Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്’; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

Troll On Ranbir Kapoor Ramayana Movie: രാമായണത്തെ തന്നെ അടിസ്ഥാനമാക്കി ഒരുക്കിയ പ്രഭാസ് ചിത്രം ആദിപുരുഷമായി താരതമ്യപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിൽ രൺബിറിൻ്റെ ചിത്രത്തിന് ട്രോളുകൾ നിറയുന്നത്. രാമായണയുടെ വിഎഫ്എക്‌സിനെയാണ് പ്രധാനമായും എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്. ആദിപുരുഷ് എന്ന ചിത്രവും അന്ന് മോശം വിഎഫ്എക്‌സിന്റെ പേരിലായിരുന്നു വിമർശിക്കപ്പെട്ടിരുന്നത്.

Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

പ്രഭാസ്, റൺബീർ കപൂർ

Updated On: 

03 Apr 2026 | 12:40 PM

രൺബിർ കപൂർ, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണ. കഴിഞ്ഞ ദിവസം, സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ വമ്പൻ പ്രതീക്ഷയോടെയാണ് രാമായണ എത്തുന്നത്. രാമനും സീതയുടെ രൺബീറും സായ് പല്ലവിയും എത്തുമ്പോൾ യാഷാണ് രാവണനായി ചിത്രത്തിലേക്ക് എത്തുന്നത്.

എന്നാൽ രാമായണയുടെ ടീസർ പുറത്തുവന്നതോടെ വലിയ ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. രാമായണത്തെ തന്നെ അടിസ്ഥാനമാക്കി ഒരുക്കിയ പ്രഭാസ് ചിത്രം ആദിപുരുഷമായി താരതമ്യപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിൽ രൺബിറിൻ്റെ ചിത്രത്തിന് ട്രോളുകൾ നിറയുന്നത്. രാമായണയുടെ വിഎഫ്എക്‌സിനെയാണ് പ്രധാനമായും എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്.

ALSO READ: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ

ഇതിലും ഭേദം ആദിപുരുഷ് ആയിരുന്നു എന്ന തരത്തിലാണ് ടീസറിന് താഴെ കമന്റുകൾ നിറയുന്നത്. ആദിപുരുഷ് എന്ന ചിത്രവും അന്ന് മോശം വിഎഫ്എക്‌സിന്റെ പേരിലായിരുന്നു വിമർശിക്കപ്പെട്ടിരുന്നത്. ഓം റൗട്ടിൻ്റെ സംവിധാനത്തിലാണ് ആദിപുരുഷ് പുറത്തിറങ്ങുന്നത്. ടീസറിലെ രൺബീറിന്റെ പ്രകടനത്തിലും രൂക്ഷ വിമർശനമാണ് ഉണ്ടാകുന്നത്.

നടൻ്റെ മുഖത്ത് യാതൊരു വിധ ഭാവവ്യത്യാസങ്ങളുമില്ലെന്നും, എങ്ങനെയാണ് രാമനായി കാസ്റ്റ് ചെയ്യാൻ കഴിഞ്ഞത് എന്നുമാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്. രൺബീറിനേക്കാൾ രാമനാകാൻ അനുയോജ്യം ടിവി താരം രവി ദുബെ ആയിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് രാമായണ എത്തുന്നത്. 875 കോടിയാണ് ആദ്യഭാഗത്തിന്റെ ബഡ്ജറ്റ് ആയി പുറത്തുവരുന്നത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്