Bachelor Party: ബാച്ച്ലർ പാർട്ടി ഷൂട്ടിങ് സെറ്റിലെ ‘ഗൺ റിച്വൽ’; അമൽ നീരദിനൊപ്പമുള്ള അനുഭവം പറഞ്ഞ് ശ്രീനാഥ് ഭാസി

Sreenath Bhasi on Working With Amal Neerad: അമൽ നീരദിൻ്റെ സിനിമയിൽ മുൻപും അഭിനയിച്ചിണ്ട് എങ്കിലും വെടിയും പുകതും ഒക്കെയുള്ള ഒരു വേഷം ഇതാദ്യമാണ് എന്ന് ശ്രീനാഥ് ഭാസി പറയുന്നു. തനിക് ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. അദ്ദേഹം ബാച്ചിലർ പാർട്ടി പോലൊരു സിനിമയുടെ രണ്ടാം ഭാഗം ചെയ്യുമ്പോൾ അതിൻ്റെ ഭാഗമായതിൽ വലിയ എക്സൈറ്റഡായിരുന്നു

Bachelor Party: ബാച്ച്ലർ പാർട്ടി ഷൂട്ടിങ് സെറ്റിലെ ഗൺ റിച്വൽ’; അമൽ നീരദിനൊപ്പമുള്ള അനുഭവം പറഞ്ഞ് ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി

Published: 

21 Nov 2026 | 12:19 PM

അമൽ നീരദ് സിനിമകൾ എന്ന് പറയുമ്പോൾ തോക്ക് ഇല്ലാതെ കഴിയില്ലല്ലോ. അതും, ,മയാളികൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം തോക്കുകളും ആയുധങ്ങളുമെല്ലാം അദ്ദേഹത്തിൻ്റെ സിനിമകളിൽ ഉണ്ടായിരിക്കും. തോക്കും സ്ലോമോഷനും മഴയും സ്വാഗും അമൽ നീരദ് ചിത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അമൽ നീരദിനൊപ്പമുള്ള സിനിമാ അനുഭവവും, തോക്കുകൾ കൈകാര്യം ചെയ്തതിനെ കുറിച്ചും പറയുകയാണ് ദ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് ഭാസി.

അമൽ നീരദിൻ്റെ സിനിമയിൽ മുൻപും അഭിനയിച്ചിണ്ട് എങ്കിലും വെടിയും പുകതും ഒക്കെയുള്ള ഒരു വേഷം ഇതാദ്യമാണ് എന്ന് ശ്രീനാഥ് ഭാസി പറയുന്നു. തനിക് ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. അദ്ദേഹം ബാച്ചിലർ പാർട്ടി പോലൊരു സിനിമയുടെ രണ്ടാം ഭാഗം ചെയ്യുമ്പോൾ അതിൻ്റെ ഭാഗമായതിൽ വലിയ എക്സൈറ്റഡായിരുന്നു. ‘നമ്മൾ ബാച്ചിലർ പാർട്ടിയുടെ രണ്ടാം ഭാഗമാന് ചെയ്യുന്നത്” എന്ന് ഇടക്കിട സഹതാരങ്ങളോട് പറയുമായിരുന്നു എന്ന് ശ്രീന്നാഥ് ഭാസി പറയുന്നു.

സെറ്റിലെ ഗൺ റിച്വൽ

ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് മുൻപായി അമൽ നീരദ് താരങ്ങൾക്ക് തോക്കുകൾ എടുത്ത് നൽകുന്നതിനെ കുറിച്ചും ശ്രീനാഥ് ഭാസി പറയുന്നുണ്ട്. “അമലേട്ടൻ ബാഗ് തുറന്ന് അതിനകത്ത് നിന്ന് ഓരോ തോക്കെടുത്ത് നമ്മുടെ കയ്യിൽ തരും ഒരു ആചാരം പോലെയാണ് ഞങ്ങളതിനെ കണ്ടിരുന്നത്. തൊട്ട് തൊഴുത് അത് വാങ്ങും” ശ്രീനാഥ് ഭാസി ചിരിയോടെ പറഞ്ഞു. തങ്ങൾ തോക്ക് പിടിക്കുന്നത് കണ്ട് അദ്ദേഹം വന്ന് അതെങ്ങനെ കൃത്യമായി പിടിക്കണം എന്ന് കാട്ടിത്തരും. സാധാരണ സിനിമയിൽ ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളായിരികും അമൽ നീരദ് അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ ഒരുക്കിത്തരിക. അദ്ദേഹം തങ്ങൾക്ക് ഒരോരുത്തർക്കും തോക്കുകൾ തരുന്ന വീഡിയോ തൻ്റെ കയ്യിലുണ്ട് എന്നും ശീനാഥ് ഭാസി പറയുന്നു.

Also Read: Parvathy Thiruvothu: “നിനക്ക് പണമുണ്ടാക്കണമെങ്കിൽ തമിഴിലും തെലുങ്കിലും ഐറ്റം സോങ് ചെയ്യേണ്ടിവരും”; അനുഭവം പറഞ്ഞ് പാർവതി തിരുവോത്ത്

ചിത്രത്തിൽ പലതരം തോക്കുകൾ ഉപയോഗിക്കാൻ കഴിയുന്നു, ആക്ഷൻ ചെയ്യാൻ കഴിയുന്നു എന്നതെല്ലാം, തന്നെ ഏറെ എക്സൈറ്റ് ചെയ്യിക്കുന്ന കാര്യമാണ് എന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. താനും സൗബിനുമുള്ള ഒരു ഷോട്ട് ട്രെയ്‌ലറിൽ നോക്കിയാൽ കാണാം. തോക്കിന് സൈലൻസർ ചേർക്കുന്നതാണ് ഷോട്ട്. രണ്ടോ മൂന്നോ സെക്കൻഡേ കിട്ടൂ ക്യാമറ തിരിഞ്ഞ് മുന്നിൽ വരുമ്പോഴേക്കും സൈലൻസർ തോക്കിൽ ഘടിപ്പിക്കണം. അതിനായി കുറച്ചധികം നേരം പ്രാക്ടീസ് ചെയ്തിരുന്നു. റിസൾട്ട് കണ്ടപ്പോൾ ഏറെ സംതൃപ്തി തോന്നിയെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി.

English Summary

Sreenath Bhasi recalled Amal Neerad personally handing out guns like a ritual on the Bachelor Party sequel set and rehearsing a timed silencer-attachment shot with Soubin.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam: ടാസ്ക് ജയിച്ചു ലീഡർ സ്ഥാനവും ഉറപ്പിച്ചു… എന്നിട്ടും താഷി എവിക്റ്റായി!
Anirudh Kavya Wedding: വിജയ് മുതൽ സ്റ്റാലിൻ വരെ! കാവ്യ – അനിരുദ്ധ് വിവാഹത്തിന് പ്രമുഖരുടെ നീണ്ട നിര
Athimanoharam: ഇതുവരെ കാണാത്ത മോഹൻലാലിനെയാണ് അവിടെ കണ്ടത്; വെളിപ്പെടുത്തി വിനായക് ശശികുമാർ
Anju Kurian Marriage Story: ഓൺലൈൻ ഷോപ്പിംഗ് പോലും ചെയ്യാൻ മടി, ഒടുവിൽ മാട്രിമോണി വഴി ജീവിതപങ്കാളിയെ കണ്ടെത്തി; പ്രണയകഥ പറഞ്ഞ് അഞ്ജു കുര്യൻ
Athimanoharam: “പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു”; ‘അതിമനോഹരം’ ഫാൻ മെയ്ഡ് പോസ്റ്ററുകൾക്കെതിരെ സംവിധായകൻ തരുൺ മൂർത്തി
Parvathy Thiruvothu: “നിനക്ക് പണമുണ്ടാക്കണമെങ്കിൽ തമിഴിലും തെലുങ്കിലും ഐറ്റം സോങ് ചെയ്യേണ്ടിവരും”; അനുഭവം പറഞ്ഞ് പാർവതി തിരുവോത്ത്
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി