AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

യശസ്വി ജയ്‌സ്വാളുമായി പ്രണയത്തിലോ? വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി മൃണാൾ ഠാക്കൂർ

Mrunal Thakur slams rumours linking her to Yashasvi Jaiswal: അഭ്യൂഹങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്തയിടമാണ് സോഷ്യല്‍ മീഡിയ. കേവലം ക്ലിക്കിനും റീച്ചിനും വേണ്ടി അടിസ്ഥാനരഹിതമായ നിരവധി ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ നിരവധിയാണ്. അടുത്തിടെ മൃണാല്‍ ഠാക്കൂറും, യശ്വസി ജയ്‌സ്വാളും ഡേറ്റിങിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

യശസ്വി ജയ്‌സ്വാളുമായി പ്രണയത്തിലോ? വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി മൃണാൾ ഠാക്കൂർ
Yashasvi Jaiswal and Mrunal ThakurImage Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Aug 2026 | 09:37 PM

അഭ്യൂഹങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്തയിടമാണ് സോഷ്യല്‍ മീഡിയ. കേവലം ക്ലിക്കിനും റീച്ചിനും വേണ്ടി അടിസ്ഥാനരഹിതമായ നിരവധി ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ നിരവധിയാണ്. സെലിബ്രിറ്റികളാണ് ഇത്തരം ഗോസിപ്പുകളുടെ ഇരകളാകേണ്ടി വരുന്നത്. അടുത്തിടെ നടി മൃണാല്‍ ഠാക്കൂറും (34), ക്രിക്കറ്റ് താരം യശ്വസി ജയ്‌സ്വാളും (24) ഡേറ്റിങിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മുംബൈയിലെ ബന്ദ്ര വെസ്റ്റിലുള്ള ഒരു കഫേയിൽ ഇരുവരും ഒരേ സമയം എത്തിയതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നത്. ഇത് ആധാരമാക്കി നിരവധി സോഷ്യല്‍ മീഡിയ പേജുകളാണ് ഇരുവരും ഡേറ്റിങിലാണെന്ന് വ്യാജപ്രചാരണം നടത്തിയത്.

ഇപ്പോഴിതാ, വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മൃണാല്‍ ഠാക്കൂര്‍. വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരേ സ്ഥലത്ത് കണ്ടതുകൊണ്ട് മാത്രം തങ്ങൾ ഒന്നിച്ചാണെന്ന് കരുതരുതെന്ന് മൃണാൾ ഓർമ്മിപ്പിച്ചു. “ബ്രോ റിലാക്സ്… ഇതിൽ ഞങ്ങൾ എവിടെയാണ് ഒന്നിച്ചുള്ളത്? ഇതെങ്ങനെ സാധിക്കുന്നു ഭായ്? ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള ആളുകൾ പോലും ഇത്തരം അനാവശ്യ കിംവദന്തികൾ വിശ്വസിക്കാൻ തുടങ്ങുകയാണോ?” എന്നായിരുന്നു ഇൻസ്റ്റാഗ്രാം പേജിൽ മൃണാൾ കുറിച്ചത്.

മറ്റ് വിഷയങ്ങള്‍ ശ്രദ്ധിക്കൂ!

അടിസ്ഥാനരഹിതമായ ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതിന് പകരം രാജ്യത്തെ കൂടുതൽ ഗൗരവമുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ താരം സോഷ്യൽ മീഡിയ ഉപയോക്താക്കളോട് താരം അഭ്യർത്ഥിച്ചു. “രാജ്യത്ത് എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്. ജെൻ സി തലമുറയിൽ നിന്ന് എന്തെങ്കിലും പഠിച്ച് ശരിയായ വിഷയങ്ങളിൽ വീഡിയോകൾ ചെയ്യൂ, നിങ്ങൾക്ക് കൂടുതൽ വ്യൂസ് ലഭിക്കും,” എന്നും താരം കൂട്ടിച്ചേർത്തു.

Also Read: Sarfaraz Khan: അവഗണനകളില്‍ മനംനൊന്ത് സര്‍ഫറാസ് ഖാന്‍; ഒടുവില്‍ വൈകാരിക പ്രതികരണം

മൃണാളിന്റെ ഈ തുറന്നടിച്ചുള്ള പ്രതികരണം വന്‍തോതില്‍ ശ്രദ്ധിക്കപ്പെട്ടു. ആരാധകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഇതോടെ മൃണാലും, ജയ്‌സ്വാളും ഡേറ്റിങിലാണെന്ന പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു. ഇതിനുമുമ്പ് തമിഴ് നടൻ ധനുഷുമായി ചേർത്ത് മൃണാളിന്റെ പേരിൽ ഗോസിപ്പുകൾ വന്നിരുന്നുവെങ്കിലും താരം അതെല്ലാം പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു.

ഫെബ്രുവരി 14-ന് ഇരുവരും രഹസ്യമായി വിവാഹം കഴിക്കാൻ പദ്ധതിയിടുന്നുവെന്ന് വരെ അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം സംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നതോടെ ആ ഗോസിപ്പുകള്‍ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു.

പുതിയ ചിത്രങ്ങൾ

വരുൺ ധവാനും പൂജ ഹെഗ്ഡെയും പ്രധാന വേഷങ്ങളിലെത്തിയ ‘ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹെ’ എന്ന ചിത്രത്തിലാണ് മൃണാൾ അവസാനമായി അഭിനയിച്ചത്. ഹുമ ഖുറേഷിക്കൊപ്പം അഭിനയിക്കുന്ന ‘പൂജ മേരി ജാൻ’ എന്ന കോർട്ട്റൂം ഡ്രാമയാണ് അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.

ജയ്‌സ്വാളും തിരക്കില്‍

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയിലാണ് യശ്വസി ജയ്‌സ്വാള്‍ അവസാനമായി കളിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരം തിരിച്ചെത്തും.

English Summary

A viral video of Mrunal Thakur and Yashasvi Jaiswal at a Mumbai cafe sparked online dating rumors. The actress shut down the speculation with a sharp comment on Instagram asking people to relax. She urged social media users to shift their focus to more important national issues instead.

Follow Us