Sreenivasan: ‘പ്രാര്‍ത്ഥനകളൊന്നും വിനീതോ, ധ്യാനോ ഏറ്റുചൊല്ലിയിരുന്നില്ല; ധ്യാന്‍ ചെവിയിൽ പോടാ എന്ന് പറഞ്ഞിട്ടും പോയില്ല’!
Sreekandan Nair About Sunil Swamy: സുനില്‍ സ്വാമിയുടെ പ്രാര്‍ത്ഥനകളൊന്നും വിനീതോ, ധ്യാനോ ഏറ്റുചൊല്ലിയിരുന്നില്ല. ഇടയ്ക്ക് പോടാ എന്ന് ചേവിയിൽ ധ്യാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും എന്നിട്ടും സുനില്‍ അവിടെ നിന്നും പോയിരുന്നില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.

Sunil Swami
മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുയും ചെയ്ത അതുല്യ പ്രതിഭ നടൻ ശ്രീനിവാസൻ ഓർമ്മയായിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിനിടെയിൽ നടന്റെ സംസ്‌കാരച്ചടങ്ങിലെ സുനില്‍ ദാസ് എന്ന സുനില്‍ സ്വാമിയുടെ സാന്നിധ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സുനില്‍ സ്വാമി സംസ്കാര ചടങ്ങിൽ കാര്‍മികത്വം വഹിച്ചത്. വിവാദ കേസുകളിലെ പ്രതി കൂടിയായ സുനില്‍ സ്വാമി എങ്ങനെയാണ് അവിടേക്ക് എത്തിയതെന്നായിരുന്നു എല്ലാവരും ചോദിക്കുന്നത്.
ഇപ്പോഴിതാ സംഭവത്തെ കുറിച്ച് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. താൻ സഞ്ചയന ചടങ്ങില്‍ പോയിരുന്നുവെന്നും അന്ന് തന്നോട് ശ്രീനിവാസന്റെ ഭാര്യ വിമല ഇതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു. 24 ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീനിവാസന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് ഈ വാര്‍ത്ത പങ്കുവെക്കുന്നതെന്നും അദ്ദേഹം പറയുന്നു. സഞ്ചയന ദിവസം അവരെയെല്ലാം ഒന്നുകണ്ട് ആശ്വസിപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. വിമല ചേച്ചിയുമായി കുറേനേരം സംസാരിച്ചിരുന്നു. ശ്രീനിയേട്ടന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ആരും ക്ഷണിക്കാതെയായിരുന്നു സുനില്‍ സ്വാമി അവിടേക്ക് എത്തിയത്. പൂജയുടെയും കര്‍മ്മത്തിന്റെയും കാര്യങ്ങള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.
Also Read: ബോക്സ് ഓഫീസിൽ ‘സർവ്വം മായ’ക്ക് ഗംഭീര വരവേൽപ്പ്! ഓപ്പണിംഗില്‍ നേടിയത് ഞെട്ടിക്കുന്ന തുക
കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ സുനിൽ സ്വാമി ജയിലിലായിരുന്നു. അയാൾ വന്നത് അവിടെ പലരെയും വേദനിപ്പിച്ചിരുന്നു.ഗുരുവിന്റെ പ്രാര്‍ത്ഥനയടക്കം, വിനീതിനെക്കൊണ്ട് ചടങ്ങുകളെല്ലാം ചെയ്യിച്ചത് അദ്ദേഹമായിരുന്നു. പൂജാരിമാരെയൊക്കെ അവിടേക്ക് വിളിച്ചിരുന്നു. അവരെയെല്ലാം പിന്തള്ളിക്കൊണ്ടാണ് സുനില്‍ സ്വാമി നേതൃത്വം സ്വയം ഏറ്റെടുത്തത്. അകത്തെ ചടങ്ങുകള്‍ നിയന്ത്രിച്ചത് അവരായിരുന്നു. ഒരിക്കലും അംഗീകരിക്കാത്ത കാര്യമാണിതെന്നും ഈ സ്വാമിയെ അടിച്ച് വെളിയിലാക്കാന്‍ പറ്റാത്ത സിറ്റുവേഷനായിപ്പോയി.
കുടുംബത്തിലൊരാളും വിളിക്കാതെ, അവിടേക്ക് നുഴഞ്ഞുകയറുകയായിരുന്നു സുനില്‍ ദാസ് എന്ന സുനില്‍ സ്വാമി. പലരും സുനിലിനെ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാതിരുന്നത് ശ്രീനിവാസനെ ഓര്‍ത്ത് മാത്രമാണെന്നും വ്യക്തമായ ലക്ഷ്യത്തോടെയാണ് സുനില്‍ സ്വാമി ആ ചടങ്ങിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.സുനില്‍ സ്വാമിയുടെ പ്രാര്‍ത്ഥനകളൊന്നും വിനീതോ, ധ്യാനോ ഏറ്റുചൊല്ലിയിരുന്നില്ല. ഇടയ്ക്ക് പോടാ എന്ന് ചേവിയിൽ ധ്യാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും എന്നിട്ടും സുനില്‍ അവിടെ നിന്നും പോയിരുന്നില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.