Singer Sujatha Mohan: അഞ്ച് വർഷമായി സ്റ്റേജ് ഷോകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം അതാണ്, തുറന്നുപറഞ്ഞ് ഗായിക സുജാത

Singer Sujata Mohan Reveals Her live perfomance: കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ വേദിയിൽ ലൈവ് പാടിയിട്ടില്ല. എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങളുണ്ടായതിനാലാണത്. പക്ഷേ, ഞാൻ ജീവിതത്തിൽ വിട്ടുകൊടുക്കില്ല. കഴിഞ്ഞ രണ്ട് വർഷമായി പരിശീലനം തുടരുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂർ അതിനായി എല്ലാ ദിവസവും മാറ്റിവയ്ക്കും. ഇനിയും ശക്തമായി പരിശീലനം തുടരണം എന്നാണ് വിചാരിക്കുന്നത് എന്ന് സുജാത വ്യക്തമാക്കി.

Singer Sujatha Mohan: അഞ്ച് വർഷമായി സ്റ്റേജ് ഷോകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം അതാണ്, തുറന്നുപറഞ്ഞ് ഗായിക സുജാത

Sujatha Mohan

Edited By: 

Arun Nair | Updated On: 22 Apr 2026 | 07:45 PM

വേദികളിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നതിന്റെ കാരണം വെളിപ്പെടുത്തി ഗായിക സുജാത മോഹൻ. തന്റെ ശബ്ദത്തിനുണ്ടായ ചില ആരോഗ്യപ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് ഒരു തമിഴ് അവാർഡ് വേദിയിൽ സുജാത തുറന്നുപറഞ്ഞു. മലയാളികൾക്ക് പുറമെ തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഒരുപോലെ പ്രിയങ്കരിയായ സുജാത, കഴിഞ്ഞ കുറച്ചു കാലമായി സ്റ്റേജ് പരിപാടികളിൽ സജീവമായിരുന്നില്ല. ഇതിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്കാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ വേദിയിൽ ലൈവ് പാടിയിട്ടില്ല. എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങളുണ്ടായതിനാലാണത്. പക്ഷേ, ഞാൻ ജീവിതത്തിൽ വിട്ടുകൊടുക്കില്ല. കഴിഞ്ഞ രണ്ട് വർഷമായി പരിശീലനം തുടരുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂർ അതിനായി എല്ലാ ദിവസവും മാറ്റിവയ്ക്കും. ഇനിയും ശക്തമായി പരിശീലനം തുടരണം എന്നാണ് വിചാരിക്കുന്നത് എന്ന് സുജാത വ്യക്തമാക്കി.

ALSO READ : Mammootty: ഞാനൊന്നും അറിഞ്ഞില്ല… അവരെന്നെ പറ്റിച്ചു! “ലോക” സിനിമയെ കുറിച്ച് മമ്മൂട്ടി

ശബ്ദത്തിന് ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും

ശബ്ദത്തിന് ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും സംഗീതത്തോടുള്ള തന്റെ അഭിനിവേശം സുജാത കൈവിട്ടിട്ടില്ല. തിരിച്ചുവരവിനായി ദിവസവും കഠിനമായ പരിശീലനമാണ് താരം നടത്തുന്നത്. 2023-ൽ പുറത്തിറങ്ങിയ പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലാണ് സുജാത മലയാളത്തിൽ അവസാനമായി പിന്നണി പാടിയത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഇരുപതിനായിരത്തിലധികം ഗാനങ്ങൾ സുജാത ആലപിച്ചിട്ടുണ്ട്.  ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിനായി ആദ്യമായി പാട്ട് പാടിയാണ് സുജാത പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്.

അന്ന് വെറും 12 വയസ്സ്

അന്ന് വെറും 12 വയസ്സ് മാത്രമായിരുന്നു സുജാതയുടെ പ്രായം. 1977-ൽ തമിഴിൽ കാവിക്കുയിൽ എന്ന ചിത്രത്തിൽ പാടി തമിഴിലും അരങ്ങേറ്റം കുറിച്ചു. എന്നാൽ പാട്ട് സിനിമയിൽ ഉണ്ടായിരുന്നില്ല. ഡോക്ടർ കൃഷ്ണമോഹനെ വിവാഹം കഴിച്ച ശേഷം കുറച്ച് കാലം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും പിന്നീട് സജീവമായി. ഗായികയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ തങ്ങളുടെ പ്രിയ ഗായിക ഉടൻ തന്നെ പൂർവ്വാധികം ശക്തിയോടെ വേദികളിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ