AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍

G Venugopal about vedan: ചെറിയ ചെറിയ വളയങ്ങളിൽ കൂടി ചാടിച്ച് പരിശീലിപ്പിച്ച ഇവർ പലരും വളയങ്ങളില്ലാതെ ചാടിത്തുടങ്ങിയിരിക്കുന്നുവെന്നും ജി വേണു​ഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.....

G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
G VenugopalImage Credit source: Social Media
Ashli C
Ashli C | Updated On: 29 Jan 2026 | 07:27 PM

ഇന്ത്യയിൽ സമാന്തര പോപ്പുലർ സംഗീതത്തിന്‍റെ പ്രാധാന്യം വര്‍ധിക്കുകയാണെന്നും സിനിമാസംഗീത്തിന്റെ കാലം അസ്തമിക്കുകയാണെന്നും പ്രശസ്ത ​ഗായകൻ ജി വേണു ​ഗോപാൽ.ഗായകൻ അർജിത് സിങ്ങിന്റെ വിരമിക്കൽ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതേക്കുറിച്ച് പരാമർശിച്ചത്.

വരും കാലങ്ങൾ മാത്രമല്ല, ഇക്കാലവും സിനിമാ പിന്നണി ഗാനരംഗത്തെക്കുറിച്ചുള്ള ഒരു ” dooms day prediction ” (ഡുംസ്ഡേ പ്രെഡിക്ഷൻ) കൂടി അദ്ദേഹത്തിൻ്റെ തീരുമാനത്തിൽ ഉണ്ടെന്നാണ് വിശ്വാസമെന്നും ജി വേണു​ഗോപാൽ.

സംഗീത ലേബൽസ് ആണ് അവിടെ അനിഷേധ്യമായ നിയമങ്ങൾ സൃഷ്ടിക്കുന്നത്. ടീ സീരീസ്, സീ മ്യൂസിക് , സോണി മ്യൂസിക്, സരേഗമ, ടിപ്സ്, യൂണിവേഴ്സൽ മ്യൂസിക്, തുടങ്ങിയവരാണ് റിക്കാർഡിംഗ് ഇൻഡസ്ട്രിയുടെ പരിപൂർണ്ണ നിയന്ത്രണം. Control Licensing, Digital Distribution, Licensing rights, ഇതെല്ലാം ഇവർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരിജിത് സിങ്ങും, ശങ്കർ മഹാദേവനും, സോനു നിഗമും സമാന്തര സംഗീത പ്ലാറ്റ്ഫോമുകളിൽ അവരുടെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചവരാണ്. അവരെയൊന്നും ഇനി ബോളിവുഡ് സിനിമാ സംഗീതത്തിനാവശ്യമില്ല, അല്ലെങ്കിൽ അവർക്കിനി ബോളിവുഡ് സംഗീതത്തെ ആവശ്യമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ചെറിയ ചെറിയ വളയങ്ങളിൽ കൂടി ചാടിച്ച് പരിശീലിപ്പിച്ച ഇവർ പലരും വളയങ്ങളില്ലാതെ ചാടിത്തുടങ്ങിയിരിക്കുന്നുവെന്നും ജി വേണു​ഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ഇവയൊന്നും ബോളിവുഡിൽ മാത്രമല്ല, കേരളത്തിലടക്കം സംഭവിക്കുന്നുണ്ടെന്നും ജി വേണു​ഗോപാൽ. സിനിമാ പിന്നണി ഗായകരുടെ സംഗീത പരിപാടികളെക്കാളേറെ ആസ്വാദകർ നെഞ്ചേറ്റുന്ന ഗായകരും അവരുടെ ബാൻഡുകളും എണ്ണം ഏറി വരികയാണ്. ” അഗം ” ബാൻഡ് & ഹരീഷ് ശിവരാമകൃഷ്ണൻ, Rap രംഗത്ത് കളം നിറഞ്ഞ് നിൽക്കുന്ന വേടൻ, ഹനുമാൻ കൈൻഡ്, ഡെഫ്സി, ഭക്തിഗാന സദസ്സുകളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന നന്ദ ഗോവിന്ദം ഭജൻസ്, ഇവരൊക്കെ സിനിമാ സംഗീതത്തിൻ്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിൻ്റെ ഉദയത്തിൻ്റെ നാന്ദിയും കുറിക്കുകയാണെന്നും വേണു​ഗോപാൽ കുറിച്ചു.