AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Goa Monsoon Trip: മഴയല്ലേ, എന്നാൽ ഗോവയിലേക്ക് വണ്ടി വിട്ടാലോ? പോകുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിയണം

Monsoon Goa Travel Alert: മഴക്കാലത്ത് ഗോവയിലേക്ക് പോകുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? തിരക്കുകൾ ഒഴിഞ്ഞ, പച്ചപ്പ് നിറഞ്ഞ, പ്രകൃതിയുടെ മറ്റൊരു മനോഹര രൂപമാണ് ഗോവയിൽ മഴക്കാലത്ത് കാണാൻ സാധിക്കുക. സാധാരണ സീസണുകളേക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ യാത്ര ചെയ്യാം എന്നതാണ് മഴക്കാലത്തെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, മഴക്കാലത്ത് ഗോവ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

Goa Monsoon Trip: മഴയല്ലേ, എന്നാൽ ഗോവയിലേക്ക് വണ്ടി വിട്ടാലോ? പോകുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിയണം
Goa Image Credit source: Getty images
Neethu Vijayan
Neethu Vijayan | Published: 08 Aug 2026 | 09:33 PM

മഴക്കാലം എന്നാൽ അതിനൊരു പ്രത്യേക ഭം​ഗിയാണ്. കാരണം പ്രകൃതിയെ അതിൻ്റെ പൂർണതയിൽ കാണാൻ സാധിക്കുന്നത് ഈ സമയത്താണ്. എന്നാൽ മഴക്കാലയാത്രയിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം. അങ്ങനെയെങ്കിൽ മഴക്കാലത്ത് ഗോവയിലേക്ക് പോകുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? തിരക്കുകൾ ഒഴിഞ്ഞ, പച്ചപ്പ് നിറഞ്ഞ, പ്രകൃതിയുടെ മറ്റൊരു മനോഹര രൂപമാണ് ഗോവയിൽ മഴക്കാലത്ത് കാണാൻ സാധിക്കുക. സാധാരണ സീസണുകളേക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ യാത്ര ചെയ്യാം എന്നതാണ് മഴക്കാലത്തെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, മഴക്കാലത്ത് ഗോവ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

ALSO READ: മഴ മാറി, വെള്ളകെട്ടും ഒഴിഞ്ഞു; ഇനി ആറന്മുള വള്ളസദ്യ കഴിക്കാൻ പോകാം; അറിയേണ്ടതെല്ലാം!

ഗോവയിലെ മഴക്കാല കാഴ്ച്ചകൾ

വെള്ളച്ചാട്ടങ്ങൾ: മഴക്കാലത്താണ് ലോക പ്രസിദ്ധമായ ദൂധ്സാഗർ (Dudhsagar Waterfalls) പൂർണ്ണ സൗന്ദര്യത്തിലെത്തുന്നത്. ഇതിനുപുറമെ ഹർവാലെം, നേത്രവാലി തുടങ്ങിയ മനോഹര വെള്ളച്ചാട്ടങ്ങളും കാണാം. ​ഗോവയിലേക്കുള്ള യാത്രയിൽ ഇത് മറക്കാനാകാത്ത ഒരു അനുഭവമായിരിക്കും.

കോട്ടകളും പ്രകൃതിസൗന്ദര്യവും: ചാപോറ ഫോർട്ട്, അഗവാഡ ഫോർട്ട് എന്നിവയ്ക്ക് ചുറ്റുമുള്ള പച്ചപ്പുനിറഞ്ഞ മനോഹര കാഴ്ചകൾ കാണാൻ ഈ സമയം അനുയോജ്യമാണ്. അതുകാണാൻ തീർച്ചയായും മഴക്കാലം തന്നെയാണ് നല്ലത്.

സുഗന്ധവ്യഞ്ജന തോട്ടങ്ങൾ: മഴയത്ത് പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന സ്പൈസ് പ്ലാന്റേഷൻ ടൂറുകൾ ഈ സമയത്ത് വേറിട്ടൊരു അനുഭവമായിരിക്കും. മറ്റെവിടെയും കാണാനാകാത്ത ഒരു പ്രത്യേക ഭം​ഗിയാണ് ​ഗോവയിലെ ചില തോട്ടങ്ങൾക്ക്.

ശാന്തമായ യാത്ര: സീസണല്ലാത്തതിനാൽ തിരക്കുകളില്ലാതെ സമാധാനപരമായി ഗോവ കാണാനും, റിസോർട്ടുകളും താമസസൗകര്യങ്ങളും കുറഞ്ഞ നിരക്കിൽ ലഭിക്കാനും മൺസൂൺ സീസൺ സഹായിക്കും.

​ഗോവ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കടലിൽ ഇറങ്ങുന്നത് ഒഴിവാക്കുക: ശക്തമായ മഴയുള്ളപ്പോൾ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത കൂടുതലാണ്. ഭൂരിഭാഗം ബീച്ചുകളിലും ഇറങ്ങുന്നതിന് വിലക്കുണ്ടാകും (റെഡ് ഫ്ലാഗ് ജാഗ്രത). അതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദം പൂർണമായും ഒഴിവാക്കുക.

വാട്ടർ സ്പോർട്സ് ഉണ്ടാകില്ല: ബീച്ച് സുരക്ഷ കണക്കിലെടുത്ത് വാട്ടർ സ്പോർട്സുകളും ബോട്ട് റൈഡുകളും ഈ സമയത്ത് നിർത്തിവെക്കാറാണ് പതിവ്.

സ്കൂട്ടർ സവാരി സൂക്ഷിക്കുക: മഴയത്ത് വാടകയ്ക്ക് എടുക്കുന്ന സ്കൂട്ടറുകളിലും ബൈക്കുകളിലും യാത്ര ചെയ്യുമ്പോൾ റോഡിലെ വഴുക്കലും കാഴ്ച മങ്ങുന്നതും ശ്രദ്ധിക്കണം. നല്ല റെയിൻ കോട്ടും ഫുൾ കവർ ഹെൽമെറ്റും കരുതാവുന്നതാണ്.

വസ്ത്രങ്ങൾ: മഴയിൽ നിന്ന് സംരക്ഷണം നേടാൻ കുടയെ മാത്രം ആശ്രയിക്കേണ്ടതില്ല. പ്രത്യേകിച്ച് മാർക്കറ്റുകളിലൂടെയോ ഹൈക്കിംഗിനോ നടക്കുമ്പോൾ ഭാരം കുറഞ്ഞ ലൈറ്റ്‌വെയ്റ്റ് റെയിൻ ജാക്കറ്റ് കൂടെ കരുതുന്നതാണ് കൂടുതൽ സൗകര്യം. കൂടാതെ വഴുക്കലുള്ള നടപ്പാതകളിലൂടെയും കോട്ടകളിലൂടെയും വെള്ളച്ചാട്ടങ്ങളിലൂടെയും നടക്കുമ്പോൾ വഴുതി വീഴാതിരിക്കാൻ വാട്ടർപ്രൂഫ് ഗ്രൂപ്പുള്ള ഷൂസുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മഴക്കാലത്ത് ഗോവയിലെ വെള്ളച്ചാട്ടങ്ങൾ അതിമനോഹരമായിട്ടാണ് കാണപ്പെടുന്നത്. പക്ഷേ വെള്ളച്ചാട്ടങ്ങൾക്ക് സമീപമുള്ള പാറകൾ വഴുക്കലുള്ളതായിരിക്കും. നിരോധിത സ്ഥലങ്ങളിൽ കയറുകയോ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾക്ക് സമീപം നിൽക്കുകയോ ചെയ്യരുത്. സുരക്ഷാ നിർദ്ദേശങ്ങൾ എപ്പോഴും പാലിക്കുക.

English Summary:

During the monsoon season, Goa turns into an ideal green paradise for travelers because of its misty hills, abundant waterfalls, serene beaches, and scenic surroundings. Here are some tips to help you make the best of the monsoon season in Goa.

Follow Us