Thaipusam Thaipooyam 2026: തൈപ്പൂയത്തിന് കാവടി എടുക്കുന്നവരാണോ? മുരുക ഭഗവാന്റെ പ്രീതിക്കായി ഈ നിയമങ്ങൾ പാലിക്കുക
Thaipusam Thaipooyam 2026: ഭക്തിയോടെ കാവടിയേന്തി വരുന്ന ഭക്തരുടെ പ്രാർത്ഥനകൾ കേൾക്കുമെന്നും മുരുകൻ അരുളി ചെയ്തു ഇതിന്റെ സ്മരണാർത്ഥമാണ് ഭക്തർ കാവടി എടുക്കുന്നത് എന്നാണ് വിശ്വാസം.കാവടിയുടെ തണ്ട് സുബ്രഹ്മണ്യന്റെ ആയുധമായ വേലിനെയും....
മാത്രമല്ല ഭക്തിയോടെ കാവടിയേന്തി വരുന്ന ഭക്തരുടെ പ്രാർത്ഥനകൾ കേൾക്കുമെന്നും മുരുകൻ അരുളി ചെയ്തു ഇതിന്റെ സ്മരണാർത്ഥമാണ് ഭക്തർ കാവടി എടുക്കുന്നത് എന്നാണ് വിശ്വാസം.കാവടിയുടെ തണ്ട് സുബ്രഹ്മണ്യന്റെ ആയുധമായ വേലിനെയും, ഇരുവശത്തെയും കെട്ടുകൾ ശിവ-ശക്തി മലകളെയുമാണ് പ്രതിനിധീകരിക്കുന്നത്. 41 ദിവസത്തെ കഠിനമായ പ്രധാന ശേഷമാണ് കാവടി എടുക്കേണ്ടത്. ശബരിമലയ്ക്ക് പോകുമ്പോൾ ഇരുമുടിക്കെട്ട് നിറക്കുന്നതുപോലെ തന്നെ ഗുരുസ്വാമിയുടെ സാന്നിധ്യത്തിൽ വച്ച് വേണം കാവടി പൂജിച്ചു കെട്ടുവാൻ. ഇതിൽ പനിനീർ, പാൽ ഭസ്മം തുടങ്ങിയ അഭിഷേക ദ്രവ്യങ്ങളും ഉണ്ടായിരിക്കും. ശേഷം ചെണ്ടമേളത്തിന്റെയും ഭജനയുടെയും അകമ്പടിയോടെയും ഭക്തർ കാവടി ചുമലിൽ ഏറ്റി നൃത്തം ചെയ്യുന്നു. (PHOTO: TV9)
- സുബ്രഹ്മണ്യസ്വാമി ആരാധിക്കുന്നതിന് ഏറ്റവും പുണ്യകരമായ ദിവസമാണ് തൈപ്പൂയം. ഈ വർഷത്തെ തൈപ്പൂയം ഉത്സവം ആഘോഷിക്കേണ്ടത് ഫെബ്രുവരി 1 ഞായറാഴ്ചയാണ്. കൈപ്പൂയം ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും മറ്റ് ആചാരങ്ങൾ അനുഷ്ഠിക്കുന്നതും മുരുക ഭഗവാന്റെ പ്രീതി പൂർണ്ണമായും നിങ്ങൾക്ക് സ്വന്തമാക്കുവാൻ സഹായിക്കും. അത്തരത്തിൽ ഭഗവാൻ സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ ഒരു വഴിപാട് ആണ് കാവടി എടുക്കുന്നത്. (PHOTO: TV9)
- കാവടിക്ക് പിന്നിലെ ഐതിഹ്യം ഇടുമ്പൻ എന്ന അസുരനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. പുരാതനകാലത്ത് അഗസ്ത്യമുന്നിൽ തന്നെ ശിഷ്യനായ ഇടുംബനോട് ശിവഗിരി എന്നിങ്ങനെ പേരുള്ള രണ്ട് മലകൾ തന്നെ അടുക്കലേക്ക് എത്തിക്കുവാനായി ആവശ്യപ്പെട്ടു. തുടർന്ന് ഇടുമ്പൻ ഈ രണ്ടു മലകളെയും ഒരു വലിയ തണ്ടിൽ ഇരുവശത്തുമായി കെട്ടി ചുമരിലേക്ക് യാത്ര തിരിച്ചു. ഇതാണ് ലോകത്തിലെ ആദ്യത്തെ കാവടി എന്നാണ് വിശ്വസിക്കപ്പെടുന്നത്. യാത്രയ്ക്കിടെ ക്ഷീണം കൊണ്ട് ഇടുമ്പൻ മല പഴനിയിൽ വെച്ചു. (PHOTO: TV9)
- എന്നാൽ വിശ്രമത്തിനുശേഷം മല ഉയർത്തുവാൻ നോക്കിയപ്പോൾ അതിനും സാധിച്ചില്ല. എല്ലാം നോക്കുമ്പോൾ മലയ്ക്ക് മുകളിലായി ഒരു ചെറിയ ബാലൻ നിൽക്കുന്നത് ഇടുമ്പോൾ കണ്ടു. മലയിൽ നിന്നും ഇറങ്ങുവാൻ വിസമ്മതിച്ച ബാലൻ അതായത് ബാലമുരുകനുമായി ഇടുമ്പൻ യുദ്ധം ചെയ്തു എന്നും യുദ്ധത്തിൽ മരിച്ച ഇടുംനെ മുരുകൻ പുനർജീവിപ്പിക്കുകയും തന്റെ പ്രധാന സേവന സേവനാക്കുകയും ചെയ്തു എന്നും വിശ്വാസം നിലനിൽക്കുന്നു. (PHOTO: TV9)
- മാത്രമല്ല ഭക്തിയോടെ കാവടിയേന്തി വരുന്ന ഭക്തരുടെ പ്രാർത്ഥനകൾ കേൾക്കുമെന്നും മുരുകൻ അരുളി ചെയ്തു ഇതിന്റെ സ്മരണാർത്ഥമാണ് ഭക്തർ കാവടി എടുക്കുന്നത് എന്നാണ് വിശ്വാസം.കാവടിയുടെ തണ്ട് സുബ്രഹ്മണ്യന്റെ ആയുധമായ വേലിനെയും, ഇരുവശത്തെയും കെട്ടുകൾ ശിവ-ശക്തി മലകളെയുമാണ് പ്രതിനിധീകരിക്കുന്നത്. 41 ദിവസത്തെ കഠിനമായ പ്രധാന ശേഷമാണ് കാവടി എടുക്കേണ്ടത്. ശബരിമലയ്ക്ക് പോകുമ്പോൾ ഇരുമുടിക്കെട്ട് നിറക്കുന്നതുപോലെ തന്നെ ഗുരുസ്വാമിയുടെ സാന്നിധ്യത്തിൽ വച്ച് വേണം കാവടി പൂജിച്ചു കെട്ടുവാൻ. ഇതിൽ പനിനീർ, പാൽ ഭസ്മം തുടങ്ങിയ അഭിഷേക ദ്രവ്യങ്ങളും ഉണ്ടായിരിക്കും. ശേഷം ചെണ്ടമേളത്തിന്റെയും ഭജനയുടെയും അകമ്പടിയോടെയും ഭക്തർ കാവടി ചുമലിൽ ഏറ്റി നൃത്തം ചെയ്യുന്നു. (PHOTO: TV9)
- ഒപ്പം മുരുകന് ഹരോ ഹര എന്നും പറയണം.ചില ഭക്തർ ശരീരത്തിൽ ചെറിയ വേലുകൾ തറയ്ക്കാറുണ്ട് (അലക് കുത്തൽ). ഇത് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും വേദനയെ ഭക്തിയിലൂടെ മറികടക്കാനുമുള്ള വിശ്വാസത്തിന്റെ ഭാഗമാണ്.പ്രധാനമായും അഞ്ചുതരം കാവടികൾ ആണുള്ളത്. അവ ചുവടെ നൽകുന്നു.പാൽക്കാവടി: മുരുകന് അഭിഷേകം ചെയ്യാനുള്ള പാലുമായി പോകുന്ന കാവടി,ഭസ്മക്കാവടി: ഭസ്മം നിറച്ച കുടങ്ങളുമായി പോകുന്ന കാവടി.പീലിക്കാവടി: മയിൽപ്പീലി കൊണ്ട് അലങ്കരിച്ച വലിയ വില്ല് പോലുള്ള കാവടി,അഗ്നിക്കാവടി: കത്തുന്ന കനലിന് മുകളിലൂടെ കാവടിയുമായി നടക്കുന്നത്,സൂര്യക്കാവടി: വലിയ കൊളുത്തുകൾ ശരീരത്തിൽ തുളച്ചുകയറ്റി ആടുന്നത്.(PHOTO: TV9)




