമെന്താണ് അമൃത തൻ്റെ വിഡിയോയിൽ വ്യക്തമാക്ക. ഒത്തു ചേർന്ന് പോകാനാകാതെ വന്നപ്പോൾ രണ്ട് പരസ്പരം സ്നേഹത്തോടെയാണ് വേർപിരിഞ്ഞത്. ഇപ്പോഴും ആ വിഷയത്തിൽ താൻ സൈബർ ഇടങ്ങളിൽ കളിയാക്കലുകൾ നേരിടുന്നുണ്ടെന്നും അമൃത വീഡോയയിൽ കൂട്ടിച്ചേർത്തു.

മകൾ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നടൻ ബാലയും തൻ്റെ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമൃത വീഡിയോയുമായി രംഗത്തെത്തിയത്. മകൾ പറഞ്ഞ വിഷയങ്ങളോട് തർക്കിക്കാൻ താന്നില്ല, ഇനി ഒരിക്കലും താൻ മകളുടെ അരികിലേക്ക് വരില്ലെന്ന് നടൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

Latest News