AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ashish Antony : ‘ആശിഷ് ആൻണി’ ! സൈലന്റായി വന്ന് വമ്പൻ വയലൻസ് … വില്ലന് കൈയ്യടിച്ച് പ്രേക്ഷകർ… തുടക്കത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകന്റെ വിളയാട്ടം…

Ashish Antony Thudakkam Movie : ലാലിന്റെ മകൾ വിസ്മയ നായികയായി എത്തിയ തുടക്കം എന്ന സിനിമ കഴിഞ്ഞദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ റിലീസിന് മുമ്പ് വലിയ പ്രേക്ഷകശ്രദ്ധയാണ് സിനിമയ്ക്ക് ലഭിച്ചത്. ആ പ്രതീക്ഷ വെറുതെ ആയില്ല എന്നാണ് സിനിമ റിലീസ് ആയതിനു ശേഷം പുറത്തുവരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഈ സിനിമയിലെ ഒരു സസ്പെൻസ് എലമെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന കാസ്റ്റിംഗ് ആയിരുന്നു നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷിന്റേത്.

Amal KV
Amal KV | Updated On: 08 Aug 2026 | 06:43 PM
തുടക്കം സിനിമയെക്കുറിച്ച് നടന്ന ചർച്ചകളിൽ ഒന്നും തന്നെ  ആഷിഷിന്റെ പേര് അധികം ഉയർന്നു കേട്ടിരുന്നില്ല. പ്രമോഷൻ വേളയിലും  കൂടുതൽ വേദികളിൽ ഒന്നും ആശിഷിനെ കണ്ടതുമില്ല. അതുകൊണ്ടുതന്നെ സിനിമ പുറത്തിറങ്ങിയപ്പോൾ ആഷിന്റെ കഥാപാത്രമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ( Image Credit Source Social Media )

1 / 5
സിനിമയിലെ വില്ലൻ റോളിൽ ആണ്  ആശിഷ്  എത്തിയിരിക്കുന്നത്. മികച്ച പ്രകടനമാണ് ആശിഷ്  വില്ലൻ എന്ന നിലയിൽ കാഴ്ച വച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.  തഴക്കം വന്ന ഒരു താരത്തപോലെയാണ് ആശിഷിന്റെ അഭിനയം എന്ന് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായം പങ്കുവെക്കുന്നു.

2 / 5
ആർക്കും വെറുപ്പ് തോന്നുന്ന, കൈയിൽ കിട്ടിയിലാൽ കൊല്ലാൻ തോന്നുന്ന വിധത്തിലുള്ള വില്ലൻ വേഷമാണ് ഈ നവാഗത നടൻ ചെയ്തിരിക്കുന്നത്. എത്രത്തോളം മികച്ച രീതിയിൽ അഭിനയിച്ചത് കൊണ്ടാകും പ്രേക്ഷകരിൽ ആ വികാരം ഉണ്ടായത് എന്ന് ഊഹിക്കാവുന്നതേ ഒള്ളൂ.

3 / 5
ഇതിന് മുൻപ് എമ്പുരാനിൽ ഒരു മിന്നായം പോലെ ആശിഷ് പ്രത്യക്ഷപെട്ടിരുന്നു. ആ സമയത്ത്  നെപ്പോ കിഡ് എന്ന വിമർശനം പലരും ഉയർത്തിയുണ്ടായി.  എന്നാൽ തുടക്കത്തിലെ ഈ പ്രകടനം കാണുന്നവർ  ആരും ആ വിമർശനം ആവർത്തിക്കില്ല എന്നും    ആസ്വാദകർ പറയുന്നു.

4 / 5
ഒരുപക്ഷേ ആന്റണി പെരുമ്പാവൂരിന്റെ മകനായതുകൊണ്ടാകാം   ആശിഷിന് ഇത്തരത്തിൽ ഒരു വിഷം ചെയ്യാൻ സാധിച്ചത്. പക്ഷേ അത് മെറിറ്റിന്റെ പേരിലാണ് എന്ന്  ആശിഷ് തെളിയിച്ചു കഴിഞ്ഞു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ആഷിഷിനെ ഒരു സിനിമയിൽ അഭിനയിപ്പിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നും. അത് ഇങ്ങനെ ഒരു ചിത്രത്തിൽ ആയതിൽ തനിക്ക് ഏറെ സന്തോഷം ഉണ്ടെന്നും ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

5 / 5
Follow Us