AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Spider Man Brand New Day : ബോക്സ് ഓഫീസ് തൂക്കി സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ… ബില്യൺ ഡോളർ പിന്നിട്ട് കളക്ഷൻ !

Spider Man Movie : ബോക്സ് ഓഫീസിൽ സ്പെഡർമാന്റെ തൂക്കിയടി തുടരുകയാണ്. ടോം ഹോളണ്ടും സെൻഡായയും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഇതിനകം ആ​ഗോള തലത്തിലും ഇന്ത്യയിലും റെക്കോർഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത് രണ്ടാഴ്ച അടുക്കുമ്പോഴും തിയേറ്ററിലേക്കുള്ള ഒഴുക്ക് കുറയുന്നില്ല.

Spider Man Brand New Day : ബോക്സ് ഓഫീസ് തൂക്കി സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ… ബില്യൺ ഡോളർ പിന്നിട്ട് കളക്ഷൻ !
Spider Man Brand New DayImage Credit source: Screen Grab
Amal KV
Amal KV | Updated On: 09 Aug 2026 | 12:32 AM

ബോക്സ് ഓഫീസിൽ സ്പെഡർമാന്റെ തൂക്കിയടി തുടരുകയാണ്. ടോം ഹോളണ്ടും സെൻഡായയും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഇതിനകം ആ​ഗോള തലത്തിലും ഇന്ത്യയിലും റെക്കോർഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത് രണ്ടാഴ്ച അടുക്കുമ്പോഴും തിയേറ്ററിലേക്കുള്ള ഒഴുക്ക് കുറയുന്നില്ല. ഇന്ത്യയിൽ മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. രണ്ട് ദിവസം മുന്നേ തന്നെ സിനിമ ആ​ഗോളതലത്തിൽ ഒരു ബില്യൺ ഡോളർ കക്ഷൻ നേടിയിരുന്നു.

ട്രേഡ് ട്രാക്കറായ സാക്‌നിൽക്കിന്റെ കണക്കുകൾ പ്രകാരം, പത്താം ദിവസം ഇന്ത്യയിൽ 13.79 കോടി രൂപയാണ് സിനിമ നേടിയത്. നിലവിൽ 8,149 ഷോകളിലായി പ്രദർശിപ്പിക്കുന്ന ചിത്രത്തിന് 66.6 ശതമാനം ഒക്യുപൻസി റേറ്റ് ഉണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ കളക്ഷൻ 363.54 കോടി രൂപയായും ഗ്രോസ് കളക്ഷൻ 434.50 കോടി രൂപയായും ഉയർന്നിട്ടുണ്ട്. മാർവൽ ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസമായ വ്യാഴാഴ്ച 60.60 കോടി രൂപയും വെള്ളിയാഴ്ച 49.35 കോടി രൂപയുമാണ് ഇന്ത്യയിൽ നിന്ന് നേടിയത്. തടുർന്ന് വന്ന ശനിയാഴ്ച 70.25 കോടി രൂപയും ഞായറാഴ്ച 77.75 കോടി രൂപയുമാണ് ചിത്രം കളക്ട് ചെയ്തത്.

Also Read : ‘ആശിഷ് ആൻണി’ ! സൈലന്റായി വന്ന് വമ്പൻ വയലൻസ് … വില്ലന് കൈയ്യടിച്ച് പ്രേക്ഷകർ… തുടക്കത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകന്റെ വിളയാട്ടം…

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് സിനിമ പ്രതീക്ഷിക്കുന്നത്. 85 കോടിക്ക് മുകളിലുള്ള അഡ്വാൻസ് ബുക്കിംഗാണ് ചിത്രം നേടിയത്. ഇതിൽ ആദ്യ ദിവസത്തെ ബുക്കിംഗ് മാത്രം 45 കോടി രൂപയിലധികം വരും. ടോം ഹോളണ്ട് പീറ്റർ പാർക്കറായി വേഷമിടുന്ന ഈ സൂപ്പർഹീറോ ചിത്രത്തിൽ സെൻഡായ, ജേക്കബ് ബറ്റലോൺ, ജോൺ ബെർന്താൽ, മാർക്ക് റഫല്ലോ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മാർവൽ സീരിസുകളിൽ സ്പൈഡർ മാന് കഥകൾക്ക് പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. എൻ‍ഡ് ​ഗെയ്മിന് ശേഷം റിലീസ് ചെയ്ത മാർവൽ സിനിമകളിൽ ഏറ്റവും പ്രേക്ഷക പിന്തുണ ലഭിച്ചത് അവസാനം ഇറങ്ങിയ സ്പൈഡർമാൻ ചിത്രത്തിനായിരുന്നു, ആക്ഷനുകൾക്ക് പുറമെ ഇമോഷ്ണൽ കണക്ഷനും സിനിമ നൽകിയിരുന്നു. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന പാർട്ടിലും ആക്ഷനൊപ്പം ഇമോഷനും പ്രാധാന്യം നൽകിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് പ്രേക്ഷകർ സിനിമയെ വലിയ അവേശത്തോടെ ഏറ്റെടുക്കുന്നത്.

കിടിലൻ പെർഫോമൻസാണ് ഓരോ താരങ്ങളും സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്. ടിപ്പിക്കൽ സ്പൈ‍ഡർ മാൻ ആക്ഷൻ പരിപാടിപ്രതീക്ഷിച്ച് പോകേണ്ടതില്ല എന്നും ഇതുവരെ ഇറങ്ങിയ സ്പൈഡർ മാൻ സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ബ്രാൻഡ് ന്യൂ ഡേ എന്നും സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നു.

English Summary

Spider-Man continues its massive run at the box office. The film, starring Tom Holland and Zendaya in lead roles, has already achieved record-breaking collections both globally and in India. Even as the film approaches its two-week mark since release, the flow of audiences to theaters remains undiminished; it is receiving an excellent reception in India.

Follow Us