AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Spider Man Brand New Day : സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ; തൂക്കിയടിയും…. ഇമോഷ്ണൽ ഹുക്കും… ഇന്ത്യയിൽ റെക്കോർഡ് ബുക്കിം​ഗ്

Spider Man Brand New Day Review, First Reaction : നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഒരു സിനിമ കൂടി റിലീസിനെത്തിയിരിക്കുകയാണ്, സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ. ടോം ഹോളണ്ടും സെൻഡായയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഇന്ത്യയിലെ മാർവൽ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Spider Man Brand New Day : സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ; തൂക്കിയടിയും…. ഇമോഷ്ണൽ ഹുക്കും… ഇന്ത്യയിൽ റെക്കോർഡ് ബുക്കിം​ഗ്
Spider Man MovieImage Credit source: Screen Grab
Amal KV
Amal KV | Updated On: 30 Jul 2026 | 11:30 AM

നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഒരു സിനിമ കൂടി റിലീസിനെത്തിയിരിക്കുകയാണ്, സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ. ടോം ഹോളണ്ടും സെൻഡായയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഇന്ത്യയിലെ മാർവൽ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇന്ന് രാവിലെ മുതൽ പ്രദർശനം ആരംഭിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കിടിലൻ പെർഫോമൻസാണ് ഓരോ താരങ്ങളും സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്. നമ്മുടെ പീറ്റർ പാർക്കർ ഒരുപാട് മെച്വർ ആയത് പോലെ തോന്നിയെന്നും ഇമോഷ്ണൽ സീനുകൾക്ക് ഒരുപാട് പ്രധാന്യം കൊടുത്തിട്ടുണ്ടെന്നും പടം കണ്ടവർ പറയുന്നു. ടിപ്പിക്കൽ സ്പൈ‍ഡർ മാൻ പ്രതീക്ഷിച്ച് പോകേണ്ടതില്ല, ഇതുവരെ ഇറങ്ങിയ സ്പൈഡർ മാൻ സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ബ്രാൻഡ് ന്യൂ ഡേ എന്നും ചിലർ അഭിപ്രായം പങ്കിടുന്നു.

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് സിനിമ പ്രതീക്ഷിക്കുന്നത്. ‘സാക്‌നിൽക്’ (Sacnilk) റിപ്പോർട്ട് പ്രകാരം, 85 കോടിക്ക് മുകളിലുള്ള അഡ്വാൻസ് ബുക്കിംഗാണ് ചിത്രം നേടിയത്. ഇതിൽ ആദ്യ ദിവസത്തെ ബുക്കിംഗ് മാത്രം 45 കോടി രൂപയിലധികം വരും. ആദ്യ ഷോ തുടങ്ങുന്നതിന് മുൻപുതന്നെ, ‘അവഞ്ചേഴ്സ്: എൻഡ്‌ഗെയിം’ സ്ഥാപിച്ചിരുന്ന 90 കോടി രൂപയുടെ ഓപ്പണിംഗ്-വീക്കെൻഡ് അഡ്വാൻസ് ബുക്കിംഗ് റെക്കോർഡ് ഈ ചിത്രം മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

ഇന്ത്യയിൽ മത്രമല്ല ആ​ഗോള തലത്തിലും വൻ പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ​ഗ്ലോബൽഓപ്പണിംഗുകളിലൊന്നായി മാറാനുള്ള പാതയിലാണ് ചിത്രം. ‘ബുക്ക് മൈ ഷോ’ (Book My Show) പ്ലാറ്റ്‌ഫോമിൽ മാത്രം 13 ലക്ഷത്തിലധികം ടിക്കറ്റുകളാണ് അഡ്വാൻസായി വിറ്റഴിഞ്ഞത്.2023 ഓഗസ്റ്റിനുശേഷം ഈ പ്ലാറ്റ്‌ഫോമിൽ ഏറ്റവും ഉയർന്ന പ്രീ-സെയിൽസ് നേടിയ ചിത്രങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനമാണ് സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേയ്ക്ക്.

മാർവൽ സീരിസുകളിൽ സ്പൈഡർ മാന് പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. എൻ‍ഡ് ​ഗെയ്മിന് ശേഷം ഇറങ്ങിയ മാർവൽ സിനിമകളിൽ ഏറ്റവും പ്രേക്ഷക പിന്തുണ ലഭിച്ചത് അവസാനം ഇറങ്ങിയ സ്പൈഡർമാൻ ചിത്രത്തിനാണ്. ആക്ഷനുകൾക്ക് പുറമെ ഇമോഷ്ണൽ കണക്ഷനും സിനിമ നൽകിയിരുന്നു. അതുണ്ടാണ് പുതിയ പാർട്ടിന് ഇത്രയധികം ഹൈപ് ലഭിക്കുന്നത്.

English Summary

After a long wait, another film from the Marvel Cinematic Universe Spider-Man A Brand New Day has been released. Starring Tom Holland and Zendaya in the lead roles, the movie has generated immense excitement among Marvel fans in India.

Follow Us